Latest Updates
-
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
കൊളസ്ട്രോളിന് ചികിത്സ വേണ്ട, പിന്നെയോ?
കൊളസ്ട്രോള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തി മരുന്നിന്റേയും ചികിത്സയുടേയും പുറകേ പോകുന്നവരാണ് നമ്മളില്‍ പകുതി പേരും. എന്നാല്‍ കൊളസ്ട്രോള്‍ എന്നത് ഒരിക്കലും ഒരു രോഗമല്ല. പല രോഗങ്ങളും വരുന്നതിനു മുന്‍പുള്ള രോഗാവസ്ഥയെയാണ് കൊളസ്ട്രോള്‍ എന്നു പറയുന്നത്.
ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിച്ചാല്‍ അതുണ്ടാക്കുന്നത് അപകടകരമായ അവസ്ഥയാണ്. ഹൃദയാഘാതവും പക്ഷാഘാതവും എല്ലാം ഇതിന്റെ ഫലമായി നമ്മളില്‍ സ്ഥിരതാമസമാക്കാനും മതി. കല്യാണം കഴിഞ്ഞു തടിയ്ക്കാതിരിയ്ക്കാന്‍....
എന്നാല്‍ മരുന്നില്ലാതെ തന്നെ ചില വഴികളിലൂടെ കൊളസ്ട്രോള്‍ കുറയ്ക്കാം. ഭക്ഷണമാണ് ഇതിന് ഏറ്റവും പറ്റിയ വഴി. പക്ഷേ ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ കഴിയ്ക്കേണ്ടതെന്നു നോക്കാം.

ഓട്സ്
ഓട്സ് നമ്മുടെ ആരോഗ്യകരമായ ഭക്ഷണത്തില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല പ്രഭാത ഭക്ഷണമായി ഓട്സ് കഴിയ്ക്കുന്നത് കൊളസ്ട്രോളിന്റെ കാര്യത്തില്‍ തീരുമാനമാക്കുന്നു.

ബ്ലൂ ബെറി
ബ്ലൂ ബെറി മാത്രമല്ല ബെറികളില്‍ പെടുന്ന എല്ലാ പഴവര്‍ഗ്ഗങ്ങളും കൊളസ്ട്രോള്‍ കുറയ്ക്കുന്നു. ഇത് ആര്‍ത്രൈറ്റിസ് സംബന്ധമായുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്.

പുഴുങ്ങിയ മുട്ട
മുട്ട കൊഴുപ്പ് കൂട്ടുന്ന ഭക്ഷണമാണ് എന്നൊരു ഖ്യാതി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നത് കൊളസ്ട്രോളിനെ പിടിച്ചു കെട്ടാന്‍ പറ്റിയ ഏറ്റവും നല്ല വഴിയാണ്.

ചീര കഴിയ്ക്കാം
ചീരയും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ്. കൊഴുപ്പ് കുറയ്ക്കാന്‍ ഇത്രയേറെ സഹായിക്കുന്ന മറ്റൊരു ഭക്ഷണം ഇല്ലെന്നു തന്നെ പറയാം. വിറ്റാമിന്‍ ബി, മഗ്നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര. ഇത് കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു.

മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതാണ് മീന്‍. മീന്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് അത്രയേറെ നല്ലതുമാണ്. അയല, മത്തി, കിളിമീന്‍ തുടങ്ങിയ മീനുകള്‍ക്ക് പ്രാധാന്യം നല്കി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് കൊളസ്ട്രോള്‍ കുറയ്ക്കുന്നു.

ആവക്കാഡോ
ആവക്കാഡോ ഈ കാലാവസ്ഥയില്‍ നാം ധാരാളം കഴിയ്ക്കേണ്ട പഴങ്ങളില്‍ ഒന്നാണ്. ആവക്കാഡോ കഴിയ്ക്കുന്നത് കൊളസ്ട്രോള്‍ കുറച്ച് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ്
ചോക്ലേറ്റ് ഇഷ്ടമില്ലാ്ത്തവര്‍ ആരുമുണ്ടാവില്ല. ആരോഗ്യത്തിന് അത്രയേറെ നല്ലതാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. കൊളസ്ട്രോള്‍ കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുന്നുണ്ട് എന്നതാണ് ചോക്ലേറ്റിനെ ഇത്രത്തോളം പ്രിയങ്കരമാക്കിയതും.

ബദാം
ബദാം കഴിയ്ക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ദിവസവും ബദാം കഴിയ്ക്കുന്നത് മാനസികാരോഗ്യവും ശാരീരികാരോഗ്യവും നല്കുന്നു. കൊളസ്ട്രോളിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനും ബദാം കഴിയ്ക്കുന്നത് നല്ലതാണ്.

വാള്‍നട്സ്
ബദാം കഴിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്ന അതേ ഗുണം തന്നെയാണ് വാള്‍നട്ടില്‍ നിന്നും ലഭിയ്ക്കുന്നതും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന രീതിയിലുള്ള ഘടകങ്ങള്‍ ധാരാളം വാള്‍നട്ടില്‍ ഉണ്ട്.



Click it and Unblock the Notifications
