Just In
- 1 day ago
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
- 1 day ago
കടക്കെണിയില്‍ പെട്ട് കഷ്ടപ്പെടും രാശിക്കാർ ഇവരാണ്
- 1 day ago
മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈ
- 1 day ago
എക്സിമ നിങ്ങളുടെ ചര്‍മ്മത്തെ തളര്‍ത്തുന്നോ ?
Don't Miss
- Movies
തനിനാടനായി നവ്യ നായര്‍! കുറേയായി ഇങ്ങനെ കണ്ടിട്ട്! പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍!
- Finance
വിവാഹക്കാർക്ക് സ്വർണം വേണ്ട, വമ്പൻ ഡിസ്കൌണ്ടുകളുമായി സ്വർണവ്യാപാരികൾ പിന്നാലെ
- Technology
ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കുവാൻ പോകുന്ന സ്മാർട്ഫോണുകളെ പരിചയപ്പെടാം
- News
ജാമിയാ പ്രതിഷേധം: കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ പോലീസ് വിട്ടയച്ചു, ഉപരോധം അവസാനിപ്പിച്ചു
- Sports
ISL: ചാംപ്യന്മാര് ഞെട്ടി, ത്രില്ലറില്‍ ബെംഗളൂരുവിനെ വീഴ്ത്തി മുംബൈ
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
നാവിലെ വ്രണങ്ങള്‍ നിസ്സാരമാക്കേണ്ട
നമ്മുടെ ശരീരത്തില്‍ അനാരോഗ്യം കൂടുതലുണ്ടെങ്കില്‍ ശരീരം പല ലക്ഷണങ്ങലും പ്രകടിപ്പിക്കും. വയറ്റില്‍ എന്തെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ ലക്ഷണങ്ങളില്‍ പലതും വായിലാണ് കാണപ്പെടുക. ഇത്തരത്തില്‍ പല രോഗങ്ങളുടേയും ലക്ഷണമാണ് പലപ്പോഴും നാവിലെ വ്രണങ്ങളും പല തരത്തിലുള്ള മുറിവുകളും. ലിവര്‍ സിറോസിസ് 100% വീട്ടില്‍ തന്നെ മാറ്റാം
രോഗങ്ങളേക്കാള്‍ നമ്മള് ഭയക്കേണ്ടത് രോഗലക്ഷണങ്ങള്‍ തന്നെയാണ്. എന്നാല്‍ നാവിലുണ്ടാകുന്ന പല വ്രണങ്ങളും ഒരാഴ്ചയ്ക്ക് ശേഷം തനിയേ തന്നെ ഇല്ലാതാവുന്നു. എന്നാല്‍ ഇതിനെ ഉടന്‍ തന്നെ ഇല്ലാതാക്കാന്‍ ചില ഒറ്റമൂലികള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

ഐസ്ക്യൂബ്
വേദനയില്‍ നിന്നും ആശ്വാസം ലഭിയ്ക്കാന്‍ ഏറ്റവും നല്ലതാണ് ഐസ്. അല്പം ഐസ് നാവിനു മുകളില്‍ വെയ്ക്കുക. ഇത് നാവിലെ വ്രണത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു.

ഉപ്പ്
ഉപ്പാണ് മറ്റൊരു പ്രധാനപ്പെട്ട പരിഹാര മാര്‍ഗ്ഗം. ഒരു ടീസ്പൂണ്‍ ഉപ്പ് നല്ലതുപോലെ തണുത്ത വെള്ളത്തില്‍ അലിയിച്ചെടുക്കാം. ഇത് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് വായ് കഴുകുക. അല്പം ഉപ്പെടുത്ത് വായില്‍ വെയ്ക്കുന്നതും നല്ലതാണ്.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡയാണ് മറ്റൊന്ന്. ഇത് നാവിലെ വ്രണങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ അല്പം വെള്ളത്തില്‍ മിക്സ് ചെയ്ത് വായ് കൊള്ളുക.

ഹൈഡ്രജന്‍ പെറോക്സൈഡ്
നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് ഹൈഡ്രജന്‍ പെറോക്സൈഡ്. അല്പം ഹൈഡ്രജന്‍ പെറോക്സൈഡ് വെള്ളത്തില്‍ കലക്കുക. അല്പം പഞ്ഞ് എടുത്ത് നാവിനു മുകളില്‍ വൃത്തിയാക്കാം. ഇത് വ്രണത്തെ അണുവിമുക്തമാക്കുകയും വേഗം ഉണങ്ങാന്‍ അനുവദിയ്ക്കുകയും ചെയ്യുന്നു.

മഞ്ഞള്‍
ആരോഗ്യ-സൗന്ദര്യഗുണങ്ങള്‍ ധാരാളം ഉള്ള ഒന്നാണ് മഞ്ഞള്‍. അരടീസ്പൂണ്‍ മഞ്ഞള്‍ ഒരു ടീസ്പൂണ്‍ തേനില്‍ മിക്സ് ചെയ്ത് നാവില്‍ വെയ്ക്കാം. അല്പസമയത്തിനു ശേഷം കഴുകിക്കളയാം.

കറ്റാര്‍വാഴ
കറ്റാര്‍വാഴ എടുത്ത് അതിലെ പള്‍പ്പ് മുഴുവന്‍ എടുത്ത് നാവില്‍ വ്രണമുള്ള സ്ഥലത്ത് വെയ്ക്കാം. 5മിനിട്ടിനു ശേഷം കഴുകിക്കളയാം. ദിവസവും നാല് പ്രാവശ്യമെങ്കിലും ഇത്തരത്തില്‍ ചെയ്യാം.

തുളസി
നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് തുളസി. രണ്ടോ മൂന്നോ തുളസിയില എടുത്ത് ചവയ്ക്കുക. ഇത് നാവിലെ വ്രണങ്ങളെ ഇല്ലാതാക്കുന്നു.

ടീ ട്രീ ഓയില്‍
ടീ ട്രീ ഓയിലാണ് മറ്റൊന്ന്. ടീ ട്രീ ഓയില്‍ വെള്ളത്തില്‍ ചാലിച്ച് മൗത്ത് വാഷ് ആയി ഉപയോഗിക്കുക ദിവസവും.

മല്ലി
മല്ലിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. മല്ലി അല്പം വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം കൊണ്ട് വായ കഴുകാം. ദിവസവും നാല് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യാം.