Just In
- 5 hrs ago സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- 6 hrs ago ഈ വസ്തുക്കള്‍ വീട്ടില്‍ വെക്കുന്നത് ഐശ്വര്യക്കേട്; കഷ്ടകാലം, ധനനഷ്ടം, മനക്ലേശം എന്നിവയുണ്ടാകും
- 8 hrs ago കുഞ്ഞിനെ പാലൂട്ടുമ്പോള്‍ പുറം വേദന കൂടുതലോ, കാരണമറിയാം
- 9 hrs ago ഭാര്യയില്‍ ഈ അഞ്ച് സ്വഭാവമുണ്ടോ? ദാമ്പത്യം പകുതിയില്‍ അവസാനിക്കും
Don't Miss
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Movies അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
റെഡ് വൈന്‍ ആരോഗ്യകരമല്ല, കാരണങ്ങള്‍ ഇതാ...
റെഡൈ്വന്‍ ആരോഗ്യപ്രദമെന്ന റിപ്പോര്‍ട്ടുകളെല്ലാം തീര്‍ത്തും തെറ്റാണെന്ന് തെളിയിക്കുന്ന പഠനഫലങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. റെഡ്വൈന് ഹൃദയാഘാതം കുറയ്ക്കുമെന്നും ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കുമെന്നും ആയിരുന്നു പഠനങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നത്.
എന്നാല്‍ റെഡ് വൈന്‍ അപകടകാരിയാണ് എന്നതാണ് ഇപ്പോള്‍ നടത്തിയ പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. എന്തൊക്കെ അനാരോഗ്യമാണ് റെഡ് വൈന്‍ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിനുണ്ടാവുക എന്നു നോക്കാം.
സ്താനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നു
സ്ത്രീകളാണ് വൈന്‍ ഉപയോഗിക്കുന്നവരില്‍ കൂടുതല്‍. അതുകൊണ്ട് തന്നെ റെഡ് വൈന്‍ ഉപയോഗിക്കുന്നവരില്‍ സ്തനാര്‍ബുദ സാധ്യത കൂട്ടുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
മറവി രോഗം വര്‍ദ്ധിപ്പിക്കുന്നു
മറവി രോഗം വര്‍ദ്ധിപ്പിക്കുന്നതിനും വൈന്‍ ഉപയോഗത്തിലൂടെ കഴിയും. വൈന്‍ ഉപയോഗിക്കുന്നതിലൂടെ അല്‍ഷിമേഴ്സ് സാധ്യത വര്‍ദ്ധിക്കും.
ഉറക്കത്തില്‍ വ്യതിയാനം
ഉറക്കത്തില്‍ വ്യതിയാനമുണ്ടാക്കുന്നതിന് റെഡ് വൈന്‍ കാരണമാകും. കാരണം വൈന്‍ ഒരിക്കലും ഭക്ഷണത്തെ ശരിയായ രീതിയില്‍ ദഹിപ്പിക്കില്ല. അതുകൊണ്ട് തന്നെ ഉറക്കത്തില്‍ പ്രശ്നമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
അമിതവണ്ണം
അമിതവണ്ണം ഉണ്ടാക്കുന്നതും വൈനിന്റെ ഉപയോഗം മൂലമാണ്. 180 കലോറിയിലധികമാണ് അമിതവണ്ണമുണ്ടാക്കുന്നതില് വൈന്‍ വഹിക്കുന്ന പങ്ക്.
ഉത്പാദന ക്ഷമത
സ്ത്രീകളുടെ ഉത്പാദന ക്ഷമത കുറയ്ക്കുന്നതിനും വൈന്‍ കാരണമാകും. എന്നാല്‍ പലപ്പോഴും പുരുഷന്മാര്ക്ക് ഇത്തരത്തില്‍ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാണ് വൈന്‍ സഹായിക്കുന്നത്.
ഹൃദയാഘാതം
ഹൃദയാഘാതം കുറയ്ക്കാന്‍ വൈനിന് കഴിയും എന്നാണ് പറയുന്നത്. എന്നാല്‍ വൈന്‍ ഉപയോഗിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.