Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
ചോറ് തടി കൂട്ടാതിരിയ്ക്കാന്‍ സൂത്രമുണ്ട്
ചോറ് ഇന്ത്യക്കാരുടെ, പ്രത്യേകിച്ചു മലയാളികളുടെ ഒരു പ്രധാന ഭക്ഷണമാണ്. ചോറു കഴിച്ചില്ലെങ്കില്‍ വയര്‍ നിറഞ്ഞതായി തോന്നില്ലെന്നു പരാതിപ്പെടുന്നവരും കുറവല്ല.
എന്നാല്‍ ചോറ് തടി കൂട്ടും, പ്രമേഹം വരുത്തും തുടങ്ങിയ കാരണങ്ങളാല്‍ ആഗ്രഹമുണ്ടെങ്കില്‍ പോലും ഒഴിവാക്കുന്നവരും ധാരാളമുണ്ട്.
തടി കൂട്ടുമെന്നതാണ് ചോറിനു മുകളില്‍ ആരോപിയ്ക്കപ്പെട്ടിരിയ്ക്കുന്ന പ്രധാന കുറ്റം. എന്നാല്‍ ഈ ഭയം കൂടാതെ തന്നെ ചോറുണ്ണാന്‍ സഹായിക്കുന്ന ഒരു വഴിയുണ്ട്. വെളിച്ചെണ്ണയാണ് ഇതിനുള്ള പരിഹാരം.
ഇതെങ്ങനെയെന്നറിയൂ,

ചോറ് തടി കൂട്ടാതിരിയ്ക്കാന്‍ സൂത്രമുണ്ട്
ഒന്നോ രണ്ടോ ടീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് ചോറു പാകം ചെയ്യുക. ഇത് തടി കൂടാതിരിയ്ക്കാന്‍ സഹായിക്കും.

ചോറ് തടി കൂട്ടാതിരിയ്ക്കാന്‍ സൂത്രമുണ്ട്
ചോറില്‍ രണ്ടു തരം സ്റ്റാര്‍ച്ചുണ്ട്, ദഹിയ്ക്കുന്നതും ദഹിയ്ക്കാത്തതും. ദഹിയ്ക്കുന്ന സ്റ്റാര്‍ച്ചാണ് തടി കൂടാന്‍ കാരണം.

ചോറ് തടി കൂട്ടാതിരിയ്ക്കാന്‍ സൂത്രമുണ്ട്
ഈ സ്റ്റാര്‍ച്ച് ദഹിച്ച് രക്തത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നു. ഇത് ഫാറ്റായി മാറുന്നു. ഇങ്ങനെയാണ് തടി കൂടുന്നത്.

ചോറ് തടി കൂട്ടാതിരിയ്ക്കാന്‍ സൂത്രമുണ്ട്
ദഹിയ്ക്കാത്ത സ്റ്റാര്‍ച്ച് കൊഴുപ്പായി മാറുന്നില്ല. ഇത് വയറു നിറഞ്ഞതായ തോന്നലുണ്ടാക്കുകയും ചെയ്യും.

ചോറ് തടി കൂട്ടാതിരിയ്ക്കാന്‍ സൂത്രമുണ്ട്
വെളിച്ചെണ്ണ ദഹിയ്ക്കുന്ന സ്റ്റാര്‍ച്ചിനെ ദഹിയ്ക്കാത്ത ഷുഗറാക്കി മാറ്റും. ഇത് ശരീരം ആഗിരണം ചെയ്യുകയുമില്ല. ഇതുവഴി തടി കൂടുന്നതും തടയും.

ചോറ് തടി കൂട്ടാതിരിയ്ക്കാന്‍ സൂത്രമുണ്ട്
വെളിച്ചെണ്ണ ചേര്‍ക്കുമ്പോഴുണ്ടാകുന്ന ദഹിയ്ക്കാത്ത സ്റ്റാര്‍ച്ചിന് വേറെയും ഗുണങ്ങളുണ്ട്. ഇത് റെസിസ്റ്റന്റ് സ്റ്റാര്‍ച്ച് എന്നാണ് അറിയപ്പെടുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കുക, മലബന്ധം തടയുക, ഇന്‍സുലിന്‍ പ്രവര്‍ത്തനം വേണ്ട രീതിയിലാക്കുക തുടങ്ങിയ പല ഗുണങ്ങളും ഇതിനുണ്ട്.

ചോറ് തടി കൂട്ടാതിരിയ്ക്കാന്‍ സൂത്രമുണ്ട്
സ്റ്റാര്‍ച്ചടങ്ങിയ ഏതു ഭക്ഷണവസ്തുക്കളിലും വെളിച്ചെണ്ണ ചേര്‍ക്കുന്നത് ഇതിലെ കൊഴുപ്പു കറയ്ക്കാന്‍ സഹായിക്കും.

ചോറ് തടി കൂട്ടാതിരിയ്ക്കാന്‍ സൂത്രമുണ്ട്
ചോറു വേവിച്ച് വാര്‍ക്കുന്നത് ഇതിലെ കൊഴുപ്പു കളയാനും തടി വയ്ക്കാതിരിക്കാനും സഹായിക്കും.

ചോറ് തടി കൂട്ടാതിരിയ്ക്കാന്‍ സൂത്രമുണ്ട്
ബ്രൗണ്‍ റൈസ് പോലുള്ളവ ഉപയോഗിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. വെളുത്ത അരി പോലുള്ളവ തടി കൂട്ടാനേ കാരണമാകൂ.



Click it and Unblock the Notifications
