Latest Updates
-
ഒക്ടോബർ 11 രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശികളുടെ സമ്പൂർണ്ണ ഫലങ്ങളും അറിയാം -
നവരാത്രി ഒന്നാം ദിനം: ഓറഞ്ച് ലുക്കിൽ തിളങ്ങാൻ ഇതാ ചില കിടിലൻ സ്റ്റൈലിങ് ടിപ്പുകൾ; ഓഫിസിൽ നിന്ന് നേരെ ഗർബ വേദിയിലേക്ക്! -
ദ്വിപുഷ്കര യോഗം: ഇന്ന് രാത്രി 9:30 മുതൽ സ്വർണ്ണവും വാഹനവും വാങ്ങാൻ സുവർണ്ണാവസരം - അറിയേണ്ടതെല്ലാം -
നവരാത്രി ഗർബ ആഘോഷങ്ങളിൽ മേക്കപ്പ് പടരില്ല, വിയർപ്പിനെ തോൽപ്പിക്കാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ! -
നവരാത്രി ഒന്നാം ദിനം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
പൂജ ആഘോഷങ്ങൾക്കിടയിൽ മഴ ഭീഷണി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു, ജാഗ്രത വേണം -
കേരളത്തിൽ ഇന്ന് ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത വേണം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവരാത്രി ഘടസ്ഥാപനം: പൂജയ്ക്ക് ഈ സമയം തെറ്റിക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ആമസോൺ സെയിൽ: ₹399-ൽ താഴെ മികച്ച ബ്യൂട്ടി ഉൽപ്പന്നങ്ങൾ; വാങ്ങുന്നതിന് മുൻപ് ഈ കാര്യങ്ങൾ മറക്കരുത്! -
പരമ്പര ആര് പിടിക്കും? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20 ഇന്ന് ഇൻഡോറിൽ; അറിയേണ്ടതെല്ലാം
ചായയില്‍ ശര്‍ക്കര ചേര്‍ത്തു കുടിച്ചാല്‍.....
മാനസിക സമ്മര്‍ദ്ദവും, ക്ഷീണവും, തലവേദനയുമൊക്കെ അനുഭവപ്പെടുമ്പോളോ പനി ബാധിച്ചാലോ ഒക്കെ സാധാരണമായി ഉപയോഗിക്കുന്ന പാനീയമാണ് ചായ. എല്ലാവിധത്തിലും ചായ വീട്ടിലുണ്ടായിരിക്കേണ്ട ഒന്നാണ്.
രുചിയില്‍ വ്യത്യസ്ഥമായ നിരവധി തരത്തിലുള്ള ചായകളുണ്ട്. ഉദാഹരണമായി ഊലോങ്ങ് ടീ, ഡാര്‍ജലിങ്ങ് ടീ, വൈറ്റ് ടീ, പ്യുവെര്‍ ടീ എന്നിങ്ങനെ അനേകം തരമുണ്ട്.
ചായക്ക് കൂടുതല്‍ രുചി നല്കാന് നാരങ്ങ, ഇഞ്ചി, തേന്‍, ചതകുപ്പ എന്നിവയൊക്കെ ഇഷ്ടാനുസരണം ചേര്‍ക്കാം. എന്നിരുന്നാലും ചായയില്‍ ചേര്‍ത്താല്‍ ആരോഗ്യത്തിന് ഏറെ ഉപകരിക്കുന്ന ഒരു വസ്തുവുണ്ട് - അതാണ് ശര്‍ക്കര.
പഞ്ചസാരക്ക് പകരം ശര്‍ക്കര ചായയില്‍ ചേര്‍ക്കുന്നത് നല്ല ഫലം നല്‍കും. ചായയില്‍ ശര്‍ക്കര ചേര്‍ക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് അറിയാന്‍ തുടര്‍ന്ന് വായിക്കുക.

മലബന്ധം തടയുന്നു
മലവിസര്‍ജ്ജനം സുഗമമാക്കുന്ന ഘടകങ്ങള്‍ ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. അത് വഴി മലബന്ധം തടയാനാവും. ഒരു കപ്പ് ശര്‍ക്കര ചായ കുടിക്കുന്നത് നല്ല ദഹനം ലഭിക്കാനും ശരീരത്തിലെ ദഹന എന്‍സൈമുകള്‍ സജീവമാകാനും സഹായിക്കും.

അനീമിയ തടയുന്നു
ഇരുമ്പ് ധാരാളമായി അടങ്ങിയ ശര്‍ക്കര ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാനും അത് വഴി അനീമിയ തടയാനും സഹായിക്കും.

കരളിനെ ശുദ്ധീകരിക്കുന്നു
ശരീരത്തെ വിഷമുക്തമാക്കാന്‍ ശര്‍ക്കര ഉത്തമമാണ്. ഇത് ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പൂര്‍ണ്ണമായും പുറന്തള്ളി കരളിനെ ശുദ്ധീകരിക്കും.

പനിയെ ചെറുക്കുന്നു
ചുമ, ജലദോഷം, മൂക്കടപ്പ് തുടങ്ങിയവയൊക്കെ ശര്‍ക്കര ചായ കുടിക്കുന്നത് വഴി ഭേദമാക്കാം. അനുദിനം നേരിടേണ്ടി വരുന്ന ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഭേദമാക്കാനും ഇത് സഹായിക്കും.

ആര്‍ത്തവ പ്രശ്നങ്ങള്‍ അകറ്റുന്നു
ആര്‍ത്തവം ആരംഭിക്കുന്നതിന് മുമ്പ് പെണ്‍കുട്ടികള്‍ക്ക് മാനസികമായി ചില വിഷമതകള്‍ അനുഭവപ്പെടും. ഇത് പരിഹരിക്കാന്‍ ദിവസവും ഓരോ കപ്പ് ശര്‍ക്കര ചായ കുടിക്കുക. ഇത് ശരീരത്തിലെ എന്‍ഡോര്‍ഫിനുകള്‍ പുറത്ത് വിടുകയും അതുവഴി മൂഡ് മെച്ചപ്പെടുത്തുകയും പ്രിമെന്‍സ്ട്രല്‍ സിന്‍ഡ്രോം അഥവാ പിഎംഎസ് തടയുകയും ചെയ്യും.



Click it and Unblock the Notifications
