Latest Updates
-
കൈത്തറി വസ്ത്രങ്ങൾ ചുവരിൽ തൂക്കിയാൽ വീട്ടിൽ ഐശ്വര്യം വരുമോ? വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നാലാമത്തെ ആടിവെള്ളി: വീട്ടിൽ ഐശ്വര്യവും സമ്പത്തും നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ പണം കളയേണ്ട; പോക്കറ്റ് ചോരാതെ ചർമ്മം സംരക്ഷിക്കാൻ ഈ വിദ്യ മതി! -
ചൊവ്വ മിഥുനത്തിലേക്ക്: ഈ രാശിമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ? -
2026 ഓഗസ്റ്റ് 9: ആകാശത്ത് അപൂർവ ചന്ദ്ര-ചൊവ്വ സംഗമം; ഈ രാശിക്കാർക്ക് വൻ നേട്ടം, ശ്രദ്ധിക്കണം! -
ഓഗസ്റ്റ് 7: ആകാശത്ത് അപൂർവ്വ 'നവപഞ്ചമം രാജയോഗം'; ഈ 4 രാശിക്കാർക്ക് ഇനി ധനമഴ! -
2026 ഓഗസ്റ്റ് 7: ഈ 7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
ഓഗസ്റ്റ് 7: ഗ്രഹമാറ്റങ്ങൾ ശ്രദ്ധിക്കണം, ഇന്നത്തെ നക്ഷത്രഫലവും രാഹുകാലവും അറിയാം! -
2026 ഓഗസ്റ്റ് 7 രാശിഫലം: ഇടവക്കൂറുകാർക്ക് ഭാഗ്യം, 12 രാശിക്കും ഇന്നത്തെ സമ്പൂർണ്ണ ഫലങ്ങൾ ഇതാ -
മഴക്കാലത്ത് സാരിയുടുക്കുമ്പോൾ തിളങ്ങാം; ദേശീയ കൈത്തറി ദിനത്തിൽ ശ്രദ്ധിക്കേണ്ട സൗന്ദര്യ സംരക്ഷണ ടിപ്പുകൾ ഇതാ
കരുതിയിരിക്കുക, രക്തത്തിലുണ്ട് വലിയ അപകടം
രക്തം കട്ട പിടിയ്ക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥയാണ്. പലപ്പോഴും നമ്മള് പ്രതീക്ഷിക്കാത്ത രീതിയില്‍ അപകടമുണ്ടാവാന്‍ രക്തം കട്ട പിടിയ്ക്കുന്നത് കാരണമാകും. അതുകൊണ്ട് തന്നെ രക്തം കട്ട പിടിയ്ക്കാന്‍ എന്തൊക്കെ കാരണമാകും എന്ന് പലര്‍ക്കും അറിയില്ല. ആന്റിബയോട്ടിക്സ് ഒഴിവാക്കാന്‍ വഴിയുണ്ട്
അത്രയേറെ ശ്രദ്ധ നല്‍കേണ്ടതാണ് ഇതിന്റെ കാര്യത്തില്‍. എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് രക്തം കട്ട പിടിയ്ക്കും എന്ന് നോക്കാം. പക്ഷാഘാതമാണ് ഇതിന്റെ ഫലം, മരണത്തിലേക്ക് വരെ നമ്മെ നയിക്കാന്‍ രക്തം കട്ട പിടിയ്ക്കുന്നത് നയിക്കും. എന്തൊക്കെയാണ് രക്തം കട്ട പിടിയ്ക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതിനുള്ള കാരണങ്ങള്‍ എന്നു നോക്കാം.

ഹൃദയമിടിപ്പ് വര്‍ദ്ധിക്കുമ്പോള്‍
അമിതമായ തോതിലുള്ള ഹൃദയമിടിപ്പ് പലപ്പോഴും ഇത്തരം പ്രശ്നത്തിലേക്ക് നയിക്കുന്നു. ഹൃദയമിടിപ്പിലുണ്ടാകുന്ന ചെറിയ രീതിയിലുള്ള മാറ്റം പോലും പലപ്പോഴും തലച്ചോറില്‍ രക്തം കട്ട പിടിയ്ക്കുന്നതിന് കാരണമാകുന്നു.

ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം
ഗര്‍ഭ നിരോധന ഗുളികകളുടെ ഉപയോഗവും ഇത്തരത്തില്‍ രക്തം കട്ട പിടിയ്ക്കുന്നതിന് കാരണമാകും. അമിതമായി ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗമാണ് ഇത്തരം പ്രശ്നത്തിലേക്ക് നയിക്കുന്നത്. ഇത് മരണത്തിനു വരെ കാരണമാകുന്നു.

ക്യാന്‍സര്‍
ക്യാന്‍സര്‍ രോഗികകളിലും ഇത്തരം അവസ്ഥ ഉണ്ടാകുന്നു. ശ്വാസകോശാര്‍ബുദ ചികിത്സയ്ക്കിടയിലാണ് ഇത്തരം അവസ്ഥയ്ക്ക് കൂടുതല്‍ സാധ്യതയുള്ളത്.

പുകവലി
പുകവലിയ്ക്കുന്നതും രക്തം കട്ട പിടിയ്ക്കാന്‍ കാരണമാകും. രക്തകോശങ്ങളുടെ നശീകരണമാണ് പുകയില ഉപയോഗിക്കുന്നതിലൂടെ സംഭവിയ്ക്കുന്നത്. ഇത് പെട്ടെന്ന് തന്നെ ശരീരത്തിനകത്ത് രക്തം കട്ട പിടിയ്ക്കാന്‍ കാരണമാകുന്നു. മാത്രമല്ല മരണത്തിലേക്ക് പെട്ടെന്ന് ഇത് വഴിവെയ്ക്കുന്നു.

നമ്മുടെ പ്രായം
പലര്‍ക്കും പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങളും രക്തം കട്ട പിടിയ്ക്കുന്നതിന് കാരണമാകുന്നു. പ്രായമാകുന്തോറും ആരോഗ്യകരമായ ജീവിത രീതി പിന്തുടരേണ്ട ആവശ്യകത ഇതാണ്.

അമിതവണ്ണമുള്ളവരില്‍
അമിതവണ്ണമുള്ളവരിലും തലച്ചോറില്‍ രക്തം കട്ട പിടിയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരുടെ ശരീരത്തിലെ കൊഴുപ്പ് കാരണം പലപ്പോഴും രക്തത്തിന് സഞ്ചാര സ്വാതന്ത്ര്യം ലഭിയ്ക്കുന്നില്ല എന്നത് തന്നെ കാരണം. രക്തത്തിലെ ഓക്സിജനില്‍ ഇത്തരത്തില്‍ കുറവ് സംഭവിയ്ക്കുകയും രക്തം കട്ട പിടിയ്ക്കുകയും ചെയ്യുന്നു.

ഗര്‍ഭാവസ്ഥയില്‍
ഗര്‍ഭാവസ്ഥയിലും രക്തം കട്ട പിടിയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സമയത്ത് ഈസ്ട്രജന് പ്രവര്‍ത്തനം കൂടുതലാവുകയും ഇത് രക്തം കട്ട പിടിയ്ക്കാനുള്ള സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആര്‍ത്തവ പ്രശ്നങ്ങള്‍
സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളും രക്തം കട്ട പിടിയ്ക്കുന്നതിന് കാരണമാകും. ആര്‍ത്തവ ദിവസം കഴിഞ്ഞും അമിത രക്തസ്രാവം ഉണ്ടെങ്കിലാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്.



Click it and Unblock the Notifications