Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
പെണ്‍കുട്ടികള്‍ക്കെന്താ ഇത്ര 'സീക്രട്ട്'?
ആരോഗ്യത്തിന്റേയും സൗന്ദര്യത്തിന്റേയും കാര്യത്തില്‍ ഇന്നത്തെ തലമുറ അത്രത്തോളം ശ്രദ്ധാലുക്കളാണ്. എന്നാല്‍ പലപ്പോഴും തിരക്കിന്റെ പിറകേ പോകുമ്പോള്‍ പല രോഗലക്ഷണങ്ങളേയും നമ്മള് വേണ്ടത്ര ഗൗനിക്കുന്നില്ല. പല രോഗങ്ങളും രോഗലക്ഷണങ്ങളും അവഗണിക്കപ്പെടുന്നു. ഇങ്ങനെ നിസ്സാരമായി കാണുന്ന പല രോഗലക്ഷണങ്ങളും പിന്നീട് ഗുരുതരമായി കാണുന്ന കാഴ്ചയാണ് നാം കാണുന്നത്. കാഴ്ചയ്ക്ക് സുന്ദരനല്ല, പക്ഷേ ക്യാന്‍സര്‍ തടയും
എന്തൊക്കെ അനാരോഗ്യപരമായ ലക്ഷണങ്ങളാണ് ഇത്തരത്തില്‍ പിന്നീട് ഗുരുതരമായി ബാധിയ്ക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? ഒരു പക്ഷേ പുറത്തു പറയാനുള്ള മടിയായിരിക്കാം ഇത്തരത്തില്‍ രോഗലക്ഷണങ്ങള്‍ മൂടി വെയ്ക്കാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നതും. എന്നാല്‍ പിന്നീടൊരിക്കലും ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്ത രീതിയിലേക്ക് ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ മാറാം. എന്തൊക്കെയാണ് പെണ്‍കുട്ടികള്‍ ഒരു തരത്തിലും അവഗണിയ്ക്കാന്‍ പാടില്ലാത്ത രോഗലക്ഷണങ്ങള്‍ എന്നു നോക്കാം.

വിട്ടുമാറാത്ത നടുവേദന
ഗര്‍ഭാശയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമായിരിക്കും ചില നടുവേദനകളെങ്കിലും. അതുകൊണ്ടു തന്നെ വേണ്ടത്ര പ്രാധാന്യം ഇത്തരത്തില്‍ നടുവേദനയ്ക്ക് നല്‍കേണ്ടതാണ്.
ക്രമമല്ലാത്ത ആര്‍ത്തവം
ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ ഇപ്പോള്‍ പെണ്‍കുട്ടികളില്‍ കൂടി വരുന്ന കാലമാണ്. വ്യത്യസ്തമായ ജീവിതശൈലി തന്നെയാണ് ഇതിന്റെ പ്രധാന കാരണം. മാനസിക സമ്മര്‍ദ്ദം, അമിതവ്യായാമം ഇവയെല്ലാം ഇത്തരത്തില്‍ ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉയരം കൂട്ടും വ്യായാമങ്ങള്‍

മൂത്രത്തിന്റെ നിറവ്യത്യാസം
പലപ്പോഴും മൂത്രത്തില്‍ നിറവ്യത്യാസം കാണുന്നതിന് പലരും പ്രാധാന്യം നല്‍കില്ല. ഇത് പലപ്പോഴും വൃക്ക രോഗങ്ങള്‍, കരള്‍ രോഗം എന്നിവയുടെ പ്രധാന ലക്ഷണമാവാം.
സ്തനങ്ങളിലെ തടിപ്പ്
സ്തനാര്‍ബുദത്തിന് ഓരോ ദിവസം കഴിയുന്തോറും നമ്മുടെ ജീവിതത്തില്‍ പിടി മുറുക്കാനുള്ള കഴിവ് ഏറി വരികയാണ്. അതുകൊണ്ടു തന്നെ സ്തനങ്ങളില്‍ കാണുന്ന ചെറിയ തടിപ്പ് പോലും ശ്രദ്ധ നല്‍കേണ്ടതാണ്.

ഉറക്കക്കുറവ്
ഉറക്കക്കുറവാണ് മറ്റൊരു പ്രധാന പ്രശ്നം. മാനസിക സമ്മര്‍ദ്ദം, വിഷാദം, ഹൃദ്രോഗം എന്നിവയുടെ ലക്ഷണങ്ങളാവാം ഉറക്കക്കുറവ്.
വിട്ടുമാറാത്ത പനി
രോഗപ്രതിരോധ ശേഷി കുറയുന്നതിന്റെ ആദ്യ ലക്ഷണമാണ് വിട്ടുമാറാത്ത പനി. ചിലപ്പോള്‍ സൈനസ് ആയിരിക്കാം ഇതിന്റെ പിറകില്‍.

ശ്വാസ തടസ്സം
ശ്വാസതടസ്സം ഇടയ്ക്കിടെയുണ്ടാകുന്നത് നിസ്സാരമായി കാണരുത്. ശ്വാസകോശസംബന്ധമായ പ്രശ്നത്തിന്റെ തുടക്കമാകാം ഇത്തരത്തിലുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

