For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടക്കം ഇങ്ങനെ, എന്നാല്‍ മാറാനുള്ള ബുദ്ധിമുട്ട്

ചില ഫലപ്രദമായ ഒറ്റമൂലികളിലൂടെ വായിലെ മുറിവെന്ന പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

|

ഏത് രോഗമായാലും തുടക്കം വളരെ പതുക്കെയായിരിക്കും എന്നാല്‍ പിന്നീടങ്ങോട്ടാണ് രോഗത്തിന്റെ നിറവും സ്വഭാവവും എല്ലാം മാറുന്നത്. വളരെ നിസ്സാരമായി കരുതുന്ന ഒന്നാണ് വായ്ക്കുള്ളില്‍ ഉണ്ടാവുന്ന വ്രണങ്ങള്‍. എന്നാല്‍ ഒരു രണ്ട് മൂന്ന് ദിവസം കഴിയുമ്പോഴാണ് ഇതിന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്ത് വരുന്നത്.

ഭക്ഷണം പോലും കഴിയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും. രാവിലെ എണീയ്ക്കുമ്പോഴാകട്ടെ കടുത്ത വേദനയും. എന്നാല്‍ പിന്നീട് ഇത് വലുതായി വെളുത്ത നിറത്തില്‍ മുറിവായി മാറും. ഒരാഴ്ചയെങ്കിലും ഈ പ്രശ്‌നം കൊണ്ട് ബുദ്ധിമുട്ടനുഭവിക്കാന്‍ നമ്മള്‍ വിധിയ്ക്കപ്പെടും. എന്നാല്‍ വെറും രണ്ട് ദിവസം കൊണ്ട് ഇതിനെ ഇല്ലാതാക്കാം. എങ്ങനെ?

തേന്‍

തേന്‍

തേന്‍ കൊണ്ട് വെറും രണ്ട് ദിവസം മതി ഇതിനെ മാറ്റാന്‍. അതിനായി അല്‍പം തേനും അതിലല്‍പ്പം മഞ്ഞള്‍പ്പൊടിയും മിക്‌സ് ചെയ്ത് മുറിവില്‍ തേച്ചു പിടിപ്പിക്കുക. ദിവസവും മൂന്ന് പ്രാവശ്യമെങ്കിലും ചെയ്യുക. ഇത് രണ്ടേ രണ്ട് ദിവസം കൊണ്ട് ഈ പ്രശ്‌നങ്ങളെ ഇല്ലാതാക്കും.

 ഉപ്പ്

ഉപ്പ്

ഉപ്പിന്റെ ഔഷധഗുണങ്ങള്‍ നിരവധിയാണ്. തണുത്ത വെള്ളത്തില്‍ അര ടേബിള്‍ സ്പൂണ്‍ ഉപ്പ് മിക്‌സ് ചെയ്ത് വായ കഴുകാനായി ഉപയോഗിക്കാം. ഇത് ദിവസവും നാല് തവണ ചെയ്താല്‍ തന്നെ വായിലെ വ്രണം ഇല്ലാതാവും.

ഐസ്

ഐസ്

ഐസ് ക്യൂബ് നല്ല വൃത്തിയുള്ള ഒരു തുണിയില്‍ പൊതിഞ്ഞ് ഒരു മിനിട്ടോളം നേരം മുറിവില്‍ വെയ്ക്കാം. ഇത് വേദന കുറയ്ക്കുകയും മുറിവിനെ പെട്ടെന്ന് ഭേദമാകാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഗ്ലിസറിന്‍

ഗ്ലിസറിന്‍

ഗ്ലിസറിന്‍ നല്ലൊരു ഫലപ്രദമായ വഴിയാണ്. അല്‍പം ഗ്ലിസറിന്‍ എടുത്ത് മുറിവില്‍ വെയ്ക്കാം. ഇത് മുറിവ് പെട്ടെന്ന് ഭേദമാകാന്‍ സഹായിക്കുന്നു.

ടീ ബാഗ്

ടീ ബാഗ്

ടീ ബാഗ് ആണ് മറ്റൊന്ന്. ചായ ഉണ്ടാക്കി കഴിഞ്ഞതിനു ശേഷം വരുന്ന ടീ ബാഗ് എടുത്ത് 30 മിനിട്ടോളം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ശേഷം ഇതെടുത്ത് പച്ച് മിനിട്ടോളം വ്രണത്തില്‍ വെക്കുക.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയാണ് മറ്റൊന്ന്. കറ്റാര്‍ വാഴയുടെ പള്‍പ്പ് എടുത്ത് മുറിവില്‍ വെയ്ക്കാം. ശേഷം ശുദ്ധമായ വെള്ളം കൊണ്ട് വായ കഴുകാം. ദിവസവും മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യാം.

 മഞ്ഞള്‍

മഞ്ഞള്‍

ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി അല്‍പം പാലില്‍ മിക്‌സ് ചെയ്ത് പഞ്ഞി ഉപയോഗിച്ച് മുറിവില്‍ തേച്ച് പിടിപ്പിക്കാം. 30 മിനിട്ടോളം അത് വായില്‍ തന്നെ വെയ്ക്കുക. ശേഷം കഴുകിക്കളയാം. ഉടന്‍ തന്നെ ഫലം കാണും.

 ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണയാണ് മറ്റൊരു ഉപാധി. ആവണക്കെണ്ണയും തേനും മിക്‌സ് ചെയ്ത് മുറിവില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

English summary

Home Remedies for a Mucocele

Here are the top home remedies for mucoceles. But before trying any remedies, you should always have any mouth cyst checked out by a doctor to rule out more serious conditions.
Story first published: Friday, December 23, 2016, 12:30 [IST]
X
Desktop Bottom Promotion