Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
യോനീസ്രവത്തിന്റെ ദുര്‍ഗന്ധം അകറ്റാന്‍
ബാഹ്യ രൂപം ഭംഗിയും വൃത്തിയുള്ളതുമായി സൂക്ഷിക്കാന്‍ നമ്മള് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍, ഇതുപോലെ യോനിയുടെ ശുചിത്വത്തിന് നിങ്ങള്‍ ഇത്രത്തോളം പ്രാധാന്യം നല്‍കാറുണ്ടോ? യോനീസ്രവത്തിന്റെ ദുര്‍ഗന്ധം പലരെയും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ്.
യോനിയുടെ വൃത്തിക്കുറവാണ് ഇതിന് പ്രധാന കാരണം. സ്ത്രീ ശരീരത്തിലെ ഏറ്റവും പ്രധാന ഭാഗത്തെ ഇത്തരത്തില്‍ അവഗണിക്കുന്നതിന് വലിയ വില നല്‍കേണ്ടി വരും. യോനീഭാഗം സോപ്പു കൊണ്ടു കഴുകിയാല്‍.....
യോനിസ്രവത്തിന്റെ നിറവും ദുര്‍ഗന്ധവും വളരെ പെട്ടെന്ന് അകറ്റാന്‍ സഹായിക്കുന്ന വിവിധ പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളുണ്ട്. സങ്കീര്‍ണമായ പല ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ ഇവ പരീക്ഷിച്ചു നോക്കുക.

യോനി ദുര്‍ഗന്ധത്തിന് കാരണം
നിങ്ങള്‍ പൂര്‍ണ ആരോഗ്യവതിയാണെങ്കിലും യോനി വൃത്തിയായി സൂക്ഷിക്കുന്ന കാര്യം അവഗണിക്കുകയാണെങ്കില്‍ യോനിസ്രവത്തിന് വെള്ള, മഞ്ഞ, ചാര നിറഭേദങ്ങള്‍ ഉണ്ടാകാനും ദുര്‍ഗന്ധം അനുഭവപ്പെടാനും സാധ്യത ഉണ്ട്. ഇവയെല്ലാം ബാക്ടീരിയ ബാധയുടെ ലക്ഷണങ്ങളാണ്.

യോനി ദുര്‍ഗന്ധത്തിന് കാരണം
ശുചിത്വമില്ലായ്മ മാത്രമല്ല ബാക്ടീരിയല്‍ വാജിനോസിസിന് കാരണം. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും സുഗന്ധ സോപ്പുകള്‍ ഉപയോഗിച്ച് അമിതമായ കഴുകുന്നതും ഇതിന് കാരണമാകാം.

ശുചിത്വം
യോനിയുടെ ശുചിത്വം തന്നെയാണ് ഏറ്റവും പ്രധാന കാര്യം. സുഗന്ധമില്ലാത്ത സോപ്പും ചൂട് വെള്ളവും ഉപയോഗിച്ച് യോനി വൃത്തിയാക്കുക. സുഗന്ധ സോപ്പുകള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. സ്ത്രീകള്‍ക്കായുള്ള പിഎച്ച് സന്തുലിത വൈപ്സും ഉപയോഗിക്കാം.

തൈര്
തൈരില്‍ ഗുണകരമായ ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പതിവായി ഇത് പുരട്ടുന്നത് ബാക്ടീരിയയുടെ അമിത വളര്‍ച്ച തടയാന്‍ സഹായിക്കും. തൈര് പുരട്ടന്നത് സാധ്യമല്ലെങ്കില്‍ ദിവസവും ഒരു കപ്പ് തൈര് കഴിക്കുക.

ടീട്രീ ഓയില്‍
യോനീസ്രവത്തിന്റെ ദുര്‍ഗന്ധം അകറ്റാന്‍ ടീ ട്രീ ഓയില്‍ വളരെ മികച്ചതാണ്. ഇതിന്റെ ഏതാനം തുള്ളികള്‍ ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് യോനീ കഴുകുക. വളരെ ഫലപ്രമായ മാര്‍ഗ്ഗമാണിത്. ഫംഗസുകളെ ചെറുക്കാനുള്ള കഴിവ് ടീ ട്രീ ഓയിലിനുണ്ട്.

അയഞ്ഞ വസ്ത്രം
നല്ല വായുസഞ്ചാരം ലഭിക്കാനും വിയര്‍പ്പ് അകറ്റാനും സഹായിക്കുന്ന അയഞ്ഞ കോട്ടണ്‍ പാന്റീസ് ധരിക്കാന്‍ ശ്രദ്ധിക്കുക. അമിതമായ നനവ് വലിച്ചെടുക്കുന്നതിനും ഇത്തരം പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും പാന്റി ലൈനന് ധരിക്കുന്നത് സഹായിക്കും.

ആഹാരം
കഴിക്കുന്ന ആഹാരത്തിലും ശ്രദ്ധ നല്‍കുക. ചാറുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യുക. യോനിയിലെ യീസ്റ്റിന്റെ വളര്‍ച്ചയ്ക്ക് ഇവ കാരണമാണ്.

വെള്ളം
ദിവസവും ധാരാളം വെള്ളം കുടിക്കുക. ബൈഫറും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക. യോനിയിലെ ബാക്ടീരിയ, മാലിന്യം എന്നിവ അകറ്റാന്‍ ഇതിലൂടെ കഴിയും.



Click it and Unblock the Notifications
