Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ചെറുപ്പക്കാരിലെ ക്യാന്‍സര്‍ തടയാന്‍
ചെറുപ്പക്കാരിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ സാധ്യത കണ്ടു വരുന്നത്. തെറ്റായ ജീവിത ശൈലിയും ഭക്ഷണ രീതിയും മദ്യത്തിന്റേയും സിഗരറ്റിന്റേയും ഉപയോഗവും പലപ്പോഴും ചെറുപ്പക്കാരില്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇവരിലെ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും ഇതിനെ പ്രതിരോധിയ്ക്കാനും ജീവിതത്തില്‍ സ്വീകരിക്കേണ്ട ചില മാര്‍ഗ്ഗങ്ങളുണ്ട്.
എന്നാല്‍ ഇതിനെപ്പറ്റി ഇന്നത്തെ തലമുറ ബോധവാന്മാരല്ല എന്നതാണ് ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്. ജീവിതരീതിയില്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ പലപ്പോഴും ക്യാന്‍സര്‍ എന്ന വില്ലനെ നമുക്കിടയില്‍ നിന്നും തുരത്തിയോടിക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പച്ചക്കറികളും പഴങ്ങളും
ഭക്ഷണ കാര്യത്തില്‍ അല്പം കൂടി ശ്രദ്ധ കൂടുതല്‍ കൊടുത്താല്‍ പലപ്പോഴും ക്യാന്‍സറിനെ നമുക്കിടയില്‍ നിന്നും തുരത്തിയോടിക്കാം. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക.
വാക്സിന്
ക്യാന്‍സര്‍ സാധ്യത മുന്‍കൂട്ടി അറിഞ്ഞാല്‍ അതില്ലാതാക്കാന്‍ വാക്സിന് എടുക്കുന്നതും ഈ മഹാമാരിയെ ഇല്ലാതാക്കും. പാരമ്പര്യമായി ക്യാന്‍സര്‍ സാധ്യത ഉള്ളവരിലാണ് ഈ വാക്സിനേഷന് ഫലപ്രദമാകുന്നതും.

ആരോഗ്യകരമായ ശീലങ്ങള്‍
ഇന്നത്തെ തലമുറ ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരുന്നതില് അല്പം പുറകിലാണ്. അതുണ്ടാക്കുന്ന ഫലമാണ് ക്യാന്‍സര്‍ എന്ന രീതിയിലേക്ക് പരിണമിക്കപ്പെടുന്നതും. വ്യായാമം സ്ഥിരമാക്കുന്നതും ഒരു പരിധി വരെ ക്യാന്‍സര്‍ കുറയ്ക്കുന്നു. ലംഗ്സ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
ജങ്ക്ഫുഡെന്ന ദുശ്ശീലം
ജങ്ക്ഫുഡെന്ന ദുശ്ശീലം നിര്‍ത്തിയാല്‍ തന്നെ ക്യാന്‍സറിനെ നമുക്ക് ഒരു പരിധി വരെ ഒഴിവാക്കാം. എന്നാല്‍ ഈ ദുശ്ശീലത്തിന് അറുതി നല്കാന് ഇന്നത്തെ തലമുറ തയ്യാറാവുന്നുമില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
