For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്‍തടത്തില്‍ കറുപ്പ്‌, കിഡ്‌നി പ്രശ്‌നത്തില്‍....

|

കണ്‍തടത്തിലെ കറുപ്പ്‌ പലര്‍ക്കുമുള്ള ഒരു പ്രശ്‌നമാണ്‌. കരിമാംഗല്യമെന്നാണ്‌ ഇതിന്‌ നാടന്‍ ഭാഷ. മിക്കവാറും പേര്‍ ഇതൊരു സൗന്ദര്യപ്രശ്‌നം മാത്രമായാണ്‌ കാണാറ്‌.

ഇത്‌ സൗന്ദര്യപ്രശ്‌നമാണ്‌. എന്നാല്‍ ചിലപ്പോള്‍ ആരോഗ്യപ്രശ്‌നവുമാകാം. കണ്ണിന്റെ തടത്തിലെ കറുപ്പ്‌ പലപ്പോഴും ആരോഗ്യത്തിന്മേലുള്ള അപകടസൂചനയും കൂടിയാണ്‌.

കണ്‍തടത്തിലെ കറുപ്പ്‌ എങ്ങനെയാണ്‌ ആരോഗ്യത്തിന്റെ ആപത്സൂചനയാകുന്നതെന്നു നോക്കൂ, അവള്‍ കന്യകയാണോയെന്നറിയാം

കിഡ്‌നി പ്രശ്‌നങ്ങള്‍, അലര്‍ജി

കിഡ്‌നി പ്രശ്‌നങ്ങള്‍, അലര്‍ജി

കിഡ്‌നി പ്രശ്‌നങ്ങള്‍, അലര്‍ജി എന്നിവ കണ്‍തടത്തിലെ കറുപ്പിന് കാരണമാകാം. ഇത് പെട്ടെന്നാണ് വരുന്നതെങ്കില്‍ പ്രത്യേക ശ്രദ്ധ വേണം. പനി, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ചര്‍മത്തില്‍ പാടുകള്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കണ്‍തടത്തില്‍ പ്രത്യക്ഷപ്പെടുന്ന കറുപ്പിന് കാരണമായുണ്ടെങ്കില്‍ അസുഖലക്ഷണവുമാകാം.

പാല്‍, നട്‌സ്

പാല്‍, നട്‌സ്

പാല്‍, നട്‌സ്, ചിലതരം മത്സ്യങ്ങള്‍ എന്നിവയും ക്രീ, ലോഷന്‍ മുതലായവയും അലര്‍ജിയുണ്ടാക്കാം.

ആര്‍ത്തവത്തിന് മുന്നോടിയായും

ആര്‍ത്തവത്തിന് മുന്നോടിയായും

ആര്‍ത്തവത്തിന് മുന്നോടിയായും ചില സ്ത്രീകളുടെ കണ്‍തടത്തില്‍ കറുപ്പു വരും. ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിന് കാരണം. ആര്‍ത്തവത്തിന് അല്‍പദിവസങ്ങള്‍ക്ക് മുന്‍പു തന്നെ മസാല കലര്‍ന്ന ഭക്ഷണം കുറയ്ക്കുക, ഗ്രീന്‍ ടീ കുടിയ്ക്കുക, അമിതമായി വെള്ളം കുടിയ്ക്കാതിരിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഈ പ്രശ്‌നം ഒരു പരിധി വരെ ഒഴിവാക്കാം.

രക്തക്കുഴലുകള്‍

രക്തക്കുഴലുകള്‍

ഈ ഭാഗത്തെ രക്തക്കുഴലുകള്‍ കൂടുതല്‍ വികസിക്കുന്നതും ഒരു കാരണമാകാം. രാത്രി തല അല്‍പം കൂടുതല്‍ ഉയര്‍ത്തി കിടന്നുറങ്ങുന്നത് നന്നായിരിക്കും. രക്തം കണ്‍തടത്തിലേക്ക് കൂടുതലായി കടക്കാതിരിക്കാന്‍ ഇത് സഹായിക്കും.

ഭക്ഷണപ്രശ്‌നങ്ങളും

ഭക്ഷണപ്രശ്‌നങ്ങളും

ഭക്ഷണപ്രശ്‌നങ്ങളും ഈ കറുപ്പിന് കാരണമാകും. വൈറ്റമിന്‍ സി, വൈറ്റമിന്‍ കെ, അയേണ്‍, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിയ്ക്കുക.

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കം കിട്ടാത്തതും കണ്‍തടത്തില്‍ കറുപ്പുണ്ടാക്കും. ആവശ്യത്തിന് ഉറങ്ങുകയാണ് ഇവിടെ പോംവഴി.

 പാരമ്പര്യവുമാകാം

പാരമ്പര്യവുമാകാം

കണ്‍തടത്തിലെ കറുപ്പ് പാരമ്പര്യവുമാകാം. ഇത്തരം ഘട്ടത്തില്‍ കാര്യമായി ഒന്നു ചെയ്യാനില്ലെന്നതാണ് വാസ്തവം. കാരണം ജീനുകളുടെ ഘടനയോ സ്വഭാവമോ മാറ്റാനാകില്ല.

വെള്ളം

വെള്ളം

വെള്ളം കുടിയ്ക്കാതിരിക്കുന്നതും മദ്യം, പുകവലി പോലുള്ള ശീലങ്ങളും കണ്‍തടത്തിലെ കറുപ്പിന് കാരണമാകാം. ഇത്തരം പ്രശ്‌നങ്ങള്‍ സ്വന്തമായി പരിഹരിക്കാവുന്നതേയുള്ളൂ.

English summary

Health Reasons Behind Under Eye Circles

Health Reasons Behind Under Eye Circles, read to know
Story first published: Friday, September 30, 2016, 11:08 [IST]
X
Desktop Bottom Promotion