Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് അപകടം
ശരീരത്തിന്റെ ഏതൊരം ഭാഗത്തേയും പോലെ തന്നെ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ വൃത്തിയായിരിക്കേണ്ട ഭാഗമാണ് സ്വകാര്യഭാഗങ്ങള്‍.സ്ത്രീയായാലും പുരുഷനായാലും ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതും അത്യവശ്യമാണ്. എന്നാല്‍ പലരും ഇതിന് വേണ്ടത്ര ഗൗരവം നല്‍കുന്നില്ല എന്നത് തന്നെ കാര്യം. അതുകൊണ്ട് തന്നെ ഇത്തരം ഭാഗങ്ങളെ ബാധിയ്ക്കുന്ന ആരോഗ്യപ്രശ്നങ്ങളും കൂടുതലായിരിക്കും.
രോമവളര്‍ച്ചയുള്ള ഇത്തരം ഭാഗങ്ങളില്‍ പലരും ഷേവ് ചെയ്യാറുണ്ട്. എന്നാല്‍ ഷേവ് ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ പാര്‍ശ്വഫലങ്ങളും ഉണ്ടായിരിക്കും. 2 ദിവസം, കിഡ്നി സ്റ്റോണിന് ആയുര്‍വ്വേദം

പക്ഷേ ഇത്തരം പാര്‍ശ്വഫലങ്ങള്‍ക്ക് ഡോക്ടറെ സമീപിയ്ക്കാനുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ട് പലരും ഇതിനെ ഗൗനിക്കാറില്ല. ഇത് പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍ ഇത് വളരെയധികം ശരിയാണ് എന്ന് തന്നെ പറയാം.
ഷേവ് ചെയ്യേണ്ട ആവശ്യമില്ല
പലപ്പോഴും ഇത്തരം ഭാഗങ്ങളിലുള്ള രോമങ്ങള്‍ യാതൊരു വിധത്തിലുള്ള പ്രശ്നവും ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ശരീരത്തിലെ മറ്റും ഭാഗങ്ങളെ അപേക്ഷിച്ച് സംരക്ഷണം ആവശ്യമുള്ള ഭാഗമാണ് ഇതെല്ലാം. അതുകൊണ്ട് തന്നെ രോമം ഇത്തരം ഭാഗങ്ങളെ കൂടുതല്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

മുറിവുണ്ടാകാനുള്ള സാധ്യത കൂടുതല്‍
മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച് ഇത്തരം ഭാഗങ്ങള്‍ കൂടുതല്‍ സെന്‍സിറ്റീവാണ്. അത് കൊണ്ട് തന്നെ ഷേവ് ചെയ്യുമ്പോള്‍ മുറിവുണ്ടാകാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്.
അണുബാധയ്ക്ക് കാരണം

പലപ്പോഴും അണുബാധയ്ക്ക് കാരണമാകുന്നതും ഇത്തരം അശ്രദ്ധയാണ്. ഇത് പെട്ടെന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു. കൈപ്പത്തികളേക്കാള്‍ സോഫ്റ്റ് ആയിരിക്കും ഇത്തരം ഭാഗങ്ങളിലെ ചര്‍മ്മവും. അതുകൊണ്ട് തന്നെ അശ്രദ്ധയുണ്ടാക്കുന്ന അപകടം വളരെ വലുതായിരിക്കും. ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് യോഗാപോസുകള്‍
നല്ലൊരു ശതമാനത്തിനും പാര്‍ശ്വഫലങ്ങള്‍
ഇത്തരത്തില്‍ സ്വകാര്യഭാഗങ്ങളില്‍ ഷേവ് ചെയ്യുന്ന സ്ത്രീകളില്‍ അറുപത് ശതമാനം പേര്‍ക്കും പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ബാക്ടീരിയയ്ക്ക് വളരാന്‍ പറ്റിയ ഏറ്റവും പറ്റിയ സ്ഥലമാണ് ഇവിടെ എന്നതാണ് മറ്റൊരു കാര്യം.
ലൈംഗികരോഗങ്ങള്‍ക്ക് പ്രതിരോധം

പലതരത്തിലുള്ള ലൈംഗിക രോഗങ്ങളേയും പ്രതിരോധിയ്ക്കാന്‍ ഇത്തരം ഭാഗങ്ങളിലെ രോമങ്ങള്‍ക്ക് കഴിയുന്നു. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി ഷേവ് ചെയ്യുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

