For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളച്ചോറ് തടി, പ്രമേഹം കൂട്ടാതിരിയ്ക്കാന്‍......

|

ചോറ് ഇന്ത്യക്കാരുടെ, പ്രത്യേകിച്ചു മലയാളികളുടെ പ്രധാന ഭക്ഷണമാണ്. പണ്ടൊക്കെ കുത്തരിയായിരുന്നു മലയാളികളുടെ പ്രിയ ഭക്ഷണം. തവിടുള്ളതു കൊണ്ടും ധാരാളം നാരുകളുള്ളതു കൊണ്ടും ആരോഗ്യദായകവുമായിരുന്നു.

എന്നാല്‍ കാലം ചെല്ലുന്തോും മിക്കവാറും മലയാളികളും വെളുത്ത അരിയിലേയ്ക്കു മാറി. പാകം ചെയ്യാനുള്ള എളുപ്പവും ലഭ്യതയുമാകാം കാരണം. മാത്രമല്ല, ഈ അരി ശീലിച്ചാല്‍ പിന്നെ മട്ടയരി കഴിയ്ക്കാനും അല്‍പം ബുദ്ധിമുട്ടുണ്ടാകും.

Rice 1

ചോറ് പൊതുവെ തടി കൂട്ടുന്ന ഭക്ഷണമാണെന്നാണു പറയുക. എന്നാല്‍ മട്ടയരിയില്‍ നാരുകളടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ ഈ അപകടം കുറയും. പോഷകങ്ങളെല്ലാം നീക്കം ചെയ്തു ലഭിയ്ക്കുന്ന വെള്ള അരിയുടെ കാര്യം ഇതല്ല, ഇത് തടി കൂട്ടുക തന്നെ ചെയ്യും.

എന്നു കരുതി ചോറ് പലര്‍ക്കും ഒഴിവാക്കാനാവത്ത ഭക്ഷ്യശീലം തന്നെയാണ.് അപ്പോള്‍ ഇത് തടി കൂടാതെ കഴിയ്ക്കാനുള്ള വഴി കണ്ടെത്തുകയും ചെയ്യണം.

വെളുത്ത ചോറ് ഒരു പ്രത്യേക രീതിയില്‍ പാചകം ചെയ്താല്‍ തടി കൂടില്ല. നമ്മുടെ വെളിച്ചെണ്ണയാണ് ഇതിന് സഹായിക്കുന്നത്. ഈ രീതിയെക്കുറിച്ചറിയൂ,

coconut oil

അരിയ്ക്കായി തിളയ്ക്കുന്ന വെള്ളതില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ഇത് നല്ലപോലെ അലിഞ്ഞു ചേര്‍ന്നു കഴിയുമ്പോള്‍ അരി കഴുകിയിടാം.

ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ അരകപ്പ് അരിക്കെന്നതാണ് കണക്ക്. അരിയുടെ അളവു കൂടുന്നതിനനുസരിച്ച് വെളിച്ചെണ്ണയുടെ അളവും കൂട്ടുക.

rice

കുറഞ്ഞ ചൂടില്‍ ഈ ചോറ് വേവിച്ചെടുക്കുക. വാര്‍ത്തെടുത്ത ശേഷം കഴിയ്ക്കുന്നതിനു മുന്‍പ് 12 മണിക്കൂര്‍ നേരം റെഫ്രിജറേറ്ററില്‍ വയ്ക്കാം. പിന്നീടു പുറത്തെടുത്ത് ചൂടാക്കിയോ റൂം ടെമ്പറേച്ചറിലാകുന്നതുവരെ വച്ചോ കഴിയ്ക്കാം.

ഈ രീതിയില്‍ വെള്ളരി പാകം ചെയ്തു കഴിയ്ക്കുന്നത് ചോറിലെ കൊഴുപ്പിന്റെ അളവ് 10 ശതമാനം വരെ കുറയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

sugar

അരിയില്‍ വെളിച്ചെണ്ണ ചേര്‍ക്കുമ്പോള്‍ വെളിച്ചെണ്ണ സ്റ്റാര്‍ച്ചിലേയ്ക്കു കടന്നുചെല്ലുന്നു. ഇതുവഴി ദഹനരസങ്ങള്‍ക്ക് അരിയിലെ ഷുഗറിനെ വലിച്ചെടുക്കാന്‍ സാധിയ്ക്കില്ല.

ചോറു തണുപ്പിയ്ക്കുമ്പോള്‍ അരിയിലെ അമിലോസ് മൂലകങ്ങളായി മാറും. ഇതു വഴിയും ഇതിലെ ഷുഗര്‍ ശരീരത്തില്‍ അലിഞ്ഞു ചേരാതിരിയ്ക്കും.

rice

ഇതിലൂടെ പ്രമേഹരോഗികള്‍ക്കും ഇത്തരത്തില്‍ ഉപയോഗിയ്ക്കുന്ന ചോറ് പ്രമേഹം വര്‍ദ്ധിപ്പിയ്ക്കില്ല. തടി കുറയ്ക്കാനും പ്രമേഹത്തിനു ഈ രീതിയില്‍ വെളിച്ചെണ്ണ ചേര്‍ത്തു ചോറ് പാകം ചെയ്യുന്നത് ഏറെ നല്ലതാണ.്

English summary

How To Cook Rice With Coconut Oil To Burn More Fat

Here are some of the cooking tips to prepare white rice without increasing weight and sugar,
Story first published: Monday, June 20, 2016, 10:58 [IST]
X
Desktop Bottom Promotion