For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്രൈറ്റിസിന് വീട്ടില്‍ പരിഹാരം

By Super
|

ആര്‍ത്രൈറ്റിസ് മുതിര്‍ന്നവരെ മാത്രമല്ല ഇന്ന് ചെറുപ്പക്കാരേയും പിടികൂടുന്ന ഒന്നാണ്. പലപ്പോഴും നമ്മുടെ ജീവിതശൈലി തന്നെയാകും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുന്നതും.

ചിലപ്പോള്‍ ഗുരുതരമാകാവുന്ന വേദനാജനകമായ ഒരു രോഗമാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം. എന്നാല്‍ അപൂര്‍വ്വമായേ ഇത് മരണകാരണമാറുള്ളൂ.

ഒരിക്കല്‍ പൊട്ടലുണ്ടായ അസ്ഥികള്‍ തിരികെ ചേര്‍ന്നാലും പൊതുവായ പുരുക്കുകളും മറ്റും മൂലമോ ഓട്ടോ ഇമ്യൂണ്‍ രോഗം മൂലമോ പൂര്‍ണ്ണമായും പഴയ അവസ്ഥയിലേക്ക് തിരികെ വരാനാവാത്തതാണ് സന്ധിവാതത്തിന് കാരണമാകുന്നത്.

ആര്‍ത്രൈറ്റിസിന് വീട്ടില്‍ പരിഹാരം

ആര്‍ത്രൈറ്റിസിന് വീട്ടില്‍ പരിഹാരം

ചില ഭക്ഷണങ്ങള്‍ റൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. തക്കാളി, ഉരുളക്കിഴങ്ങ്, വഴുതന തുടങ്ങിയവ അലര്‍ജി ഉണ്ടാകാനും അതുവഴി ചിലരില്‍ ആര്‍ത്രൈറ്റിസ് സംബന്ധമായ പ്രശ്നങ്ങള്‍ വഷളാവാനും കാരണമാകും. ഈ ഭക്ഷണങ്ങള്‍ ഓരോന്നായി ഒഴിവാക്കി രോഗം കൂടുന്നുണ്ടോ കുറയുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും അതിനനുസരിച്ച് ഭക്ഷണം നിയന്ത്രിക്കുകയും ചെയ്യാം.

ആര്‍ത്രൈറ്റിസിന് വീട്ടില്‍ പരിഹാരം

ആര്‍ത്രൈറ്റിസിന് വീട്ടില്‍ പരിഹാരം

ഗവേഷണങ്ങള്‍ പ്രകാരം വെജിറ്റബിള്‍ ഓയിലുകളിലെ ഒമേഗ 6 ഫാറ്റി ആസിഡ് സന്ധിവാതത്തെ കൂടുതല്‍ വഷളാക്കും. ഈ ഭക്ഷണങ്ങളേതെങ്കിലും ദോഷകരമാകുന്നുവെങ്കില്‍ അവ ഒഴിവാക്കുകയോ ഉപയോഗം കുറയ്ക്കുകയോ ചെയ്യുക.

ആര്‍ത്രൈറ്റിസിന് വീട്ടില്‍ പരിഹാരം

ആര്‍ത്രൈറ്റിസിന് വീട്ടില്‍ പരിഹാരം

റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് വിറ്റാമിന്‍ സിയുടെ അപര്യാപ്തതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഒരു പഠനം പറയുന്നു. ദിവസം ആകെ 500 മില്ലിഗ്രാം വിറ്റാമിന്‍ സി ചെറിയ അളവില്‍ പല തവണയായി ശരീരത്തില്‍ എത്തുന്നത് ആവശ്യമായ അളവ് ലഭ്യമാക്കുമെന്നും സന്ധിവാതത്തിന്‍റെ പ്രശ്നങ്ങള്‍ കുറയ്ക്കുമെന്നും ഒരു പഠനത്തില്‍ പറയുന്നു.

ആര്‍ത്രൈറ്റിസിന് വീട്ടില്‍ പരിഹാരം

ആര്‍ത്രൈറ്റിസിന് വീട്ടില്‍ പരിഹാരം

ബീറ്റ കരോട്ടീന്‍, കോപ്പര്‍ പോലുള്ള ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ കൂടിയ അളവില്‍ അടങ്ങിയ ജ്യൂസുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗത്തിന് ആശ്വാസം നല്കും.

ആര്‍ത്രൈറ്റിസിന് വീട്ടില്‍ പരിഹാരം

ആര്‍ത്രൈറ്റിസിന് വീട്ടില്‍ പരിഹാരം

പൈനാപ്പിള്‍ ജ്യൂസില്‍ ധാരാളമായുള്ള ബ്രോംലെയ്ന്‍ എന്ന എന്‍സൈം ശക്തമായ ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയതാണ്. മഗ്നീഷ്യം സള്‍ഫേറ്റ് അടങ്ങിയ ഇന്തുപ്പ് ചേര്‍ത്ത വെള്ളത്തില്‍ കുളിക്കുന്നത് ആശ്വാസം നല്‍കും. മഗ്നീഷ്യത്തില്‍ ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ആര്‍ത്രൈറ്റിക് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലേക്ക് വേഗത്തില്‍ ആഗിരണം ചെയ്യപ്പെടും. മനുഷ്യ ശരീരത്തിന് ഏറ്റവും ആവശ്യമായ മിനറലുകളിലൊന്നാണ് മഗ്നീഷ്യം. ഇത് സാധാരണയായി ഭക്ഷണങ്ങളില്‍ കുറവായാണ് കാണപ്പെടുന്നത്.

ആര്‍ത്രൈറ്റിസിന് വീട്ടില്‍ പരിഹാരം

ആര്‍ത്രൈറ്റിസിന് വീട്ടില്‍ പരിഹാരം

ഇന്തുപ്പ് ചേര്‍ത്ത ചൂടുവെള്ളത്തിലുള്ള കുളി ഏറെ ആശ്വാസം നല്‍കും. ഇത് നല്‍കുന്ന ചൂട് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും നീര്‍ക്കെട്ട് കുറച്ച് പേശികള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യും.

ആര്‍ത്രൈറ്റിസിന് വീട്ടില്‍ പരിഹാരം

ആര്‍ത്രൈറ്റിസിന് വീട്ടില്‍ പരിഹാരം

സ്ട്രെങ്ങ്ത് ട്രെയിനിങ്ങ് അഥവാ ഭാരോദ്വഹന വ്യായാമങ്ങള്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കുകയും മികച്ച ഫലം നല്‍കുകയും ചെയ്യും.

English summary

home remedies to cure arthritis pain

The best way to treat arthritis pain is through home remedies. Among which epsom salt bath and drinking juices are the best and natural ways to treat arthritis.
Story first published: Saturday, March 26, 2016, 10:29 [IST]
X
Desktop Bottom Promotion