Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഹൃദയാഘാതത്തിനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നമ്മുടെ ഇടയിൽ സാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ്. ഹൃദ്രോഗം പലപ്പോഴും ഹൃദയാഘാതം സംഭവിക്കുന്നത് നാം അറിയാതെയായിരിക്കും. അധികം ലക്ഷണമൊന്നും ആദ്യം അറിയാതെപോകുന്നതുകൊണ്ട് പെട്ടെന്നായിരിക്കും ഇത് മനുഷ്യനെ കുഴപ്പത്തിൽ ആക്കുന്നത് .
രക്തധമനികളിൽ അടിഞ്ഞുകൂടുന്ന' പ്ലേക്ക് 'രക്തത്തെ കട്ടപിടിക്കുവാൻ സഹായിക്കുന്നു.ഇത് മൂലം ഹൃദയത്തിന് വേണ്ടരീതിയിൽ ഓക്സിജൻ ലഭിക്കാതാവുന്നു.

രക്തത്തിന്റെ സുഗമമായ സഞ്ചാരം തടസ്സപ്പെടുമ്പോൾ ഹൃദയകോശങ്ങൾക്കു ഹാനി സംഭവിക്കുന്നു. ഇതിന്റെ ഫലമായി ഹൃദയാഘാതവും ഉണ്ടാവുന്നു.
ഈ രോഗത്തിന് ജീവിതശൈലി ഒരു പ്രധാന കാരണമാണ്. കൂടാതെ അമിതവണ്ണം ,വ്യായാമക്കുറവ് ,അലസത ,കൊളസ്ട്രോളിന്റെ ആധിക്യം ,ഉയർന്ന രക്തസമ്മർദം ,ചില പ്രത്യേക മരുന്നുകൾ എന്നിവയും ഈ രോഗത്തിന് കാരണമാണ്.

ഒരാൾക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുമ്പോൾ ആദ്യപടിയായി നെഞ്ചിൽ ശക്തിയായി മർദ്ദം ഏല്പിക്കുകയും എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുകയും വേണം.
രോഗിക്ക് ഉടൻ തന്നെ രകതം കട്ടപിടിക്കുന്നതു തടയാനുള്ള' ആസ്പിരിൻ' പോലുള്ള മരുന്നുകളാണ് ആദ്യമായി നൽകുന്നത് .ഹൃദയമിടിപ്പ് കുറക്കാൻ ഉതകുന്ന മരുന്നുകൾ നൽകുമ്പോൾ രോഗിക്ക് അപകടനില തരണം ചെയ്യാൻ ആവും . ചില സന്ദർഭങ്ങളിൽ ഹൃദയത്തിൽ 'സ്റ്റെന്റ്' ഇടേണ്ടി വരും .

ഒരു വ്യക്തിക്ക് ഹൃദ്രോഗം വന്നാൽ ജീവിത ചര്യയിൽ പലമാറ്റങ്ങളും വരുത്തേണ്ടി വരും. .ഒന്നാമതായി 'ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാവു എന്ന ചിന്ത വേണം' .അതായത് ആരോഗ്യമാണ് ഏറ്റവും പ്രധാനം . ജോലിക്കിടയിൽ അല്പനേരം വിശ്രമിക്കാൻ സമയം കണ്ടെത്തണം. ഒരു ചെറിയ മയക്കം മതി .തിരക്കുള്ള ജീവിതരീതി ഉപേക്ഷിക്കുക വേണം.

പിരിമുറുക്കം ഉണ്ടാവാനുള്ള അവസരം ഒഴിവാക്കണം .അതോടൊപ്പം ചെറിയ കാര്യങ്ങൾക്കു വിഷമിക്കുകയും അരുത്. ഗ്ളൂക്കോസ് ,കൊളസ്‌ട്രോൾ തോതുകൾ ഇടയ്ക്കു പരിശോധിക്കാൻ അമാന്തിക്കരുത്.

ഉത്കണ്ഠ മനസ്സിൽ നിന്ന് അകറ്റാനുള്ള ഉപാധികൾ സ്വീകരിക്കുക. അതിനെ പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം . ജീവിതം ഏറെ വിലപിടിച്ചതാണ് അതിനെ വേണ്ടപോലെ സംരക്ഷിച്ചാൽ ഏറെ സന്തോഷത്തോടെ ദീർഘകാലം ആരോഗ്യവാന്മാരായി ജീവിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

