Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം സൂക്ഷിക്കുക
പ്ലാസ്റ്റിക് ഇന്നത്തെ കാലഘട്ടത്തില്‍ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു വസ്തുവാണ്. എന്നാല്‍ പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാമെങ്കിലും ഇതിനെ വേണ്ട രീതിയില്‍ ഗൗനിയ്ക്കാന്‍ നമ്മള് ശ്രദ്ധിക്കാറില്ല. പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം കുടിയ്ക്കുന്നവരാണ് നമുക്കിടയില്‍ പലരും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മാറ്റാം മരുന്നില്ലാതെ
പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം കുടിയ്ക്കുന്നതിലൂടെ നിരവധി അനാരോഗ്യങ്ങളാണ് നമ്മുടെ കൂടെക്കൂടുന്നത്. ഇവ ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിയ്ക്കുന്നത്. എന്തൊക്കെയാണ് പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം നമുക്ക് തരുന്നത് എന്ന് നോക്കാം. ഈ പഴങ്ങള്‍ പുരുഷന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും

ഗര്‍ഭിണികള്‍ക്ക് അനാരോഗ്യം
അനാരോഗ്യത്തിന്റെ കാര്യത്തില്‍ ഗര്‍ഭിണികളെപ്പോലും പ്ലാസ്റ്റിക് ബോട്ടില്‍ വെറുതേ വിടുന്നില്ല. പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം കുടിയ്ക്കുന്ന ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥശിശുവിനും ദോഷകരമായാണ് ബാധിയ്ക്കുന്നത്. പലപ്പോഴും മാസം തികയാതെയുള്ള പ്രസവത്തിനും കുട്ടികള്‍ക്ക് വൈകല്യമുണ്ടാവാനും ഇത് കാരണമാകുന്നു.

ടൈപ്പ് ടു ഡയബറ്റിസ്
ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ ഏറ്റവും കൂടുതല്‍ പ്രശ്നത്തിലാക്കുന്ന ഒന്നാണ് ടൈപ്പ് 2 ഡയബറ്റിസ്. പ്ലാസ്റ്റിക് ബോട്ടിലിലെ വെള്ളം കുടി ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലാണ് ഏറ്റവും കൂടുതല്‍. ഇത് ടൈപ്പ് ടു ഡയബറ്റിസിന് വഴിവെയ്ക്കുന്നു.

മൂത്രാശയ രോഗങ്ങള്‍
മൂത്രാശയ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് പ്ലാസ്റ്റിക് ബോട്ടിലിലെ വെള്ളം കുടിയ്ക്കുന്നവര്ക്കാണ്. പതിവിലധികം മൂത്രമൊഴിയ്ക്കാന്‍ തോന്നുന്നതും മൂത്രത്തിലെ നിറവ്യത്യാസവും പ്ലാസ്റ്റിക് ബോട്ടിലിലെ വെള്ളം നല്കുന്ന സമ്മാനങ്ങളാണ്. മാത്രമല്ല മൂത്ര തടസ്സം നേരിടുന്നവര്‍ക്കും പ്ലാസ്റ്റിക് ബോട്ടിലിലെ വെള്ളം പാരയാകുന്നുണ്ട്.

സ്തനാര്‍ബുദം
സ്തനാര്‍ബുദത്തിനും പലപ്പോഴും പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം കാരണമാകുന്നുണ്ട്. സ്ത്രീകളില്‍ കൂടുതലായി പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിക്കുന്നവരാണ് സ്തനാര്‍ബുദത്തിന് ഇരയാകുന്നത്.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടാക്കുന്നതിനും പിന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ തന്നെയാണ്. പ്ലാസ്റ്റിക് ബോട്ടിലിലെ വെള്ളം കുടിയ്ക്കുമ്പോള്‍ അത് വഴി ക്യാന്‍സറിനും കൂടി സ്വാഗതമോതും എന്നതാണ് യാഥാര്‍ത്ഥ്യം.

ബാക്ടീരിയകളുടെ കൂടാരം
കണ്ണു കൊണ്ട് കാണാന്‍ കഴിയാത്ത ബാക്ടീരിയകള്‍ ധാരാളം ഇത്തരം പ്ലാസ്റ്റിക് ബോട്ടിലുകളില്‍ ഉണ്ടാകും. ഇത് ശരീരത്തിലെ ഈസ്ട്രജന്റെ അളവ് കുറയാനും കാരണമാകുന്നു.

വന്ധ്യതയ്ക്ക് കാരണമാകും
വന്ധ്യതയിലേക്ക് നയിക്കുന്നതിന് പ്ലാസ്റ്റിക് ബോട്ടിലിലെ വെള്ളം കാരണമാകുന്നു. പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം കുടിച്ചാല്‍ ഇത് പലപ്പോഴും പുരുഷന്മാരില് വന്ധ്യതയ്ക്ക് കാരണമാകും.

ചര്‍മ്മത്തിന് പ്രശ്നം
ചര്‍മ്മസംബന്ധമായ പ്രശ്നങ്ങള്‍ക്കും പലപ്പോഴും ഇത്തരം ശീലങ്ങളിലൂടെ വര്‍ദ്ധിക്കാന്‍ കാരണമാകും. പ്ലാസ്റ്റിക് ബോട്ടിലിലെ വെള്ളം കുടിയ്ക്കുന്നതിലൂടെ ത്വക്ക് രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു. എക്സിമ പോലുള്ള പ്രശ്നങ്ങള്‍ ആണ് ഇതിലൂടെ കൂടുതലാവുന്നത്.

നേരത്തേ പ്രായപൂര്‍ത്തിയാകുന്നു
പെണ്‍കുട്ടികള്‍ കുട്ടിത്തം മാറുന്നതിനു മുന്‍പ് തന്നെ പ്രായപൂര്‍ത്തിയാകുന്നു. ഇത് പലപ്പോഴും പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളവും ജങ്ക് ഫുഡും ഉണ്ടാക്കുന്ന പ്രതിഫലനമാണ്.



Click it and Unblock the Notifications
