Latest Updates
-
വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരുവാളിക്കുന്നുണ്ടോ? കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ മുൻകരുതലുകളും മികച്ച സൺസ്ക്രീനുകളും പരീക്ഷിക്കൂ -
കഠിനമായ ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ വേനൽച്ചൂടിനെ പേടിക്കാതെ നേരിടാം! -
കടുത്ത ചൂടിൽ ജിമ്മിൽ പോകുന്നത് അപകടമാണോ? വർക്കൗട്ട് ചെയ്യുമ്പോൾ അറിയാതെ പോകുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കടുത്ത വേനൽക്കാലം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; സൂക്ഷിക്കണം, ഈ തെറ്റുകൾ വരുത്തരുത്! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താനും മുടി കൊഴിച്ചിൽ തടയാനും ഈ മാറ്റങ്ങൾ വരുത്തൂ -
പ്ലാസ്റ്റിക് സർജറിയോ അതോ കഠിനാധ്വാനമോ? കീർത്തി സുരേഷിന്റെ വെയ്റ്റ് ലോസ് രഹസ്യം വെളിപ്പെടുത്തി താരം തന്നെ! -
2026 ജൂൺ 2-ന് വ്യാഴം മാറുന്നു; നിങ്ങളുടെ കരിയറിലും വിവാഹത്തിലും വരാനിരിക്കുന്ന ആ വലിയ മാറ്റം ഇതാ! -
ഇടവം രാശിയിലേക്ക് ബുധൻ: സാമ്പത്തിക നേട്ടങ്ങളുടെ കാലം, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
2026 മെയ് 25-ന് ആകാശത്ത് അത്ഭുതം: ഗജകേസരി യോഗവും ധനയോഗവും ഒത്തുചേരുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ?
ഈ ആരോഗ്യകരമായ ശീലങ്ങള്‍ രോഗങ്ങളെ തുരത്തും
ഇന്നത്തെ കാലത്ത് രോഗങ്ങള്‍ ഒഴിഞ്ഞ നേരമില്ല. ഏത് സമയത്തും എപ്പോഴും ആരെ വേണമെങ്കിലും രോഗങ്ങള്‍ പിടികൂടാം. ഇതിന്റെ പ്രധാന കാരണം നമ്മള് തന്നെയാണ് എന്നതാണ് കാര്യം. തിരക്കുള്ള ജീവിതത്തിനിടയ്ക്ക് ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാനും ശ്രദ്ധിക്കാനും നമ്മളില്‍ പലരും തയ്യാറാവുന്നില്ല. അതുകൊണ്ട് തന്നെ അനാരോഗ്യമാണ് നമുക്ക് കൂട്ടായി വരുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആരോഗ്യകരമായ ജീവിതത്തിനായി നമ്മള് ശീലിയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ കാര്യങ്ങള്‍ ജീവിതത്തില്‍ ശീലമാക്കിയാല്‍ പിന്നീട് അനാരോഗ്യം ഒരിക്കലും നമ്മളെ തൊട്ടു നോക്കില്ല. എന്തൊക്ക ശീലങ്ങളാണ് അനാരോഗ്യത്തെ പുറന്തള്ളി ആരോഗ്യകരമായ ജീവിതം നല്‍കുന്നതെന്ന് നോക്കാം.
പോഷകങ്ങള്‍ നിറഞ്ഞ പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത് എന്നാല്‍ എന്തെങ്കിലും പ്രഭാത ഭക്ഷണം കഴിച്ചതു കൊണ്ട് കാര്യമില്ല. രാവിലെ കഴിയ്ക്കുന്ന ഭക്ഷണം അത്രത്തോളം പോഷകങ്ങള്‍ നിറഞ്ഞതായിരിക്കണം.
പച്ചക്കറികള്‍ കൂടുതല്‍

പച്ചക്കറികള്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം എന്നതാണ് മറ്റൊന്ന്. നാരുകളും പോഷകങ്ങളും ധാരാളം അടങ്ങിയ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
വെള്ളം ശീലമാക്കുക

തിരക്കാണെങ്കില്‍ പിന്നെ വെള്ളം കുടിയ്ക്കുന്ന കാര്യത്തില്‍ നമ്മള് പലപ്പോഴും പിശുക്ക് കാണിയ്ക്കും. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിയ്ക്കണം എന്നതാണ് കാര്യം.
പുകവലി നിര്‍ത്തുക

പുകവലിയാണ് മറ്റൊരു പ്രശ്നം. പുകവലി ഒഴിവാക്കുകയാണ് ചെയ്യേണ്ട മറ്റൊരു കാര്യം. ഇത് ശരീരത്തെ മൊത്തത്തില്‍ അനാരോഗ്യത്തിലേക്കും മരണത്തിലേക്കും തള്ളിവിടുന്നു.
ജങ്ക്ഫുഡിനെ അകലെ നിര്‍ത്തുക

ജങ്ക്ഫുഡിനെ ഒരു കൈയ്യകലത്തില്‍ നിര്‍ത്താന്‍ എപ്പോഴും ശ്രമിക്കുക. ഇത് കൊളസ്ട്രോളിനും കിഡ്നി സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുന്നു. മാത്രമല്ല അമിതവണ്ണത്തെ വിളിച്ചു വരുത്തുന്നതിനും ജങ്ക്ഫുഡ് മുന്പില് തന്നെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
