Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആളുകള്‍ക്ക് ആരോഗ്യവും പോഷണവും സംബന്ധിച്ച ബോദ്ധ്യം വര്‍ദ്ധിച്ചിട്ടുണ്ട്. ചികിത്സകള്‍ക്കുള്ള ഉയര്‍ന്ന ചെലവ്, രോഗപ്രതിരോധശേഷി കുറയ്ക്കുന്ന സാഹചര്യങ്ങള്‍, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയെല്ലാം ആളുകള്‍ മികച്ച ഭക്ഷണക്രമത്തിലേക്കും പതിവായുള്ള വ്യായാമങ്ങളിലേക്കും തിരിയാന്‍ കാരണമായിട്ടുണ്ട്.
ഗോതമ്പ് ഉത്പന്നങ്ങളുടെ വില്‍പ്പന വര്‍ദ്ധിക്കുകയും, കലോറി ഉപയോഗം, സീറോ ട്രാന്‍സ് ഫാറ്റ്, ദഹന എന്‍സൈമുകള്‍ എന്നിവയില്‍ ആളുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ആളുകള്‍ തങ്ങളുടെ ആരോഗ്യക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്കുന്നു എന്നതാണ് ഇത് കാണിക്കുന്നത്. രോഗങ്ങളെ തടയാനുള്ള ശ്രമവും ചികിത്സക്കും, മരുന്നുകള്‍ക്കും വേണ്ടി വലിയ തുക ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നത് വഴി ആരോഗ്യപൂര്‍ണ്ണമായ ഒരു രാഷ്ട്രം ഉയര്‍ന്നുവരുകയാണ്.
ഇപ്പോഴും ലക്ഷക്കണക്കിന് ആളുകള്‍ ഫാസ്റ്റ് ഫുഡും, ജങ്ക് ഫുഡും അമിതമായി കഴിക്കുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് പ്രയാസമുള്ള കാര്യമാണ്. മറ്റുള്ളവരാകട്ടെ തിരക്കേറിയ ജീവിതം നയിക്കുന്നവരാണ്. ഒരു സാധാരണക്കാരനായ മനുഷ്യന് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്താണ് ചെയ്യാനാവുക? എങ്ങനെയാണ് നമുക്ക് കുട്ടികളെ നല്ല ആഹാരശീലങ്ങള്‍ പഠിപ്പിക്കാനും, മുതിര്‍ന്നവര്‍ക്ക് ചെലവു കുറഞ്ഞ പരിചരണം നല്‍കാനും സാധിക്കുക.

ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കുറഞ്ഞ അളവിലാണെങ്കിലും പോഷക ലഭ്യത ഉറപ്പു വരുത്താന്‍ സഹായിക്കുന്ന മാര്‍ഗ്ഗമാണ്. ചിപ്സ്, ക്യാന്‍ഡി, പഞ്ചസാര നിറച്ച ഇനങ്ങള്‍ തുടങ്ങിയവയ്ക്ക് പകരക്കാരെ കണ്ടെത്തേണ്ടതുണ്ട്.
മുന്തിരി, ബെറി, വീറ്റ് ക്രാക്കര്‍, ക്യാരറ്റ് തുടങ്ങിയവ കുട്ടികള്‍ക്ക് യോജിച്ച ലഘുഭക്ഷണങ്ങളാണ്. കുട്ടികള്‍ അടുക്കളയില്‍ സഹായിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മാതാപിതാക്കള്‍ നല്കുന്ന ഇനങ്ങള്‍ അവര്‍ ഇടക്കിടെ രുചിച്ച് നോക്കുകയും ചെയ്യും.
ഫ്രഷായ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ പോഷകങ്ങള്‍ ലഭ്യമാക്കും എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. എന്നിരുന്നാലും ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍ ഓര്‍ഗാനിക് ഫുഡുകളാണ് ശുപാര്‍ശ ചെയ്യുന്നത്. നോണ്‍-ഓര്‍ഗാനിക് ഫുഡ് കൂടുതലായി ഉപയോഗിക്കപ്പെടാനുള്ള കാരണം അവയുടെ വിലക്കുറവാണ്.

പഴങ്ങളും പച്ചക്കറികളും മറ്റും ഫ്രിഡ്ജിലിരുന്ന് പാഴാവുന്നുണ്ടെങ്കില് അവ വാങ്ങിയ ദിവസം തന്നെ കഴകുകയും പായ്ക്ക് ചെയ്ത് വെയ്ക്കുകയും ചെയ്യുക. ഉദാഹരണത്തിന് നിങ്ങള്‍ക്ക് വൈനിലെ മുന്തിരി കഴുകി സിപ് ലോക്ക് ബാഗിലോ ടപ്പര്‍വെയര്‍ പാത്രങ്ങളിലോ സൂക്ഷിക്കാം. ഇത് വഴി മുന്തിരി കൂടുതല്‍ കാലം സൂക്ഷിച്ച് വെയ്ക്കാനും നല്ല ആഹാരം കഴിക്കുന്നതിലുള്ള അലസത ഒഴിവാക്കാനുമാകും. സീസണനുസരിച്ച് പ്രദേശികമായി കൃഷി ചെയ്യുന്ന വിഭവങ്ങള്‍ കഴിക്കുന്നതും ശുപാര്‍ശ ചെയ്യപ്പെടുന്നു.
നിങ്ങള്‍ക്ക് അലര്‍ജിയുണ്ടോ, പ്രത്യേകമായ ഭക്ഷണക്രമത്തിന് ഏതൊക്കെ പഴങ്ങളും പച്ചക്കറികളുമാണ് അനുയോജ്യം എന്നിവയും അറിഞ്ഞിരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ കുടുംബത്തില്‍ സാധാരണമായ രോഗങ്ങള്‍ തടയാനുള്ള മാര്‍ഗ്ഗങ്ങളും നിങ്ങള്‍ അറിഞ്ഞിരിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
