Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നട്ടപ്പാതിര ചാറ്റിംഗ്, കണ്ണിന്റെ കാര്യം പോക്കാ..
ഇന്നത്തെ തലമുറ മൊബൈല്ഫോണ് താഴെ വെയ്ക്കാറില്ല എന്നതാണ് വാസ്തവം. ഉറങ്ങുമ്പോള് പോലും മൊബൈല് അടുത്തുവെച്ചേ ഇവര് ഉറങ്ങാറുള്ളൂ എന്നതാണ് വാസ്തവം. രാത്രി വെളുക്കുവോളം ചാറ്റിംഗ് ആരേയും ശല്യം ചെയ്യാതിരിയ്ക്കാന് ലൈറ്റിടാതെയായിരിക്കും പലരുടേയും ചാറ്റിംഗ്. എന്നാല് ഇരുട്ടുമുറിയില് ലൈറ്റ് ഇടാതിരുന്നുള്ള ചാറ്റിംഗ് നമ്മുടെ കണ്ണിന് തരുന്നതാകട്ടെ എട്ടിന്റെ പണിയാണ്. നേദ്യച്ചോറിന്റെ ഔഷധഗുണങ്ങള്

രാത്രി ചാറ്റ് ചെയ്യുന്നവരുടെ കണ്ണിന്റെ കാഴ്ച ഇല്ലാതാവും എന്നാണ് ലണ്ടനില് നടത്തിയ പഠനങ്ങള് പറയുന്നത്. ഇവിടങ്ങളില് രണ്ട് പെണ്കുട്ടികളില് നടത്തിയ പഠനത്തില് പെട്ടെന്ന് ഇവരുടെ കാഴ്ചശക്തി നഷ്ടപ്പെടാന് കാരണമായതിനെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇത്തരത്തിലൊരു ഞെട്ടിക്കുന്ന കണ്ടു പിടുത്തം നടന്നത്.

ലണ്ടനില് 22 വയസ്സായ യുവതിയിലാണ് ആദ്യമായി കണ്ണിന് അസ്വസ്ഥത കണ്ടെത്തിയത്. ഇവര് എന്നും ഉറങ്ങുന്നതിനു മുന്പ് ദീര്ഘനേരം ചാറ്റ് ചെയ്യുന്നയാളായിരുന്നു. ഇതോടെ വലതു കണ്ണിന്റെ കാഴ്ച നഷ്ടമാകുകയും ചെയ്തു. എന്നാല് ഇതിന് പ്രായം പ്രശ്നമല്ലെന്നതിനാല് നാല്പ്പത്കാരിയിലും ഇതേ അനുഭവം തന്നെയുണ്ടായി. കിടന്നു കൊണ്ട് ദീര്ഘനേരം സ്മാര്ട്ട്ഫോണില് പത്രങ്ങള് വായിക്കുന്ന ശീലമായിരുന്നു ഇവരുടേത്. ഇവര്ക്കും ഒരുകണ്ണിന്റെ കാഴ്ച നഷ്ടമായി. എല്ലിനെ പൊടിയ്ക്കും ഈ പാനീയം

കിടന്നു കൊണ്ട് സ്മാര്ട്ട്ഫോണ് ഉപയോഗിക്കുമ്പോള് രണ്ട് കണ്ണിലേക്കും വരുന്ന പ്രകാശത്തിന്റെ അളവ് വ്യത്യസ്തമായിരിക്കും. ഇതാണ് പലപ്പോഴും ഗുരുതരമായ ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധമായ വീഡിയോ പരിശോധനയും നടത്തിയ ശേഷമാണ് ഇത്തരമൊരു നിഗമനത്തില് ഗവേഷകര് എത്തിയത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
