Just In
- 4 hrs ago
Daily Rashi Phalam: സാമ്പത്തികമായി ഈ രാശിക്കാര്‍ക്ക് ഇന്ന് പതിവിലും നല്ല നാള്; രാശിഫലം
- 14 hrs ago
കണ്ടക ശനിയും ശനിദോഷവും മറികടക്കാന്‍ ശനി ജയന്തി തുണയാവുന്നവര്‍
- 15 hrs ago
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നവരെങ്കില്‍ അതിഗുരുതരം ഈ പ്രശ്നങ്ങള്‍
- 16 hrs ago
രാഹുവും ശുക്രനും ഒരേ രാശിയില്‍; ഈ 3 രാശിക്ക് ഭാഗ്യകാലം
Don't Miss
- Travel
ലോകത്തിലെ നിര്‍മ്മാണ വിസ്മയങ്ങളും വേണ്ടിവന്ന ചിലവും.... ഇതാണ് കണക്ക്!!!
- Technology
പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം
- Movies
അടിയുടെ പൂരപ്പറമ്പായി ബിഗ് ബോസ്; ഇനി നടക്കാന്‍ പോകുന്നത് അതിരുവിട്ട കളികള്‍
- News
വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്ന് വായ്പ; ഭര്‍ത്താവിനെതിരെ പരാതിയുമായി നടി
- Sports
IPL 2022: രണ്ടു സീസണിലും മുംബൈയുടെ വാട്ടര്‍ ബോയ്- അര്ജുന് സച്ചിന്റെ ഉപദേശം
- Automobiles
Mahindra Scorpio N Vs Classic; പുത്തനും പഴയതും തമ്മിൽ മാറ്റുരയ്ക്കാം
- Finance
ഗ്രീന്‍ സിഗ്നല്‍ ലഭിച്ചു; ഇനി വാങ്ങാവുന്ന 3 ബ്രേക്കൗട്ട് ഓഹരികള്‍ ഇതാ; നോക്കുന്നോ?
വെറുംവയറ്റില്‍ ചെറുനാരങ്ങാവെള്ളം അപകടം?
ചെറുനാരങ്ങാവെള്ളത്തിന്റെ ഗുണങ്ങളെക്കുറിച്ച് ആര്‍ക്കും സംശയങ്ങളുണ്ടാകില്ല. ശരീരത്തിന് ഊര്‍ജം, വൈറ്റമിന്‍ സി തുടങ്ങിയ പല ഗുണങ്ങളും ലഭിയ്ക്കും.
ഇതുപോലെ വെറുംവയറ്റില്‍ ചെറുനാരങ്ങാവെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഇരട്ടിയാണെന്നു പറയും. ദഹനം, തടി കുറയുക, പ്രതിരോധശേഷി എന്നിങ്ങനെ പോകുന്നു ഇത്.
എന്നാല്‍ ഗുണത്തോടൊപ്പം വെറുംവയറ്റില്‍ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നതിന് ദോഷങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ, കറുവാപ്പട്ട പൊടി മുഖത്തു പുരട്ടിയാല്‍...

അസിഡിറ്റി
സെന്‍സിറ്റീവായ വയറുള്ള, അതായത് പെട്ടെന്നു തന്നെ തകരാറിലാകുന്ന വയറുള്ളവര്‍ക്ക് ഇത് ദോഷം വരുത്തും. ഇതിന്റെ അസിഡിറ്റി വയറ്റിലെ പിഎച്ച് കുറയ്ക്കും. അസിഡിറ്റി കൂട്ടും. അള്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും.

നെഞ്ചെരിച്ചില്‍
അസിഡിറ്റി കൂടുതലായതു കൊണ്ടുതന്നെ വെറുവയറ്റില്‍ ഇതു ചെല്ലുമ്പോള്‍ നെഞ്ചെരിച്ചില്‍ അനുഭവപ്പെടും. എന്നാല്‍ ഭക്ഷണം കഴിച്ച ശേഷമെങ്കില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാകില്ല.

സണ്‍ടാന്‍
വെളുത്ത ചര്‍മമുള്ള ആളുകളില്‍ വെറുംവയറ്റില്‍ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത് സണ്‍ടാന്‍ പ്രശ്നങ്ങള്‍ ഏറാന്‍ വഴിയൊരുക്കും.

വൃക്ക
നാരങ്ങ ഇനത്തില്‍ പെടുന്ന പഴങ്ങളില്‍ പൊതുവെ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കും. വൃക്ക രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഇത് ചീത്തയാണ്. തകരാറിലായ വൃക്കകള്‍ക്ക് ഇലക്ട്രോളൈറ്റ് സന്തുലനം നിലനിര്‍ത്താന്‍ കഴിവുണ്ടാകില്ല. ഇത് പൊട്ടാസ്യം, സോഡിയം , ഫോസ്ഫറസ് എന്നിവയുടെ അളവില്‍ അസാധാരണമായ മാറ്റം വരുത്തും. അസാധാരണമായ ഹൃദയ താളം, ക്ഷീണം, താഴ്ന്ന ഹൃദയമിടുപ്പ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ഹീമോക്രോമാറ്റോസിസ്
ഇരുമ്പ് സ്വീകരിക്കാനുള്ള ശരീരത്തിന്റെ കഴിവ് നഷ്ടപ്പെടുത്തുന്ന അസുഖമാണ് ഹീമോക്രോമാറ്റോസിസ്. ഇതിന്റെ ഫലമായി ഇരുമ്പ് ലവണം ഉണ്ടാവുകയും ഇവ കോശങ്ങളില്‍ അടിഞ്ഞ് കൂടുകയും ചെയ്യും. നാരങ്ങ നീരിലെ അക്രോബിക് ആസിഡ് എന്നും അറിയപ്പെടുന്ന വിറ്റാമിന്‍ സി ഭക്ഷണത്തില്‍ നിന്നും സ്വീകരിക്കുന്ന ഇരുമ്പിന്റെ അളവ് ഉയര്‍ത്തും. ഇതിന്റെ ഫലമായി ശരീരം ഇരുമ്പ് സ്വീകരിക്കുന്നത് കുറയുകയും ശരീരത്തിനകത്ത് ഇരുമ്പ് അടിഞ്ഞ് കൂടുകയും ചെയ്യും. തളര്‍ച്ച, ക്ഷീണം, സന്ധിവേദന, ഹൃദയത്തിന് തകരാര്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. വെറുംവയറ്റില്‍ നാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ഇത് ഈ പ്രശ്നസാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ഗര്‍ഭിണികള്‍
ഗര്‍ഭിണികള്‍ വെറുവയറ്റില്‍ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ പ്രശ്നസാധ്യത ഏറെയാണ്. കാരണം ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞിരിയ്ക്കുന്ന അവസരമാണിത്.

ദന്തക്ഷയമുണ്ടാക്കും
മറ്റു ഭക്ഷണങ്ങളൊന്നും പല്ലിലാവാത്ത അവസരമാണിത്. നേരിട്ടു നാരങ്ങാവെള്ളവുമായി സമ്പര്‍ക്കം വരുമ്പോള്‍ ഇത് ദന്തക്ഷയമുണ്ടാക്കും.

ജിഇആര്‍ഡി
ജിഇആര്‍ഡി എന്നറിയപ്പെടുന്ന 'ഗാസ്ട്രോഇസോഫാഗിയല് ഡിസോഡര്‍' അന്നനാളത്തിനും വയറിനും ഇടയിലുള്ള പേശികളെ ബാധിക്കുന്ന ഒരു ദഹന തകരാറാണ്. എരിവും അമ്ലഗുണവുമുള്ള ആഹാരങ്ങള്‍ ആണിതിന് കാരണം. വെറുംവയറ്റില്‍ അടുപ്പിച്ചു കുടിയ്ക്കുമ്പോള്‍ അന്നനാളത്തിന്റെ പാളികളില്‍ അസ്വസ്ഥതകള്‍ ഉളവാക്കി കൊണ്ട് നാരങ് നീര് ജിഇആര്‍ഡി രൂക്ഷമാക്കും. മനംപിരട്ടല്‍, ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍ എന്നിവയാണ് ജിഇആര്ഡിയുടെ പ്രധാന ലക്ഷണങ്ങള്‍. പുരുഷരോമം, ചില സ്ത്രീ ചിന്തകള്‍....