Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
പയ്യന്‍സ് എന്തു കഴിച്ചിട്ടും വണ്ണം വെയ്ക്കുന്നില്ല
വണ്ണം കുറയ്ക്കുന്നതിനു വേണ്ടി സര്‍ജറി ചെയ്തും പട്ടിണി കിടന്നും പാടുപെടുന്നവര്ക്കറിയില്ലല്ലോ വണ്ണം വെയ്ക്കാന്‍ മറ്റുള്ളവര്‍ പെടുന്ന കഷ്ടപ്പാട്. എന്ത് കഴിച്ചിട്ടും വണ്ണം വെയ്ക്കുന്നില്ല എന്ന് പരാതി പറയുന്നവര്‍ നമുക്കിടയില്‍ ധാരളമാണ്. പലപ്പോഴും ഇതിന്റെ മുഖ്യഘടകം പാരമ്പര്യമായിരിക്കും. മെലിഞ്ഞ് കോലുപോലിരിക്കുന്ന നിങ്ങളെ പെണ്‍കുട്ടികള്‍ മൈന്‍ഡ് ചെയ്യുന്നേ ഇല്ലെന്ന പതിവ് പല്ലവി ഇനി നിര്‍ത്താം. കാരണം വണ്ണം വെയ്ക്കാനും ചില സൂത്രപ്പണികളുണ്ട്. വണ്ണം മാത്രമല്ല ശരീര പുഷ്ടി നേടാനും ചില വഴികളുണ്ട്. എന്നാല്‍ മാര്‍ക്കറ്റില്‍ നിന്നും കിട്ടുന്ന പലവിധത്തിലുള്ള മരുന്നുകളും ലേഹ്യങ്ങളും കഴിച്ച് ആയുസ്സ് തീര്‍ക്കാതെ ഇനി പറയുന്ന ചില കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.
വണ്ണം കുറയ്ക്കുന്നതിനേക്കാള്‍ അല്പം പ്രയാസമേറിയ കാര്യമാണ് വണ്ണം വപ്പിക്കുന്നത്. എന്നാല്‍ അല്പം ചിട്ടയോടു കൂടിയുള്ള ജീവിത രീതി ശീലിച്ചാല്‍ അമിതവണ്ണത്തിനു പകരം നല്ല പുഷ്ടിയുള്ള ശരീരവും ആരോഗ്യവും നമുക്ക് സ്വന്തം. ഗയ്സ് എന്തൊക്ക കാര്യങ്ങളില്‍ മാറ്റം വരുത്തിയാല്‍ നിങ്ങള്‍ക്കും ആരോഗ്യവും അഴകുമുള്ള ശരീരം സ്വന്തമാക്കാം എന്നു നോക്കാം.

പ്രഭാത ഭക്ഷണം
പലര്‍ക്കുമുള്ള പതിവാണ് രാവിലെ ഭക്ഷണം കഴിയ്ക്കാതെ പോകുന്നത്. എന്നാല്‍ എത്ര തിരക്കുണ്ടെങ്കിലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.
ഉലുവവെള്ളം കുടിയ്ക്കുക
എന്നും രാവിലെ ഉലുവ വെള്ളത്തിലിട്ട് വെയ്ക്കുക. ഇതിന്റെ വെള്ളം പിറ്റെ ദിവസം കുടിയ്ക്കുന്നത് ഒരു മാസത്തിനുള്ളില്‍ ശരീരഭാരം വര്‍ദ്ധിക്കാന്‍ കാരണമാകും.
വ്യായാമം ചെയ്യുന്നത്
ആഹാരം കഴിയ്ക്കുന്നതോടൊപ്പം വ്യായാമ കാര്യത്തിലും അല്പം ശ്രദ്ധ കൊടുത്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശരീരത്തിന് വണ്ണം വെയ്ക്കുകയും ആരോഗ്യം പുഷ്ടിപ്പെടുകയും ചെയ്യും.
ബദാം നല്ലത്

എന്നും കിടക്കാന്‍ നേരത്ത് ബദാം പൊടിച്ചിട്ട് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് ശീലമാക്കുക.
കൃത്യസമയത്തിന് ആഹാരം
കൃത്യസമയത്ത് ആഹാരം കഴിയ്ക്കാന്‍ ശ്രമിക്കുക. അല്ലാത്ത പക്ഷം ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കും. ആരോഗ്യം നശിച്ചാല്‍ അത് മാനസികമായ ആരോഗ്യത്തേയും ഇല്ലാതാക്കും.
പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും
പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഇത് വിറ്റാമിന്റെ കുറവ് പരിഹരിക്കുകയും ആരോഗ്യം പുഷ്ടിപ്പെടുത്തുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.




Click it and Unblock the Notifications