For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിറ്റാമിൻ ഡി യുടെ അഭാവം നിങ്ങളെ ദുർബലരാക്കും

By Super Admin
|

മുട്ടയുടെ മഞ്ഞ ,പാൽ ഉൽപ്പന്നങ്ങൾ ,മത്സ്യം ,മീൻ എണ്ണ ,ധാന്യങ്ങൾ എന്നിവയിൽ കാണുന്ന ഫാറ്റ് സോലുബിൾ ആയ വിറ്റാമിനാണ് വിറ്റാമിൻ ഡി. സൂര്യപ്രകാശത്തിൽ നിന്നും നമുക്ക് ധാരാളമായി ലഭിക്കുന്ന വിറ്റാമിനും ഇത് തന്നെയാണ്. അതുകൊണ്ടു തന്നെ ഇതിനെ സൺ വിറ്റാമിൻ എന്നും പറയുന്നു .വിറ്റാമിൻ ഡി യുടെ അഭാവം നിങ്ങളെ ദുർബലരാക്കും എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

Insufficient Vitamin D Makes You Weak

നമ്മുടെ ശരീരത്തിലെ കാൽഷ്യത്തിന്റെ ശരിയായ ഉപയോഗം നിയന്ത്രിക്കുന്നത് വിറ്റാമിൻ ഡി യാണ് .അതിനാൽ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും എല്ലുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങൾ പരിഹരിക്കാനും വിറ്റാമിൻ ഡി ആവശ്യമാണ്. പുതിയ റിപ്പോർട്ടുകൾ പറയുന്നത് സൂര്യപ്രകാശത്തിലെ വിറ്റാമിന് നമ്മുടെ ശരീരത്തിലെ അധിക രക്തസമ്മർദ്ദം ,പ്രമേഹം ,വിഷാദം ,ട്യൂമർ ,എല്ലുകളുടെ ശക്തിക്കുറവ് ,പ്രതിരോധശേഷിക്കുറവ് എന്നിവയെല്ലാം പ്രതിരോധിക്കാൻ കഴിയും എന്നാണ്.

Insufficient Vitamin D Makes You Weak

വിറ്റാമിൻ ഡി യുടെ അഭാവം മൃദുവായ അസ്ഥികൾ രൂപപ്പെട്ടു റിക്കറ്റ്‌സ് എന്ന രോഗം ഉണ്ടാകാൻ കാരണമാകുന്നു. എല്ലുകളിലെ വേദനയും .പേശീ ബലഹീനതയുമാണ് വിറ്റാമിൻ ഡി യുടെ കുറവിന്റെ ലക്ഷണങ്ങൾ. വിറ്റാമിൻ ഡി യുടെ കുറവ് കുട്ടികളിൽ ഹൃദയ രോഗങ്ങൾ ,കാൻസർ ,ആസ്തമ എന്നിവയുണ്ടാക്കുന്നു. വയസ്സായവരിൽ ഇത് ഓർമ്മക്കുറവിനും കാരണമാകുന്നു.

Insufficient Vitamin D Makes You Weak

പല കാരണങ്ങളാൽ വിറ്റാമിൻ ഡി യുടെ അഭാവം ഉണ്ടാകുന്നു. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണം ശരിയായി കഴിക്കാത്തതാണിതിന് പ്രധാന കാരണം. മാംസാഹാരം കഴിക്കുന്നവരേക്കാൾ സസ്യാഹാരം കഴിക്കുന്നവർക്കാണിത് കൂടുതൽ കാണുന്നത്.

Insufficient Vitamin D Makes You Weak

എപ്പോഴും മുറിക്കുള്ളിൽ ഇരിക്കുന്നവർക്കും ,സൂര്യപ്രകാശം അതികം കിട്ടാത്തവർക്കും വിറ്റാമിൻ ഡി യുടെ അഭാവം കാണുന്നു. പഠനങ്ങൾ പറയുന്നത് ഇരുണ്ട ചർമ്മം ഉള്ള വയസ്സായവർക്കു വിറ്റാമിൻ ഡി യുടെ അഭാവം ഉണ്ട് എന്നാണ്. ചിലരിൽ ശരീരത്തിന് ആഗീരണം ചെയ്യാൻ പാകത്തിൽ വൃക്കകൾ വിറ്റാമിൻ ഡി ഉണ്ടാക്കാത്തതും കാരണമാകുന്നു.

Insufficient Vitamin D Makes You Weak

ദഹന വ്യവസ്ഥയിൽ രോഗങ്ങൾ ഉള്ളവർക്ക് വിറ്റാമിൻ ഡി യുടെ അഭാവം കാണുന്നു. വിറ്റാമിൻ ഡി ആഗീരണം ചെയ്യാൻ കഴിയാതെ വരുന്നതാണിതിന് കാരണം. തടിച്ച ആളുകൾക്കും വിറ്റാമിൻ ഡി കുറവായിരിക്കും. രക്തത്തിൽ നിന്നും വിറ്റാമിൻ ഡി ,കോശങ്ങൾ ആഗീരണം ചെയ്യുന്നതാണിതിന് കാരണം.

English summary

Insufficient Vitamin D Makes You Weak

Read to know what are the causes of insufficient vitamin D. Also the signs you must be aware for vitamin D deficiency.
X
Desktop Bottom Promotion