Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
കരളിന് വാട്ടമുണ്ടോ, ഒളിച്ചിരിയ്ക്കുന്ന ലക്ഷണങ്ങള്‍
കരള്‍ രോഗത്തെക്കുറിച്ച് പലര്‍ക്കും അറിവില്ല. മാത്രമല്ല സ്വയം ചികിത്സയെന്ന രീതിയും കൂടിയാവുന്നതോടെ കരളിനുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ നമ്മള് അത്രയ്ക്കങ്ങോട്ട് മൈന്‍ഡ് ചെയ്യാറില്ല എന്നതാണ് കാര്യം. എന്നാല്‍ പലപ്പോഴും ഈ നിശബ്ദ കൊലയാളിയെ സഹായിക്കുന്ന ചില സഹായങ്ങള്‍ നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവാറുണ്ട്.
പക്ഷേ അധികം പ്രകടമാകാത്ത ചില ലക്ഷണങ്ങള്‍ നമ്മളെ പലപ്പോഴും തെറ്റിദ്ധരിപ്പിക്കും. എന്നാല്‍ ഇനി മുതല്‍ ഇത്തരം ഒളിഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ അവഗണിയ്ക്കരുത്, അവ എന്തൊക്കെയെന്ന് നോക്കാം. വെളുത്തുള്ളി തേനില്‍ 7 ദിവസം, വെറുംവയറ്റില്‍...

ഛര്‍ദ്ദിയും ലക്ഷണങ്ങളും
ഛര്‍ദ്ദിയ്ക്കുന്നതും ഛര്‍ദ്ദിയുടേതായ ലക്ഷണങ്ങളുമാണ് പലപ്പോഴും കരള്‍ പ്രവര്‍ത്തന ക്ഷമമല്ലെന്നതിന്റെ തെളിവ്. എന്നാല്‍ എല്ലാ തരത്തിലുള്ള ഛര്ദ്ദികളും ഗുരുതരമല്ല.

രക്തക്കുറവ്
രക്തക്കുറവ് കൊണ്ടുണ്ടാകുന്ന പല പ്രശ്നങ്ങളും പലപ്പോഴും കരള്‍ രോഗത്തിന്റെ തന്നെ പ്രശ്നങ്ങളായിരിക്കാം. എന്നാല്‍ രക്തമുണ്ടാകാനുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതിനോടൊപ്പം ഡോക്ടറെ സമീപിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

അനാവശ്യമായി തടി കുറയുന്നു
തടി കുറയ്ക്കാന്‍ കഷ്ടപ്പെടാതെ തന്നെ തടി കുറയുന്നത് ഇത്തരത്തില്‍ പ്രശ്നമുണ്ടാക്കും. അതുകൊണ്ട് തന്നെ യാതൊരു വിധ കാരണവുമില്ലാതെ തടി കുറയുന്നത് അല്പം ശ്രദ്ധിക്കേമ്ട സംഗതിയാണ്.

തൊലിയുടെ നിറം മാറ്റം
ചര്‍മ്മത്തിലെ നിറം മാറ്റവും ശ്രദ്ധിക്കുക. ചര്‍മ്മത്തിന് മഞ്ഞ നിറം കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ കരള്‍ പ്രവര്‍ത്തന ക്ഷമമല്ലെന്നതാണ് സത്യം.

ഇടയ്ക്കിടയ്ക്കുള്ള പനി
ഇടയ്ക്കിടയ്ക്കുള്ള പനിയാണ് മറ്റൊന്ന്. ഇതും കരളിന്റെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. അത് കൊണ്ട് തന്നെ പനിയുടെ മരുന്ന് കഴിയ്ക്കാതെ വിദഗ്ധ ചികിത്സ തേടുക.

മുടി കൊഴിച്ചില്‍
സാധാരണ എല്ലാവരുടേയും മുടി കൊഴിയും. എന്നാല്‍ അനുവദനീയമായതില്‍ കൂടുതല്‍ മുടി കൊഴിയുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നതിന്റെ ലക്ഷണമാണ്.

കൈകാലിലെ നീര്
കൈകാലുകളിലുണ്ടാകുന്ന നീരും ശ്രദ്ധിക്കാം. അധിക നേരം ഇരുന്നാലും യാത്ര ചെയ്താലും കാണുന്ന ഇത്തരം നീര് അല്പം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്.

ഓര്‍മ്മശക്തി
ഓര്‍മ്മശക്തിയ്ക്കും കാര്യമായ പ്രശ്നമുണ്ടെങ്കില്‍ ഡോക്ടറെ ഉടന്‍ സമീപിക്കുക. ഇത് പലപ്പോഴും കരള്‍ രോഗബാധിതനാണ് എന്നതിന്റെ ലക്ഷണമാണ്.



Click it and Unblock the Notifications
