For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറുംവയറ്റില്‍ ഒരല്ലി വെളുത്തുള്ളി ദിവസവും

ഒരല്ലി വെളുത്തുള്ളി നല്ലതാണ്. വെളുത്തുള്ളി കൊണ്ട് എങ്ങനെ രോഗങ്ങളെ തുരത്താം എന്ന് നോക്കാം.

|

വെളുത്തുള്ളിയ്ക്ക് ആരോഗ്യ ഗുണങ്ങള്‍ കൂടുതലാണ് എന്ന് നമുക്കെല്ലാം അറിയാം. വെറും 100 ഗ്രാം വെളുത്തുള്ളിയില്‍ തന്നെ വേണ്ടതിലധികം ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. വെറും വയറ്റില്‍ ഈ ഭക്ഷണങ്ങള്‍ പണി തരും

എന്നാല്‍ വെളുത്തുള്ളി കൂടുതല്‍ കഴിയ്ക്കുന്നതിനേക്കാള്‍ ദിവസവും ഒരല്ലി കഴിയ്ക്കുമ്പോള്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഉള്ളത് എന്ന് നോക്കാം. ഒരല്ലി വെളുത്തുള്ളി ദിവസവും ഭക്ഷണത്തിനു മുന്‍പ് കഴിയ്ക്കാം. ഇത് ഉണ്ടാക്കുന്ന ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

രക്തശുദ്ധിയ്ക്ക്

രക്തശുദ്ധിയ്ക്ക്

രക്തശുദ്ധിവരുത്താന്‍ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി വെറുതേയെ അല്ലെങ്കില്‍ ചൂടു വെള്ളത്തില്‍ ഒരു വെളുത്തുള്ളി അല്ലിയും കുറച്ച് നാരങ്ങ നീരും മിക്‌സ് ചെയ്ത് കഴിയ്ക്കുന്നതോ ഗുണം ചെയ്യും.

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും വെളുത്തുള്ളി നല്ലതാണ്. പനി, കഫക്കെട്ട്, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് വെളുത്തുള്ളി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും നല്ലതാണ് വെളുത്തുള്ളി. ഹൃദയാരോഗ്യത്തിനായി ചുട്ട വെളുത്തുള്ളി കഴിയ്ക്കുന്നത് നല്ലതാണ്. ഹൃദയസംബന്ധമായ തടസ്സങ്ങള്‍ മാറ്റുന്നതിനും ഇത് സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും വെളുത്തുള്ളി വളരെയധികം സഹായിക്കുന്നു. വെളുത്തുള്ളി ചതച്ച് നാരങ്ങ നീരില്‍ കലക്കി കുടിയ്ക്കുന്നത് കൊളസ്‌ട്രോളിന് അറുതി വരുത്താന്‍ സഹായിക്കുന്നു.

 ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാനും ഒരു വെളുത്തുള്ളിയല്ലി ധാരാളം. ഇത് ശരീരത്തിലെ ചീത്ത കൊഴുപ്പുകളെ ഇല്ലാതാക്കുന്നു.

 ക്യാന്‍സര്‍ തടയാന്‍

ക്യാന്‍സര്‍ തടയാന്‍

ക്യാന്‍സര്‍ തടയാനും ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനും വെളുത്തുള്ളിയ്ക്ക് കഴിയും. ഇത് സ്തനാര്‍ബുദ സാധ്യതയെ ഇല്ലാതാക്കുന്നു.

 മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യത്തിനും വെളുത്തുള്ളി മുന്നിലാണ്. ദിവസവും ഒരു വെളുത്തുള്ളി വീതം ചതച്ച് കഴിയ്ക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ സൗന്ദര്യവും നിലനിര്‍ത്താന്‍ സഹായിക്കും.

English summary

How Many Cloves of Garlic Can You Eat in a Day

While garlic may have some benefits, eating too much can cause gastrointestinal complications and unpleasant side effects.
Story first published: Friday, December 30, 2016, 10:12 [IST]
X
Desktop Bottom Promotion