Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശരീരം അപകടത്തിലേക്കെന്നതിന്റെ തെളിവുകള്‍....
പല രോഗങ്ങളും നമ്മള് മനസ്സിലാക്കുന്നത് അത് ഗുരുതരാവസ്ഥയിലായതിനു ശേഷം മാത്രമാണ്. പല സൂചനകളും ശരീരം നല്‍കിയിട്ടും അതിനെ വേണ്ടത്ര ഗൗരവത്തില്‍ എടുക്കാത്തതിന്റെ ഫലമായാണ് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നമ്മുടെ ശരീരം എത്തുന്നത്.
പലപ്പോഴും പ്രതിരോധിച്ച് പ്രതിരോധിച്ച് പ്രതിരോധ ശേഷി വരെ നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കും നമ്മുടെ ശരീരം. മലബന്ധമകറ്റും ഒറ്റമൂലി
എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും പലപ്പോഴും ശരീരത്തിന്റെ അവശത പുറത്ത് കാണിയ്ക്കാന്‍ ശരീരം ചില ദു:സൂചനകള്‍ നല്‍കാറുണ്ട്. ഇവയൊരിക്കലും അവഗണിക്കാതിരിക്കുക. അവ എന്തൊക്കെയെന്ന് നോക്കാം.

ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മയാണ് പ്രധാന ലക്ഷണം. അഥവാ ഉറങ്ങിയാലും പലപ്പോഴും പൂര്‍ണമായ ഉറക്കത്തിലേക്കെത്താന് കഴിയാതിരിക്കുക. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നമ്മള് നേരിടേണ്ടി വരുന്നത്.

മസില് വേദനയും കാല് നീര് വെയ്ക്കുന്നതും
മസില് വേദനയും കാലിലെ നീര് വെയ്ക്കുന്നതും പലപ്പോഴും ശരീരത്തിന്റെ ആന്തരാവയവങ്ങളിലുള്ള പ്രശ്നത്തെയാണ് സൂചിപ്പിക്കുന്നത്. പ്ലം, ബീറ്റ്റൂട്ട്, ആപ്രിക്കോട്ട് തുടങ്ങിയവ കഴിയ്ക്കുന്നതും നല്ലതാണ്.

ഉപ്പ് ഭക്ഷണത്തോടുള്ള പ്രിയം
പലപ്പോഴും ഉപ്പുള്ള ഭക്ഷണത്തിനോട അമിതമായി ആഗ്രഹം തോന്നുന്നതും ശരീരത്തിലെ പല തരത്തിലുള്ള ഇന്ഫെക്ഷനെയാണ് സൂചിപ്പിക്കുന്നത്.

വരണ്ട ചര്‍മ്മം
ചര്‍മ്മം വരണ്ടതാകുന്നതും അല്പം ശ്രദ്ധിക്കേണ്ട ഒന്നാണ്. വിറ്റാമിന്‍ ഇയുടെ കുറവാണ് ഇതിലൂടെ പ്രകടമാകുന്നത്.

മധുരത്തോടുള്ള ആര്‍ത്തി
മധുരത്തോടുള്ള ആര്‍ത്തിയും ഇത്തരത്തില്‍ പ്രശ്നമുണ്ടാക്കുന്നതാണ്. ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അംശം കുറയുമ്പോഴാണ് ഇത്തരം സിഗ്നലുകള്‍ ശരീരം തരുന്നത്.

മോണയില്‍ നിന്നും രക്തം വരുന്നത്
മോണയില്‍ നിന്നും രക്തം വരുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. വിറ്റാമിന്‍ സിയുടെ കുറവാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് പുറകില്‍.

വറുത്ത കോരിയ ഭക്ഷണം
വറുത്തു കോരുന്ന ഭക്ഷണങ്ങളോടും പലപ്പോഴും നമുക്ക് ആഗ്രഹം കൂടുതലായിരിക്കും. എന്നാല്‍ ഇത് ഗ്യാസ്ട്രിക് പ്രശ്നങ്ങളെയാണ് പലപ്പോഴും കാണിച്ചു തരുന്നത്.

കൈമുട്ടിലെ വരണ്ട ചര്‍മ്മം
വിറ്റാമിന്‍ എയും സിയും ആണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം. ഈ വിറ്റാമിന്റെ കുറവിനെയാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങളിലൂടെ ശരീരം മുന്നറിയിപ്പ് നല്‍കുന്നതും.

മുടി കൊഴിച്ചില്‍
മുടി കൊഴിച്ചില്‍ പലപ്പോഴും പല രോഗങ്ങളുടേയും ലക്ഷണങ്ങളാകാം. അതുകൊണ്ട് തന്നെ മുടി കൊഴിച്ചിലിനെ സാധാരണ മുടി കൊഴിച്ചില്‍ എന്ന രീതിയില്‍ മാത്രം കാണരുത്. പലപ്പോഴും ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ വരെ ഇതിന്റെ തുടര്‍ച്ചയാകാം.

നഖത്തിന്റെ നിറം മാറുന്നത്
നഖത്തിന്റെ നിറം മാറുന്നതും പലപ്പോഴും ശരീരത്തിന്റെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നഖം പൊട്ടിപ്പോവുന്നതും നഖത്തിന്റെ മഞ്ഞക്കളറും പലപ്പോഴും ശ്രദ്ധിക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
