Latest Updates
-
ഓണം 2026: ഉത്രാടപ്പാച്ചിലിൽ പണമിടപാടുകൾ എളുപ്പമാകും; ഭാഗ്യം കാത്തിരിക്കുന്ന 5 രാശികൾ ഇവയാണ്! -
ഓണം ആഘോഷമാക്കാം, അലർജിയും കറയും പേടിക്കണ്ട; ചർമ്മം സുന്ദരമാക്കാൻ ഈ പൊടിക്കൈകൾ മതി! -
ഓണവാരം ഓഗസ്റ്റ് 24–26: റീഫണ്ടുകൾക്കും ജോലിക്കോളുകൾക്കും ഭാഗ്യം; ഈ രാശിക്കാർക്ക് നേട്ടങ്ങൾ! -
മഴക്കാലത്തെ ഫംഗസ് അണുബാധകൾ: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
പട്ടിണി കിടന്നുള്ള ഡയറ്റല്ല, ശർവരി വാഗിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; മലയാളികൾക്കും പരീക്ഷിക്കാം! -
ഓണക്കാലത്തെ ഷോപ്പിംഗ് തിരക്കിലാണോ? ശുക്രൻ ചിത്തിരയിലേക്ക് മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഓണക്കാലത്ത് ശുക്രൻ ചിത്തിര നക്ഷത്രത്തിലേക്ക്; ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും ഈ ജാഗ്രത വേണം -
ഓഗസ്റ്റ് 23: സൂര്യ-കേതു സംയോഗം; ഓണക്കാലത്ത് പണമിടപാടുകളിലും യാത്രകളിലും ഈ ജാഗ്രത അനിവാര്യം -
ബുധാദിത്യ രാജയോഗം: പണമിടപാടുകളിലും ജോലികളിലും വൻ വിജയം നേടാൻ ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണം നാളിലെ സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് തുടങ്ങുന്ന കാര്യങ്ങൾ വൻ വിജയമാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വയറിളക്കത്തിനു പരിഹാരം വീട്ടില്‍ തന്നെ
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ അനുഭവിക്കുന്ന ഒന്നാണ് വയറിളക്കം. തുടര്‍ച്ചയായുളള വയറിളക്കം ചിലപ്പാള്‍ ഉദരസംബന്ധമായ രോഗങ്ങളുടെയോ, ഉദര വേദനയുടെയോ, പനിയുടെയോ ലക്ഷണങ്ങള്‍ ആവാം.
ധാരാളം കാരണങ്ങള്‍ കൊണ്ട് വയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റം സംഭവിച്ചേക്കാം. വൈറല്‍ ഇന്ഫക്ഷന് കൊണ്ടോ ബാക്ടിരിയല്‍ ഇന്ഫക്ഷന് കൊണ്ടോ വയറിളക്കം വരാം. സാധാരണയായി വയറിളക്കം ഒന്നോ രണ്ടോ ദിവസം മാത്രമേ നീണ്ടുനില്‍ക്കാറുളളു.
എന്നാല്‍ ഒരാഴ്ച്ചയില്‍ കൂടുതല്‍ നീണ്ടു നില്ക്കുന്ന വയറിളക്കത്തിന് ഡോക്ടറെ കണ്ട് ഉപദേശം തേടേണ്ടതാണ്. വയറിളക്കത്തിന്റെ ആവൃത്തി കുറയ്ക്കാന്‍ വേണ്ടി ഇതിന്റെ ചികില്‍സ ലളിതമായി നമുക്ക് വട്ടില്‍ തന്നെ ചെയ്യാവുന്നതാണ്.

കട്ടിതൈര്
വയറിളക്കമുള്ളപ്പോള്‍ കട്ടിത്തൈര് ഉപ്പിട്ട് കഴിയ്ക്കുന്നത് നല്ലതാണ്. ഇത് വയറിളക്കം ശമിപ്പിക്കും.

ആപ്പിള്‍ സിഡാര്‍ വിനാഗിര്‍.
വയറിളക്കം മാറാന്‍ നല്ലൊരു ഉപായമാണ് ആപ്പിള്‍ സിഡാര്‍ വിനാഗിര്‍. ഇതില്‍ അടങ്ങിയ സ്വാഭാവിക ആന്റിബയോട്ടിക്ക് വയറിളക്കം ശമിപ്പിക്കാന്‍ സഹായിക്കുന്നു. ഇതില്‍ അടങ്ങിയ പെക്റ്റിന്‍ വന്‍കുടലിലെ അസ്വസ്ഥത മാറ്റുന്നതോടൊപ്പം വയറിലെ പി.എച്ച് ലെവല്‍ സംരക്ഷിക്കുകയും നിങ്ങളുടെ വയറിനെ പൂര്‍വ്വ സ്ഥിതിയില്‍ ആക്കുകയും ചെയ്യുന്നു.

വാഴപ്പഴം
വാഴപ്പഴത്തില്‍ അടങ്ങിയ പെക്റ്റിന്‍ വയറിളക്കം ശമിപ്പിക്കാന്‍ സഹായിക്കുന്നു. വാഴപ്പഴം നാരടങ്ങിയ ഭക്ഷണമായതുകൊണ്ടുതന്നെ ഇത് ആമാശയത്തില്‍ ആവിശ്യത്തിലധികമുളള ദ്രാവകങ്ങളെ വലിച്ചെടുക്കുന്നു. വാഴപ്പഴം പൊട്ടാസ്യം അടങ്ങിയ പഴമായതുകൊണ്ടുതന്നെ ഇത് കഴിക്കുന്നത് വയറിളക്കത്തിലൂടെ നഷ്ടമായ ഇലക്ട്രോലൈറ്റ് പുനസ്ഥപിക്കാന്‍ കഴിയും

ഇഞ്ചി
ഇഞ്ചി വയറിളക്കം മാറ്റാന്‍ ഉത്തമമാണെന്ന്് പരമ്പരാകതമായ ചൈനീസ് വൈദ്യത്തിലും ആയുര്‍വേദത്തിലും പറയുന്നുണ്ട്. ഇഞ്ചി നിങ്ങളുടെ വയറിന്റെ മസില്‍സിനെ ബലമുളളതാക്കാനും ഭക്ഷണം വയറില്‍ സ്തംഭിക്കുന്നത് കുറയ്ക്കാനും സഹായിക്കും. കൂടാതെ ഇഞ്ചി വയറിലെ ആന്തരിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു ഇത് ശരിയായ ദഹനപ്രകൃീയയ്ക്ക് സഹായിക്കും.

മഞ്ഞള്‍
നമ്മുടെ ഭക്ഷണത്തിലെ പ്രധാന ചേരുവകളില്‍ ഒന്നാണ് മഞ്ഞള്‍. മഞ്ഞളിന്റെ ആന്റിബയോട്ടിക്ക് സ്വഭാവം ബാക്ട്ടീരിയകളെ നശിപ്പിക്കുന്നു. ഈ സുഗന്ധമസാല വയറിന്റെ പ്രര്‍ത്തനങ്ങളെ സുഗമമായി നടത്താന്‍ സഹായിക്കുന്നു.

കറുവപ്പട്ട
വയറിളക്കം ഉള്‍പ്പെടെയുളള ആമാശയ അസുഖങ്ങള്‍ക്ക് കറുവപ്പട്ട ഫലപ്രദമായ മരുന്നാണ്. കറുവപ്പട്ടയ്ക്ക് ആന്റിബാക്ടിരിയല്‍ ആന്റിവൈറല്‍ ഗുണവിശേഷങ്ങള്‍ ഉളളത്കൊണ്ടുതന്നെ വയറിനെ ബാധിക്കുന്ന എല്ലാ ദോഷങ്ങളും ഒരു പരിധിവരെ തടയുന്നു. ഇത്് നിങ്ങളുടെ വയറിന്റെ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടക്കാന്‍ സഹായിക്കും.

മാതളം
വയറിളക്കത്തിന് പാരമ്പ്യമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് മാതളം. മാതളം ജ്യൂസ് ശരീരത്തില്‍ ആന്റിഫംഗല്‍ ആയി പ്രവര്‍ത്തിക്കുന്നു. ഇത് വയറിന്റെ ഭിത്തികളില്‍ ഒട്ടിപ്പിടിക്കുന്ന വയറിന് ദോഷകരമായി ബാധിക്കുന്ന ബാക്ടീര്യകളെ നശിപ്പിക്കുന്നു. മാതളം വിശപ്പില്ലായ്മ , ഛര്‍ദ്ധി , മനംപിരട്ടല്‍ എന്നിവഇല്ലാതാക്കുന്നു.

വെളളം കുടിക്കുക
വയറിളക്കമുളളപ്പോള് ശരീരത്തില്‍ നിന്നും ധാരാളം വെളളം കുറയാന്‍ സാധ്യത ഉണ്ട്. അതിനാല്‍ വെളളം കുടിക്കുക. ചൂടാക്കിയതോ ഫില്‍ട്ടര്‍ ചെയ്തതോ ആയ വെളളം കുടിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുക.



Click it and Unblock the Notifications