Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ചൂടുവെള്ളവും പച്ചവെള്ളവും ചേര്‍ക്കുന്നത്...
നമ്മളെല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് ഇത്. എത്ര തിളപ്പിച്ച വെള്ളമാണെങ്കിലും അല്പം പച്ചവെള്ളം ചേര്‍ക്കുക എന്നത്. എന്നാല്‍ ഇത്തരത്തില്‍ പച്ചവെള്ളം ചേര്‍ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് എത്ര മാത്രം ദോഷകരമാണെന്നത് പലര്‍ക്കും അറിയില്ല. വെടിക്കെട്ടപകടത്തേക്കാള് ഭീകരം ഈ അവസ്ഥ
വെള്ളത്തിന്റെ ചൂട് പെട്ടെന്ന് കുറയാനും പെട്ടെന്ന് കുടിയ്ക്കാനും വേണ്ട് ഇത്തരത്തില്‍ ചെയയ്യുമ്പോള് അത് അറിഞ്ഞുകൊണ്ട് അനാരോഗ്യത്തെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. എന്തൊക്കെയാണ് തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ക്കുമ്പോള്‍ സംഭവിയ്ക്കുന്നത് എന്നു നോക്കാം.

തിളപ്പിച്ച വെള്ളത്തിന്റെ ഗുണം പോവുന്നു
വെള്ളത്തിലെ അണുക്കള്‍ നശിക്കാന്‍ വേണ്ടിയാണ് നമ്മള് വെള്ളം തിളപ്പിയ്ക്കുന്നത്. എന്നാല്‍ തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ക്കുന്നതിലൂടെ ഇത് ആ വെള്ളത്തിന്റെ ആരോഗ്യഗുണത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

വെള്ളത്തിന്റെ ശുചിത്വം
പച്ചവെള്ളത്തില്‍ ധാരാളം അണുക്കളും മാലിന്യങ്ങളും ഉണ്ടാവും എന്നത് നിസ്സംശയം പറയാവുന്നതാണ്. തിളപ്പിച്ച വെള്ളത്തോടൊപ്പം പച്ചവെള്ളം ചേര്‍ക്കുമ്പോള്‍ ഇത്തരം അണുക്കള്‍ ഇതിലേക്ക് ചേരുകയും അത് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

രോഗങ്ങള്‍ കൂടപ്പിറപ്പുകള്‍
ഒന്നിടവിട്ട രോഗങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു. ഇത്തരത്തിലാണ് നിങ്ങള്‍ കുടിയ്ക്കുന്ന വെള്ളമെങ്കില്‍ അത് രോഗങ്ങളെ നിങ്ങള്‍ക്ക് നിരന്തരം സമ്മാനിയ്ക്കുന്നു.

കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം
ചിലപ്പോള്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാവുന്നു. ഇത് ഇപകടകരമായ ആരോഗ്യസ്ഥിതിയിലേക്ക് പലപ്പോഴും നമ്മളെ കൊണ്ടു ചെന്നെത്തിയ്ക്കുന്നു.

ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍
ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടെ കാരണങ്ങള്‍ പലപ്പോഴും നമ്മള് അന്വേഷിക്കാറുണ്ട്. എന്നാല്‍ നാം കുടിയ്ക്കുന്ന വെള്ളത്തില്‍ പോലും ഇതിനുള്ള കാരണമുണ്ട് എന്നതാണ് സത്യം.

ദഹനത്തിന് പ്രശ്നമുണ്ടാക്കുന്നു
ഒന്നുകില്‍ പൂര്‍ണമായും തണുത്ത വെള്ളം ഉപയോഗിക്കുക. അല്ലെങ്കില്‍ ചൂടുവെള്ളം കുടിയ്ക്കാന്‍ ഉപയോഗിക്കുക. അല്ലാത്ത പക്ഷം രണ്ടും കൂടി മിക്സ് ചെയ്യുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ വളരെ വലുത് തന്നെയാണ്. ദഹനത്തിനു വരെ ഇത്തരത്തില്‍ പ്രശ്നമുണ്ടാക്കാന്‍ ഇത് കാരണമാകുന്നു.

രോഗപ്രതിരോധ ശേഷി കുറയുന്നു
രോഗപ്രതിരോധ ശേഷി കുറയുന്നതിനും ഇത് കാരണമാകുന്നു. രോഗപ്രതിരോധ ശേഷി ഇല്ലാതാക്കി രോഗങ്ങളെ മുഴുവന്‍ സ്വീകരിക്കാന്‍ നമ്മുടെ ശരീരം തയ്യാറാകുന്നു എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.



Click it and Unblock the Notifications
