For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണ ചീരയേക്കാള്‍ കേമന്‍ വെള്ളച്ചീര

|

ഇലക്കറികളില്‍ മുന്‍പന്‍ ചീരയാണെന്ന കാര്യത്തില്‍ സംശയമില്ല. ആരോഗ്യത്തിനും അഴകിനും ചീര ഒരു പോലെ ഗുണകരമാണ്. എന്നാല്‍ ചീരയില്‍ തന്നെ നിരവധി വ്യത്യസ്തമാര്‍ന്ന ചീരകള്‍ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ചുവന്ന ചീരയും, വെള്ളച്ചീരയും, സാമ്പാര്‍ ചീരയും തുടങ്ങി നിരവധി പേരുകളിലാണ് ചീരകള്‍ ഉള്ളത്. പുരുഷന്‍മാര്‍ ദിവസവും കാബേജ് കഴിച്ചാല്‍

എന്നാല്‍ ഇവയില്‍ ഏതാണ് കേമം എന്നത് പലര്‍ക്കും സംശയമാണ്. എല്ലാം ഒന്നിനൊന്ന് നെച്ചമെങ്കിലും വെള്ളച്ചീര ഒരു പൊടിയ്ക്ക് മുന്നില്‍ തന്നെയാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് മറ്റ് ചീരകളില്‍ നിന്ന് വെള്ളച്ചീരയെ വ്യത്യസ്തമാക്കുന്നത് എന്ന് നോക്കാം.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന കാര്യത്തില്‍ വെള്ളച്ചീര മുന്നില്‍ തന്നെയാണ്. മൂന്ന് തരത്തിലുള്ള ഫാറ്റി ആസിഡില്‍ നിന്നും വേര്‍തിരിച്ചെടുത്ത് കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വെള്ളച്ചീരയ്ക്ക് കഴിയും.

അനീമിയയ്ക്ക് ബെസ്റ്റ് ചികിത്സ

അനീമിയയ്ക്ക് ബെസ്റ്റ് ചികിത്സ

അനീമിയ അഥവാ വിളര്‍ച്ച പോലുള്ള അസുഖങ്ങള്‍ക്ക് പരിഹാരത്തിന്റെ കാര്യത്തില്‍ മുന്നിലാണ് വെള്ളച്ചീര. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കും.

മലബന്ധം ചെറുക്കുന്നു

മലബന്ധം ചെറുക്കുന്നു

മലബന്ധം മൂലം കഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ വെള്ളച്ചീരയുടെ ഉപയോഗത്തിലൂടെ കഴിയും. ഇത് ദഹനം കൃത്യമാക്കുകയും മലബന്ധം എന്ന പ്രശ്‌നത്തെ വേരോടെ നശിപ്പിക്കുകയും ചെയ്യുന്നു.

 പ്രമേഹത്തിന് മരുന്ന്

പ്രമേഹത്തിന് മരുന്ന്

പ്രമേഹത്തിന് മരുന്ന് കഴിച്ച് ക്ഷീണിച്ചവര്‍ക്ക് ഏറ്റവും നല്ല പരിഹാരമാണ് വെള്ളച്ചീര. ഇത് കഴിയ്ക്കുന്നത് പ്രമേഹത്തെ കുറയ്ക്കുന്നു.

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ച ശക്തിയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല വെള്ളച്ചീര. ഇതിലടങ്ങിയിട്ടുള്ള കരോട്ടിന്‍ ഗ്ലൂട്ടാത്തിയോന്‍ എന്നിവ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

ഇന്നത്തെ കാലത്ത് ഓരോരുത്തരുടേയും രോഗപ്രതിരോധ ശേഷി കുറഞ്ഞു വരുന്ന സമയമാണ്. എന്നാല്‍ ഇതിനെ വര്‍ദ്ധിപ്പിക്കാന്‍ വെള്ളച്ചീര സഹായിക്കുന്നു.

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

ഇന്നത്തെ കാലത്തെ ആഹാരരീതിയും ജീവിതശൈലിയും അകാല വാര്‍ദ്ധക്യത്തെ നമ്മുടെ കൈ പിടിച്ച് കയറ്റിക്കൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ ഇതിനെ ചെറുക്കാന്‍ വെള്ളച്ചീരയുടെ ഉപയോഗത്തിലൂടെ കഴിയുന്നു.

English summary

Health benefits of water spinach

Benefits of water spinach for Reduce Cholesterol, Treating Anemia, Eyes and Anti Diabetes.
Story first published: Monday, September 12, 2016, 12:12 [IST]
X
Desktop Bottom Promotion