നിങ്ങളുടെ കാല്‍പ്പാദം ഇങ്ങനെയാണോ, രോഗം ഗുരുതരം

Posted By:
Subscribe to Boldsky

പലപ്പോഴും നമ്മള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത ഭാഗമാണ് കാല്‍പ്പാദം. പാദത്തിന്റെ അടിവശത്ത് ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും നമ്മുടെ ആരോഗ്യത്തെ മോശകരമായാണ് ബാധിയ്ക്കുന്നത്. കാലിനടിവശത്ത് ചുളിവോ അല്ലെങ്കില്‍ കാലില്‍ നീരോ മറ്റോ കണ്ടാല്‍ സംശയിക്കണ്ട ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കാന്‍ സമയമായി എന്ന്. രണ്ട് ഈന്തപ്പഴം വെള്ളത്തിലിട്ടു രാവിലെ കഴിയ്ക്കൂ

ഹൃദയാഘാതത്തിന്റെയും ഹൃദയംസംബന്ധമായി മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതിന്റെ സൂചനകള്‍ ആദ്യം പ്രകടമാകുന്നത് കാലിലാണ്. കാല്‍പ്പാദത്തിലെ മാറ്റങ്ങള്‍ കൂടാതെ ഹൃദയം തകരാറിലാണ്‌ എന്ന് പറയുന്ന മറ്റ് ശാരീരിക മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അനുഭവസ്ഥര്‍ പറയുന്നു, 14 ദിവസം 7 കിലോ കുറയ്ക്കാം

 കാല്‍പ്പാദത്തില്‍ ചുളിവുകള്‍

കാല്‍പ്പാദത്തില്‍ ചുളിവുകള്‍

കാല്‍പ്പാദത്തില്‍ ചുളിവുകള്‍ ഉണ്ടെങ്കില്‍ ഒന്നു ശ്രദ്ധിക്കൂ. ഹൃദയാഘാത സാധ്യത വളരെ അടുത്തെത്തി എന്നതിന്റെ ലക്ഷണമാണ്. ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യുന്നില്ല എന്നതാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.

 കാല്‍പ്പാദം വീങ്ങുക

കാല്‍പ്പാദം വീങ്ങുക

കാല്‍പ്പാദം വീങ്ങുന്നതും രക്തത്തിന്റെ അഭാവം കൊണ്ട് തന്നെയാണ്. ഹൃദയത്തിന് രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിയ്ക്കാനുള്ള കഴിവ് നഷ്ടപ്പെടുമ്പോഴാണ് ഇത്തരം പ്രകടമായ ലക്ഷണങ്ങള്‍ കാണുന്നത്.

കഷണ്ടി ശ്രദ്ധിക്കുക

കഷണ്ടി ശ്രദ്ധിക്കുക

കഷണ്ടി ഉണ്ടാവുന്നത് നമ്മുടെ മുടി സംരക്ഷണം മോശമായതു കൊണ്ട് മാത്രമല്ല നമ്മുടെ ഹൃദയസംരക്ഷണവും മോശമാണ് എന്നാണ് ഇത് കാണിയ്ക്കുന്നത്. കഷണ്ടിക്കാര്‍ക്ക് ഹൃദയാഘാതം ഉണ്ടാവാനുള്ള സാധ്യത 36% ആണ്.

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

ഗുരുതരമായ പ്രകടമായ ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കിലും അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്. രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പ അടിഞ്ഞ് കൂടിയിട്ടുണ്ടെങ്കില്‍ ഇത് ഉയര്‍ന്ന കൊളസ്‌ട്രോൡലേക്കും അത് വഴി ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കാനും കാരണമാകും.

മോണ വീക്കം അല്‍പം ശ്രദ്ധിക്കാം

മോണ വീക്കം അല്‍പം ശ്രദ്ധിക്കാം

മോണവീക്കവും മോണയില്‍ നിന്ന് രക്തം വരുന്നതും ദന്തസംരക്ഷണത്തിലെ പാളിച്ച കൊണ്ട് തന്നെയാണ്. എന്നാലും ഹൃദയാരോഗ്യം നഷ്ടപ്പെടുന്നതിന്റെ ഫലമായും ഇത്തരത്തില്‍ ഉണ്ടാവും എന്നതാണ് കാര്യം.

അനിയന്ത്രിതമായ ഭാരക്കൂടുതല്‍

അനിയന്ത്രിതമായ ഭാരക്കൂടുതല്‍

ശരീരത്തിന് അനിയന്ത്രിതമായ ഭാരക്കൂടുതല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശരീരത്തിലെ ദ്രാവകങ്ങള്‍ ശരീരം സൂകഷിച്ചു വെയ്ക്കുന്നത കൊണ്ടാണ്. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ നീര് വന്ന് തടിയ്ക്കാനും ചിലപ്പോള്‍ അനിയന്ത്രിതമായ ഭാരക്കൂടുതലിലേക്കും നയിക്കും.

 മൂത്രശങ്ക എപ്പോഴും

മൂത്രശങ്ക എപ്പോഴും

എപ്പോഴും മൂത്രശങ്ക അനുഭവപ്പെടുന്നതും ഹൃദയപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കാത്തതു കൊണ്ടാണ്. കിഡ്‌നിയിലേക്കുള്ള രക്തത്തിന്റെ പ്രവാഹത്തില്‍ കുറവ് വരുകയും ഇത് ഹൃദയത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ മോശമായി ബാധിയ്ക്കുകയും ചെയ്യുന്നു.

 കൃഷ്ണമണിയ്ക്കു ചുറ്റുമുള്ള പാട്

കൃഷ്ണമണിയ്ക്കു ചുറ്റുമുള്ള പാട്

കൃഷ്ണമണിയ്ക്ക് ചുറ്റും അസാധാരണമായി വട്ടത്തിലുള്ള പാട് കാണുന്നതും അനാരോഗ്യത്തിന്റെ പ്രധാന ലക്ഷണമാണ്. അനാരോഗ്യം എന്നല്ല ഹൃദയപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുന്നില്ല എന്നതിന്റെ ലക്ഷണമാണ്.

English summary

If Your Feet Look Like This, You Should Visit Doctor Immediately

If Your Feet Look Like This, You Should Visit Doctor Immediately. Read on to know more about it.
Story first published: Thursday, August 11, 2016, 17:30 [IST]