Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
'ഉപ്പു തിന്നാല് വെളളം കുടിയ്ക്കും!!'
ഉപ്പില്ലാത്ത കഞ്ഞി പോലെ, ഉപ്പു തിന്നാല് വെള്ളം കുടിയ്ക്കും എന്നിങ്ങനെ ഉപ്പിനെക്കുറിച്ചുള്ള ചൊല്ലുകള് ഏറെ. നാം അമിത പ്രാധാന്യം നല്കാറില്ലെങ്കിലും ഉപ്പിന് നമ്മുടെ ഭക്ഷണത്തില് ഏറെ സ്ഥാനവുമുണ്ട്.
ഭക്ഷണത്തില് ഉപ്പു കൂടിയാലും കുറഞ്ഞാലുമെല്ലാം പ്രശ്നം തന്നെയാണ്. സ്വാദു പോകാന് ഇതു മതി.
എന്നാല് സ്വാദിന്റെ അടിസ്ഥാനമാണെങ്കിലും ഉപ്പധികമാകുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്ക്കും വഴിയൊരുക്കും. ഇവയെന്തൊക്കെയെന്നു നോക്ക,

ക്യാന്സറിനും അള്സറിനും
ഉപ്പിലുള്ള നൈട്രേറ്റ് വയറ്റിലെ ക്യാന്സറിനും അള്സറിനും ഇട വരുത്തിയേക്കാം. ഇത് വയറ്റിലെ ലൈനിംഗിനെ ബാധിയ്ക്കും.

കിഡ്നി
കിഡ്നികള്ക്ക് ഉപ്പധികം ഉപയോഗിയ്ക്കുന്നത് നല്ലതല്ല. ഇത് കിഡ്നിയുടെ ഭാരം വര്ദ്ധിപ്പിയ്ക്കും. ഉപ്പ് വെള്ളം കെട്ടി നിര്്ത്തുന്നതു കാരണം കിഡ്നിയിലെ രക്തക്കുഴലുകളെ ദുര്ബലമാക്കും.

ഡിമെന്ഷ്യ
ഉപ്പിന്റെ അമിത ഉപയോഗം തലച്ചോറിനെ ദുര്ബലമാക്കും. ഡിമെന്ഷ്യ പോലുള്ള പ്രശ്നങ്ങള്ക്കിട വരുത്തും.

ഡയബെറ്റിക്
ഡയബെറ്റിക് പേഷ്യന്റാണെങ്കില് രക്തത്തിലെ ഗ്ലൂക്കോസ് തോതിനെ ഉപ്പ് വളരെ ദോഷകരമായി ബാധിയ്ക്കും.

എല്ലുതേയ്മാനം
കൂടുതല് ഉപ്പു കഴിയ്ക്കുന്നത് എല്ലുകളിലെ കാല്സ്യം നഷ്ടപ്പെടാന് വഴിയൊരുക്കും. ഇത് എല്ലുതേയ്മാനം പോലുള്ള പല പ്രശ്നങ്ങള്ക്കും കാരണമാകും.

ഹൃദയം
ബിപി വര്ദ്ധിപ്പിയ്ക്കുന്നതു കാരണം ഉപ്പിന്റെ അമിത ഉപയോഗം ഹൃദയസംബന്ധമായ പ്രശ്നങ്ങള്ക്കും വഴിയൊരുക്കും.

ബിപി
ശരീരത്തില് ഉപ്പധികമാകുന്നത് അലിയിച്ചു കളയാന് കൂടുതല് വെള്ളം ആവശ്യമായി വരും. ഇത് രക്തത്തിന്റെ അളവിനെ ബാധിയ്ക്കും. ബിപിയ്ക്കു കാരണമാകും.

തടി
ശരീരത്തില് വെള്ളം കെട്ടി നില്ക്കുന്നതിന് വഴി വയ്ക്കുന്നതു കൊണ്ട് തടി വര്ദ്ധിയ്ക്കാനും ഉപ്പിന്റെ അമിത ഉപയോഗം വഴിയൊരുക്കും.



Click it and Unblock the Notifications
