For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തക്കാളി ജ്യൂസ് കുടിച്ച് എങ്ങനെ ആയുസ്സ് കൂട്ടാം?

|

തക്കാളി കാഴ്ചയില്‍ മാത്രമല്ല ആരോഗ്യ കാര്യത്തിലും അല്‍പം സുന്ദരി തന്നെയാണ്. സൗന്ദര്യ സംരക്ഷണത്തില്‍ മാത്രമല്ല ആരോഗ്യ കാര്യത്തിലും തക്കാളിയ്ക്കുള്ള പങ്ക് വളരെ വലുത് തന്നെയാണ്. എത്രയൊക്കെ തക്കാളിയെ നമ്മള്‍ പുച്ഛിച്ചാലും ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ നമുക്ക് വിവരിക്കാനാവുന്നതിലും അപ്പുറമാണ്.

നല്ല ചുവന്നു തുടുത്ത തക്കാളി കാണുമ്പോള്‍ തന്നെ നമുക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം മനസ്സിനു തോന്നും എന്നത് സത്യമാണ്. അതുപോലെ തന്നെയാണ് തക്കാളി ജ്യൂസ് കുടിയ്ക്കുന്നതും. ഇതിന്റെ ആരോഗ്യ ഗുണം ഒന്നു വേറെ തന്നെയാണ്. ഏത് പച്ചക്കറിയുടെ ഇടയില്‍ നിന്നും തക്കാളിയെ നമുക്ക് വേര്‍തിരിച്ച കാണാം എന്നതും ഇതിന്റെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നു. അറിയുമോ പപ്പായ ജ്യൂസിന്റെ അത്ഭുതങ്ങള്‍?

എന്നാല്‍ തക്കാളിയുടെ സൗന്ദര്യത്തെക്കുറിച്ചല്ല ഇപ്പോള്‍ ഇവിടെ വര്‍ണിക്കേണ്ടത്. തക്കാളി ജ്യൂസ് കഴിയ്‌ക്കേണ്ടത് നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. മാത്രമല്ല തക്കാളി ജ്യൂസിന്റെ അറിയപ്പെടാത്ത ചില ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 ഹൃദയത്തിന് ആരോഗ്യം

ഹൃദയത്തിന് ആരോഗ്യം

തക്കാളി ജ്യൂസ് കഴിയ്ക്കുന്നത് ഹൃദയത്തെ സംരക്ഷിക്കുന്നു എന്നതാണ്. ഇതിലടങഅങിയിട്ടുള്ള പൊട്ടാസ്യം നമ്മുടെ ഹൃദയത്തിന്റെ മസിലിന് നല്‍കുന്ന ആരോഗ്യം അത്ര ചെറുതൊന്നുമല്ല. മാത്രമല്ല ഇത് ഹൃദയത്തെ സംരക്ഷിക്കുന്നതോടൊപ്പം ചെറിയൊരു സംരക്ഷണം നമ്മുടെ കിഡ്‌നിയ്ക്കും നല്‍കുന്നുണ്ട്.

സൗന്ദര്യത്തിന്റെ കാര്യത്തില്‍ മുന്‍പില്‍

സൗന്ദര്യത്തിന്റെ കാര്യത്തില്‍ മുന്‍പില്‍

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും തക്കാളി അത്ര പുറകിലൊന്നുമല്ല. നല്ല ചുവന്നു തുടുത്ത തക്കാളി കണ്ടാല്‍ തന്നെ അത് നമ്മുടെ സൗന്ദര്യത്തില്‍ മാറ്റം വരുത്തുമെന്ന് പറയാം. നിറയെ ആന്റി ഓക്‌സിഡന്റുകളും ഫ്രീ റാഡിക്കല്‍സും എല്ലാം തക്കാളിയെ നമ്മുടെ സൗന്ദര്യ സംരക്ഷണത്തിലെ മുഖ്യ ഘടകമായി മാറ്റുന്നു.

 പല്ലിനും എല്ലിനും

പല്ലിനും എല്ലിനും

വയസ്സാവുന്തോറും നമ്മുടെ പല്ലിന്റേയും എല്ലിന്റേയും ആരോഗ്യം കുറഞ്ഞു വരുന്നു. എന്നാല്‍ തക്കാളി ജ്യൂസ് ഭക്ഷണത്തിന്റെ ഭാഗമാക്കിക്കോളൂ ഇത്തരം ആവലാതികളും പ്രശ്‌നങ്ങളും എല്ലാം ഓടിയൊളിക്കും എന്നതാണ് സത്യം.

ക്യാന്‍സര്‍ പോയ വഴി കാണില്ല

ക്യാന്‍സര്‍ പോയ വഴി കാണില്ല

തക്കാളി ജ്യൂസ് സ്ഥിരമായി കഴിയ്ക്കുന്നത് ക്യാന്‍സറിനെ തുരത്തും. ക്യാന്‍സര്‍ പോയ വഴിയില്‍ പിന്നെ പുല്ലു പോലും മുളയ്ക്കില്ല എന്നതാണ് സത്യം. കുടലിലുണ്ടാകുന്ന ക്യാന്‍സര്‍, ശ്വാസകോശാര്‍ബുദം തുടങ്ങി നമ്മളെ കാലങ്ങളായി പേടിപ്പിക്കുന്ന ക്യാന്‍സര്‍ ഭീകരന്‍മാരെ തുരത്താന്‍ തക്കാളി മിടുക്കനാണ്.

പ്രമേഹത്തിനെ മഷിയിട്ടു നോക്കണം

പ്രമേഹത്തിനെ മഷിയിട്ടു നോക്കണം

തക്കാളി ജ്യൂസ് ഉപയോഗിക്കുന്നത് പ്രമേഹത്തെ തുരത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രമേഹത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തക്കാളിയ്ക്ക് അറിയാം. ഇതിലെ ക്രോമിയം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ മിടുക്കനാണ്.

പുകവലിയുടെ ദോഷവശങ്ങള്‍

പുകവലിയുടെ ദോഷവശങ്ങള്‍

പുകവലി കൊണ്ട് നമ്മുടെ ശരീരത്തിനുണ്ടാകുന്ന അനാരോഗ്യം ഇല്ലാതാക്കാന്‍ തക്കാളി ജ്യൂസിനു കഴിയും. തക്കാളിയില്‍ അടങ്ങിയിട്ടുള്ള ക്ലോറോജെനിക് ആസിഡ് എന്ന ആന്റി ഓക്‌സിഡന്റ് പുകവലി മൂലമുണ്ടാകുന്ന ക്യാന്‍സറിനെ ചെറുക്കുന്നു.

English summary

Health Benefits of Tomato Juice

Tomatoes are often used for daily meals. But few of us realize they are beneficial in many ways. Learn about the health benefits of tomatoes and how to cook them well.
Story first published: Saturday, February 13, 2016, 10:40 [IST]
X
Desktop Bottom Promotion