Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നവര്‍ ശ്രദ്ധിക്കാന്‍
ഒരു ദിവസം തുടങ്ങുന്നതിനാവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയിട്ടുള്ളതാണ് ബ്രേക്ക്ഫാസ്റ്റ് എന്ന് ഏത് കൊച്ചു കുട്ടിയ്ക്കും അറിയാം. എന്നാല്‍ ഇന്നത്തെ വളരെ തിരക്കേറിയ അല്ലെങ്കില്‍ തിരക്കഭിനയിച്ചു കൊണ്ടിരിക്കുന്ന നമുക്ക് ബ്രേക്ക് ഫാസ്റ്റ് കഴിയ്ക്കാനൊന്നും സമയമില്ലെന്നതാണ് സത്യം. ബ്രേക്ഫാസ്റ്റ് തെറ്റുകള്‍ ഒഴിവാക്കൂ
എന്തായാലും അത്താഴത്തിനു ശേഷം ഉറക്കത്തിന്റെ അത്രയും സമയത്തിനിടയ്ക്ക് ആഹാരം ഒന്നും കഴിയ്ക്കാതെ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം കഴിയ്ക്കുന്ന ഭക്ഷണമായതുകൊണ്ട് തന്നെയാണ് ഇതിന് ബ്രേക്ക്ഫാസ്റ്റ് എന്ന് പറയുന്നത്.
അതുകൊണ്ട് തന്നെ ഇതിന് കൊടുക്കേണ്ട പ്രാധാന്യം എത്രത്തോളമെന്ന് നമുക്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ല. പലപ്പോഴും പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന എല്ലാ വിരുതന്മാരും ഇത് വായിക്കുന്നത് നന്നായിരിക്കും. കാരണം ഒരു ദിവസം ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നവര്‍ ഇനി താഴെ പറയുന്ന കാര്യങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായിരിക്കണം. തടി കുറയ്ക്കും ബ്രേക് ഫാസ്റ്റുകള്‍

വണ്ണം കുറയുമോ കൂടുമോ?
പലപ്പോഴും വണ്ണം കുറയാന്‍ വേണ്ടിയാണ് പലരും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. വണ്ണം കൂട്ടാന്‍ മാത്രമേ ബ്രേക്ക് ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് സഹായിക്കുക.

പ്രമേഹവും സംഭാവന
പ്രമേഹവും പ്രഭാത ഭക്ഷണത്തിന്റെ സംഭാവനയാണ്. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയും, ഇത് ഇന്‍സുലിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു.

ഊര്‍ജ്ജം നഷ്ടപ്പെടുന്നു
എപ്പോഴും ഊര്‍ജ്ജസ്വലതയോടു കൂടി ഇരിയിക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. എന്നാല്‍ ബ്രേക്ക്ഫാസ്റ്റ് കഴിയ്ക്കാതിരിക്കുന്നത് നമ്മുടെ ഉന്മേഷം ഇല്ലാതാക്കുകയും കൂടുതല്‍ തളര്‍ച്ചയിലേക്ക് നമ്മളെ കൊണ്ടു ചെന്നെത്തിക്കുകയും ചെയ്യും.

ഹൃദയാരോഗ്യത്തിന് തടസ്സം
സ്ഥിരമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നമ്മളെ കൊണ്ടു ചെന്നെത്തിക്കും.

അനാരോഗ്യമായ ജീവിതരീതി
ബ്രേക്കഫാസ്റ്റ് ഒഴിവാക്കുന്നത് അനാരോഗ്യകരമായ ജീവിത രീതിയാണ് നമുക്ക് സമ്മാനിയ്ക്കുന്നത്. ഇത് പലപ്പോഴും കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.

വിശപ്പ് ഇല്ലാതാക്കും
പലപ്പോഴും ഭക്ഷണം കഴിയ്ക്കാതെ തന്നെ നമ്മുടെ വിശപ്പ് ഇല്ലാതാവും. ഇത്തരത്തില്‍ അനാരോഗ്യകരമായ രീതിയില്‍ വിശപ്പ് ഇല്ലാതാകും എന്നതാണ് ബ്രേക്ക്ഫാസ്റ്റ് കഴിയ്ക്കാതിരുന്നതുകൊണ്ടുള്ള പ്രശ്നങ്ങളില്‍ ഒന്ന്.

ക്ഷീണവും തളര്‍ച്ചയും
രക്തത്തില്‍ ഇന്‍സുലിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും അമിത ക്ഷീണത്തിനും തളര്‍ച്ചയ്ക്കും കാരണമാകുന്നു. മാത്രമല്ല ഇത് വിശപ്പിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
