Latest Updates
-
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ
വായിലെ പുണ്ണിന് അടുക്കളയില്‍ പരിഹാരം
വായില്‍ പുണ്ണ് വന്നാല്‍ അത് പിന്നെ എത്രത്തോളം ബുദ്ധിമുട്ടാണ് എന്ന് അനുഭവിച്ചവര്‍ക്ക് അറിയാം. ഇത്രത്തോളം അസുഖകരമായ അവസ്ഥ വേറെ ഇല്ലെന്നു തന്നെ പറയാം.
എത്ര നിസ്സാരമാണെന്ന് കരുതിയാലും നമുക്കിഷ്ടപ്പെട്ട ഭക്ഷണം പോലും കഴിയ്ക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കും പലപ്പോഴും വായ്പ്പുണ്ണ് എന്ന് വായിലെ അള്‍സറിന്റെ ഫലം. ആരോഗ്യകരമായ ജീവിതത്തിനായി 5 രഹസ്യങ്ങള്‍
എന്നാല്‍ വായ്പ്പുണ്ണ് സുഖപ്പെടുത്താന്‍ ചിലവുകുറഞ്ഞ ചില വഴികളുണ്ട്. ഇതിനായി യാതൊരു വിധത്തിലുള്ള കഷ്ടപ്പാടും ഇല്ല എന്നത് സത്യം. ഇടയ്ക്ക് നമ്മുടെ അടുക്കളയില്‍ എന്തൊക്കെയുണ്ട് എന്ന് നോക്കിയാല്‍ മതി. അടുക്കള സാമഗ്രികള്‍ കൊണ്ട് തന്നെ നമുക്ക് വായ്പ്പുണ്ണ് ഇല്ലാതാക്കാം.

ഉള്ളിയും വായ്പ്പുണ്ണും
ഉള്ളി കഴിയ്ക്കുന്നത് വായ്പ്പുണ്ണിനെ പ്രതിരോധിയ്ക്കുന്നു. ഉള്ളി കഴിയ്ക്കുന്നത് മാത്രമല്ല ഇതിന്റെ നീര് വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് പുരട്ടുന്നതും വായ്പ്പുണ്ണിനെ ഇല്ലാതാക്കാന്‍ സഹായിക്കും.

ബേക്കിംഗ് സോഡ
കുറച്ച് ബേക്കിംഗ് സോഡ വെള്ളം ചേര്‍ത്ത് വായ്പ്പുണ്ണുള്ള ഭാഗത്ത് പുരട്ടുക. അല്പസമയത്തിനു ശേഷം വായ കഴഉകുക. ദിവസത്തില്‍ മൂന്ന് നാല് പ്രാവശ്യമെങ്കിലും ഇത്തരത്തില്‍ ചെയ്യുക. ഇത് വായ്പ്പുണ്ണ് രണ്ട് ദിവസം കൊണ്ട് തന്നെ ഇല്ലാതാക്കുന്നു.

ചായപ്പൊടി മതി വായ്പ്പുണ്ണിന്
ഫ്രിഡ്ജില്‍ വെച്ചു തണുപ്പിച്ച് ചായപ്പൊടി വായ്പ്പുണ്ണ് ഉള്ള് ഭാഗത്ത് പുരട്ടുക. മാത്രമല്ല ചായ കുടിയ്ക്കുന്നതും വായ്പ്പുണ്ണിനെ പ്രതിരോധിയ്ക്കും.

ഉപ്പുവെള്ളം
ഉപ്പുവെള്ളം കൊണ്ട് വായ് കഴുകുന്നതും വായ്പ്പുണ്ണിന് പ്രതിവിധിയാണ്. ചൂടുവെള്ളത്തില്‍ ഉപ്പ് വെള്ളം ഇട്ട് വായ കഴുകുന്നതാണ് ഏറ്റവും ഉത്തമം.

തേനും വായ്പ്പുണ്ണും
തേന്‍ ഉപയോഗിച്ചും വായ്പ്പുണ്ണ് പ്രതിരോധിയ്ക്കാം. വായ്പ്പുണ്ണ് ഉള്ള സ്ഥലങ്ങളില്‍ തേന്‍ പുരട്ടുന്നത് വായ്പ്പുണ്ണ് വേഗം മാറാന്‍ സഹായിക്കുന്നു.

വെളിച്ചെണ്ണ പുരട്ടുന്നത്
വായ്പ്പുണ്ണ് ഉള്ള സ്ഥലത്ത് വെളിച്ചെണ്ണ പുരട്ടുന്നതും വായ്പ്പുണ്ണ് പ്രതിരോധിയ്ക്കാന്‍ സഹായിക്കുന്നു.

കറ്റാര്‍വാഴയുടെ നീര്
കറ്റാര്‍വാഴയുടെ നീര് വായ്പ്പുണ്ണിന് നല്ലതാണ്. ഇത് ചൂടുകുറച്ച് വായയ്ക്ക് നല്ല തണുപ്പ് നല്കുന്നു.

മല്ലി
നമ്മുടെ അടുക്കളയില്‍ സ്ഥിരം ഉപയോഗത്തിലിരിയ്ക്കുന്ന മല്ലിയും വായ്പ്പുണ്ണിന്റെ അന്തകനാണ്. വായ്പ്പുണ്ണ് ഉള്ളപ്പോള്‍ അല്പം മല്ലി എടുത്ത് ചവച്ചാല്‍ മതി.



Click it and Unblock the Notifications
