Latest Updates
-
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ആസ്ത്മയ്ക്ക് ആശ്വാസമേകും പഞ്ചകര്‍മ്മ
അലര്‍ജിയും ശ്വാസനാളം, ശ്വാസകോശം എന്നിവയ്ക്കുണ്ടാകുന്ന വിട്ടുമാറാത്ത വീക്കവും മൂലമാണ് ആസ്ത്മ ഉണ്ടാകുന്നത്. ആസ്ത്മയക്കുള്ള ഏറ്റവും ഫലപ്രദമായ ചികിത്സകളിലൊന്നാണ് പഞ്ചകര്‍മ്മ ചികിത്സ. അമേരിക്കയിലെ ഫെയര്‍ഫീല്‍ഡില്‍ സ്ഥിതി ചെയ്യുന്ന മഹാഋഷി യൂണിവേഴ്സ്റ്റ് ഓഫ് മാനേജ്മെന്റിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ടെക്നോളജി ആന്റ് പബ്ലിക് പോളിസി കൊളറാഡോ സര്‍വ്വകലാശാലയുമായി ചേര്‍ന്ന് നടത്തിയ പഠനത്തില്‍, പഞ്ചകര്‍മ്മ ചികിത്സ രക്തത്തിലെ 50 ശതമാനം വിഷവസ്തുക്കളും നീക്കം ചെയ്യുന്നതായി കണ്ടെത്തി. രക്തത്തില്‍ കാണപ്പെടുന്ന ഇത്തരം വിഷാംശങ്ങള്‍ ആസ്ത്മയ്ക്ക് കാരണമാകുന്ന ഘടകങ്ങളാണ്.

പഞ്ചകര്‍മ്മ
ആയുര്‍വേദത്തിലെ പ്രാഥമിക ശുദ്ധീകരണ അല്ലെങ്കില്‍ ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ചികിത്സയാണ് പഞ്ചകര്‍മ്മ. 'അഞ്ച് ചികിത്സ' എന്നാണ് പഞ്ചകര്‍മ്മയുടെ അര്‍ത്ഥം. വമന, വിരേചന, നസ്യ, വസ്തി, രക്തമോക്ഷന എന്നിവയാണ് അഞ്ച് ചികിത്സകള്‍. ഈ ചികിത്സകള്‍ ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന രോഗകാരണമായ മാലിന്യങ്ങളെ നീക്കം ചെയ്യുകയും ദോഷങ്ങളുടെ (ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഊര്‍ജ്ജങ്ങളാണ് ദോഷങ്ങള്‍) തുലനം സാധ്യമാക്കുകയും ചെയ്യുന്നു. ത്വക്ക് രോഗങ്ങള്‍, തളര്‍വാതം, കോട്ടുവാതം, സന്ധികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍, ദഹനക്കേട്, മലബന്ധം, ആസ്ത്മ മുതലായവയുടെ ചികിത്സയ്ക്ക് പഞ്ചകര്‍മ്മ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

കഫക്കെട്ടും പഞ്ചകര്‍മ്മയും
കഫക്കെട്ട് മൂലമുണ്ടാകുന്ന ആസ്ത്മയ്ക്ക് പഞ്ചകര്‍മ്മ ചികിത്സ നിര്‍ദ്ദേശിക്കുന്നതിന് വ്യക്തമായ കാരണമുണ്ട്. കഫദോഷത്തിലുണ്ടാകുന്ന അസംതുലിതാവസ്ഥ ശ്വാസ-ദഹനേന്ദ്രിയങ്ങളെ ബാധിക്കുകയും ആസ്ത്മയ്ക്ക് കാരണമാവുകയും ചെയ്യുന്നതായി അയുര്‍വേദം പറയുന്നു.പഞ്ചകര്‍മ്മ ചികിത്സ ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കഫം നീക്കം ചെയ്യും. ഇതോടെ ശ്വാസനാളത്തിലെ തടസ്സം നീങ്ങി ആസ്ത്മയ്ക്ക് ശമനമുണ്ടാകും.

പഞ്ചകര്‍മ്മയും യോഗയും
പഞ്ചകര്‍മ്മ ചികിത്സയോടൊപ്പം യോഗ കൂടി പരിശീലിച്ചാല്‍ അത് ആസ്ത്മ രോഗികള്‍ക്ക് വളരെ ഗുണംചെയ്യും. ശ്വാസകോശങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന യോഗാസനങ്ങളാണ് സുഖാസനം, സൂര്യനമസ്ക്കാരം, മത്സ്യേന്ദ്രാസനം എന്നിവ. പ്രാണായാമവും ശ്വാസകോശങ്ങളുടെ ആരോഗ്യവും പ്രവര്‍ത്തനശേഷിയും മെച്ചപ്പെടുത്താന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.




Click it and Unblock the Notifications
