Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
വന്ധ്യതയുള്ള പുരുഷന്മാര്ക്ക് മരണം തൊട്ടുപുറകില്‍
വന്ധ്യതയുള്ള പുരുഷന്മാരുടെ മരണം വളരെ നേരത്തെയായിരിക്കുമെന്ന് പഠനം. പുരുഷ വന്ധ്യത പലപ്പോഴും മരണത്തിന് വഴി തെളിയ്ക്കുന്നുവെന്നാണ് സ്റ്റാന്‍ഫഡ് സ്കൂള്‍ ഓഫ് മെഡിസിനിലെഗവേഷകര് നടത്തിയ പഠനത്തില്‍ പറയുന്നത്. ഇന്ന് പലപ്പോഴും ജീവിതശൈലീ രോഗങ്ങളുടെ ഭാഗമാണ് വന്ധ്യത. ഇന്നത്തെ ജീവിത ശൈലിയുടെ മാറ്റവും ഭക്ഷണ രീതിയും എല്ലാം വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ പെടുന്നുണ്ട്. മാത്രമല്ല ദിനം പ്രതി പുരുഷന്മാരില് കൂടി വരുന്ന ദു:ശ്ശീലങ്ങളും വന്ധ്യതയുടെ പ്രധാന കാരണമാണ്. പുകവലിയും പ്രമേഹവും ഇപ്പോള്‍ മരണ നിരക്ക് ഉയര്‍ത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.

വന്ധ്യതയുള്ള പുരുഷന്മാര് സാധാരണ പുരുഷന്മാരേക്കാള് എട്ട് വര്‍ഷം മുന്‍പ് മരിക്കുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 7.8 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ടെന്‍ഷന്‍ പുകവലി, ഹോര്‍മോണ്‍ തകരാറുകള്‍ എന്നിവയാണ് പലപ്പോഴും വന്ധ്യതയുടെ പ്രധാന കാരണങ്ങള്‍. ഹോര്‍മോണ്‍ തകരാറുകളാണ് പലപ്പോഴും മരണനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് കാരണം. ജീവിത രീതിയിലുണ്ടായ മാറ്റമാണ് ഇതിന് കാരണം. രക്ത പരിശോധനയിലൂടെയാണ് ഹോര്‍മോണ്‍ വ്യതിയാനം കണ്ടെത്തുക. പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്

ശരീരത്തിലുണ്ടാകുന്ന ആന്റിബോഡിയുടെ സാന്നിധ്യവും പലപ്പോഴും വന്ധ്യതയ്ക്ക് കാരണമാകാം. ചികിത്സ തേടുന്നവരില്‍ പലരുടേയും പ്രശ്നവും ഇത്തരത്തില്‍ ആന്റിബോഡിയുടെ സാന്നിധ്യമാണ്. ഏഴ് കുടുംബങ്ങളില്‍ ഒരു പുരുഷന് വീതം വന്ധ്യത ഉള്ളവരാണെന്നാണ് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നത്. 1989-2009 കാലയളവില്‍ 12000 പുരുഷന്മാരില് നട്തതിയ പഠനത്തിലാണ് മരണം ഇത്തരക്കാരില്‍ നേരത്തെയെന്ന് കണ്ടെത്തിയത്. മാത്രമല്ല ശാരീരികമായ പോരായ്മകള്‍ കൂടുന്തോറും മരണവും നേരത്തേയാകുമെന്നാണ് പഠനം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
