Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ഉള്ളി കഴിയ്ക്കണമെന്നു പറയുന്നത് വെറുതെയല്ല
ഉള്ളിയില്ലാതെ ഭക്ഷണം കഴിയ്ക്കുന്ന കാര്യം നമ്മള് മലയാളികള്‍ക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ ഉള്ളി കഴിയ്ക്കുന്നതു കൊള്ളാം ഉള്ളിയുടെ മണം മാത്രം പലര്‍ക്കും പിടിയ്ക്കില്ല. പക്ഷേ നമ്മുടെ ജീവിതത്തില്‍ ഉള്ളി ഒരു അവിഭാജ്യ ഘടകമാണ്. അത്രയേറെ ആരോഗ്യഗുണങ്ങളാണ് ഉള്ളിയ്ക്കുള്ളത് എന്നതു തന്നെ കാര്യം.
എന്തൊക്കെയാണ് ഉള്ളിയുടെ ഒളിഞ്ഞിരിക്കുന്ന ആരോഗ്യഗുണങ്ങള്‍ എന്നു നമുക്ക് നോക്കാം. ദിവസവും ഉള്ളി കഴിയ്ക്കേണ്ടതിന്റെ ആവശ്യകത വളരെ കൂടുതലാണ് എന്നതാണ് സത്യം. കുഞ്ഞുവാവകള്‍ക്ക് വെളുത്തുള്ളി കൊടുത്താല്‍

ഹൃദയത്തെ സംരക്ഷിക്കുന്നു
ദിവസവും ഉള്ളി അടങ്ങിയ ഭക്ഷണവും കറികളും കഴിച്ചു നോക്കൂ. ഉള്ളിയില്‍ അടങ്ങിയിട്ടുള്ള സള്‍ഫര്‍ ഘടകങ്ങള്‍ രക്തത്തിലെ
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. ഇതു വഴി ഹൃദയാരോഗ്യവും സംരക്ഷിക്കപ്പെടും.

പ്രമേഹം നിയന്ത്രിക്കും
സവാള അല്ലെങ്കില്‍ ഉള്ളിയില്‍ അടങ്ങിയിട്ടുള്ള ക്വര്സെറ്റിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നതില്‍ ബെസ്റ്റാണ്.

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ളി സഹായിക്കുന്നു. ഇതിലെ വിറ്റാമിന്‍ സി കോശങ്ങളെ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.

സമ്മര്‍ദ്ദം കുറയ്ക്കുന്നു
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത്രയധികം സഹായിക്കുന്ന മറ്റൊരു പച്ചക്കറിയില്ല. നമ്മളെ കരയിപ്പിക്കുമെങ്കിലും ഉള്ളിയിലെ ക്വര്‍സറ്റൈന്‍ മാനസിക സമ്മര്‍ദ്ദത്തിന് വിട നല്‍കും.

ക്യാന്‍സറിനെ പ്രതിരോധിയ്ക്കും
ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും ഉള്ളി മുന്‍പിലാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വായിലെ ക്യാന്‍സര്‍, ഗര്‍ഭാശയ ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിയ്ക്കുന്നതില്‍ സവാള മുന്‍പിലാണ്.

ചര്‍മ്മസംരക്ഷണം
ആരോഗ്യഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും ഉള്ളി ഒട്ടും പുറകിലല്ല. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ മുഖക്കുരുവിനെ തുരത്തുന്നു.

ബീജത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കും
ബീജത്തിന്റെ എണ്ണവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിനും സവാള സഹായിക്കും. സവാള ജ്യൂസ് എന്തുകൊണ്ടും കഴിയ്ക്കുന്നത് നല്ലതാണ്.

മുടി വളര്‍ച്ച
ഉള്ളിനീര് മുടി വളര്‍ച്ചയ്ക്ക് അത്യുത്തമമാണ് എന്ന കാര്യവും ഓര്‍മ്മിക്കപ്പെടേണ്ടതാണ്. മുടി വളര്‍ച്ച ആഗ്രഹിക്കുന്നവര്‍ ഉള്ളി നീര് തലയില്‍ പുരട്ടുന്നത് ശീലമാക്കുക.



Click it and Unblock the Notifications
