For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അറിയുമോ പപ്പായ ജ്യൂസിന്റെ അത്ഭുതങ്ങള്‍?

|

നമ്മുടെ നാട്ടിന്‍ പുറങ്ങളിലും നഗരങ്ങളിലും യാതൊരു വ്യത്യാസവുമില്ലാതെ കണ്ടു വരുന്ന ഫലമാണ് പപ്പായ. സൗന്ദര്യ കാര്യത്തില്‍ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും പപ്പായ തന്നെയാണ് മുന്നില്‍ എന്നു പറയുന്നതിന് യാതൊരു തെറ്റുമില്ല. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് പപ്പായ നമുക്ക് നല്‍കുന്നത്.

സമുദ്ര സഞ്ചാരിയായിരുന്ന ക്രിസ്റ്റഫര്‍ കൊളമ്പസിന്റെ ഇഷ്ടഭക്ഷണമായിരുന്നു പപ്പായ. മാലാഖമാരുടെ ഭക്ഷണം എന്നാണ് പപ്പായയെ ക്രിസ്റ്റഫര്‍ കൊളമ്പസ് വിശേഷിപ്പിച്ചിരുന്നത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ പപ്പായ ഹൃദയസംബന്ധമായ അസുഖങ്ങളില്‍ നിന്നു പോലും നമ്മെ രക്ഷിക്കുന്നു. മീനെണ്ണ കൊണ്ട് വയറു കുറയ്ക്കാം, പക്ഷെ എങ്ങനെ?

പപ്പായ ജ്യൂസിനും ഇതേ ഗുണങ്ങളൊക്കെത്തന്നെയാണ് ഉള്ളത്. പലപ്പോഴും ഇതിന്റെ ആരോഗ്യഗുണങ്ങള്‍ ആലോചിച്ചു തന്നെയാണ് ഈ സുന്ദരനെ എല്ലാവരും കൂടെക്കൂട്ടുന്നത്. പപ്പായ ജ്യൂസിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ക്യാന്‍സറിനെ പ്രതിരോധിയ്ക്കും

ക്യാന്‍സറിനെ പ്രതിരോധിയ്ക്കും

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തില്‍ പപ്പായ ജ്യൂസ് കേമനാണ്. ദിവസവും രാവിലെയും വൈകുന്നേരവും പപ്പായ ജ്യൂസ് കഴിയ്ക്കുന്നത് ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞതാണ് എന്നതും പപ്പായയുടെ ആരോഗ്യഗുണങ്ങളെ വര്‍ദ്ധിപ്പിക്കുന്നു.

രക്തസമ്മര്‍ദ്ദത്തെ കൃത്യമാക്കുന്നു

രക്തസമ്മര്‍ദ്ദത്തെ കൃത്യമാക്കുന്നു

രക്തസമ്മര്‍ദ്ദത്തെ കൃത്യമാക്കുന്ന കാര്യത്തിലും പപ്പായ ജ്യൂസ് കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. മറ്റു നരുന്നുകളെ ആശ്രയിച്ച് കാലം കഴിയ്്ക്കുന്നതിനു പകരം എന്നും പപ്പായ ജ്യൂസ് സ്ഥിരമാക്കൂ. ആരോഗ്യം നിങ്ങളെ തേടി വരും.

ശ്വസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ശ്വസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ശ്വസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ പപ്പായ ജ്യൂസിന് കഴിയുന്നു. ശ്വാസതടസ്സം പരിഹരിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ മറ്റൊരു ജ്യൂസ് ഇല്ല എന്നു തന്നെ പറയാം.

ഫൈബറിന്റെ കലവറ

ഫൈബറിന്റെ കലവറ

ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പപ്പായ ജ്യൂസ് മലബന്ധം ഇല്ലാതാക്കുന്നു. വയറു സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും പ്രതിവിധിയാണ് പപ്പായ ജ്യൂസ്.

പക്ഷാഘാതത്തെ ചെറുക്കുന്നു

പക്ഷാഘാതത്തെ ചെറുക്കുന്നു

പക്ഷാഘാതം എന്ന ഭീകരമായ അവസ്ഥയില്‍ നിന്നും മുക്തി നേടാന്‍ പപ്പായ ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. പപ്പായയില്‍ അടങ്ങിയിട്ടുള്ള പാപ്പെയ്ന്‍ എന്ന ഘടകമാണ് പക്ഷാഘാതത്തെ ഇല്ലാതാക്കുന്നത്.

ടോക്‌സിന്‍ പുറംന്തള്ളുന്നു

ടോക്‌സിന്‍ പുറംന്തള്ളുന്നു

ശരീരത്തില്‍ അടങ്ങിയിട്ടുള്ള വിഷാംശങ്ങളെ പുറന്തള്ളുന്നതിന് പപ്പായ ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തെ ക്ലീന്‍ ആക്കുന്നു.

പുകവലി കൊണ്ടുണ്ടാകുന്ന പ്രയാസം

പുകവലി കൊണ്ടുണ്ടാകുന്ന പ്രയാസം

പുകവലി കൊണ്ടുണ്ടാകുന്ന എല്ലാ വിധ പ്രയാസങ്ങളേയും പപ്പായ ജ്യൂസ് കഴിയ്ക്കുന്നതിലൂടെ ഇല്ലാതാക്കാന്‍ കഴിയുന്നു. ഇത് ശ്വാസകോശത്തെ ക്ലീനാക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ദിവസവും പപ്പായ ജ്യൂസ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

തൊണ്ട രോഗങ്ങളെ ചെറുക്കുന്നു

തൊണ്ട രോഗങ്ങളെ ചെറുക്കുന്നു

കാലാവസ്ഥ മാറ്റത്തിന്റേയും മറ്റും ഫലമായി ഉണ്ടാകുന്ന തൊണ്ടവേദനയും മറ്റ് പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നതിന് പപ്പായ ജ്യൂസ് കഴിഞ്ഞേ മറ്റു ജ്യൂസുകള്‍ക്കും ഫലങ്ങള്‍ക്കും സ്ഥാനമുള്ളൂ. തേനില്‍ ചാലിച്ച് പപ്പായ ജ്യൂസ് കഴിക്കുന്നതും ഏറ്റവും ഉത്തമമാണ്.

അള്‍സറിന് പ്രതിവിധി

അള്‍സറിന് പ്രതിവിധി

അള്‍സറിന് ഏറ്റവും നല്ല പ്രതിവിധിയാണ് പപ്പായ ജ്യൂസ്. വയറിലുണ്ടാകുന്ന അള്‍സര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍, വിരശല്യം എന്നിവയ്‌ക്കെല്ലാമുള്ള പ്രതിവിധിയാണ് പപ്പായ ജ്യൂസ്.

തടി കുറയ്ക്കുന്നു

തടി കുറയ്ക്കുന്നു

തടി കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമാണ് പപ്പായ ജ്യൂസ്. ദിവസവും പപ്പായ ജ്യബസ് കഴിയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുകയും തടി കുറച്ച് വയറൊതുക്കുകയും ചെയ്യും.

ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ് പ്രതിവിധിയാണ് പലപ്പോഴും പപ്പായ ജ്യൂസ്. ആര്‍ത്രൈറ്റിസ് വരാതെ സൂക്ഷിക്കുന്നതിനും വന്നതിനെ പ്രതിരോധിയ്ക്കുന്നതിനും പപ്പായ ജ്യൂസിന് കഴിയും.

കരളിലെ ക്യാന്‍സര്‍

കരളിലെ ക്യാന്‍സര്‍

കരളിലെ ക്യാന്‍സര്‍ ചെറുക്കാന്‍ ഏറ്റവും നല്ലരു വഴിയാണ് പപ്പായ ജ്യൂസ് കഴിയ്ക്കുന്നത്. പപ്പായയില്‍ അടങ്ങിയിട്ടുള്ള ലിക്കോപ്പൈന്‍ ആണഅ ലിവര്‍ ക്യാന്‍സറിനെ ചെറുക്കുന്നത്.

ഹൃദയാഘാതത്തെ തടയുന്നു

ഹൃദയാഘാതത്തെ തടയുന്നു

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും പപ്പായ ജ്യൂസ് കഴിയ്ക്കാം. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

English summary

Know the wonders of papaya juice

Know the benefits of drinking papaya juice in treating weight loss, diabetes, heart diseases, acne and much more.
Story first published: Thursday, February 11, 2016, 12:30 [IST]
X
Desktop Bottom Promotion