Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തൊട്ടാവാടിയിലുള്ള ആരോഗ്യ-ആയുര്‍വ്വേദ രഹസ്യം
തൊട്ടാവാടിയെ നമുക്കെല്ലാം അറിയാം. നമ്മുടെ നാട്ടില്‍ ചിലരെ തൊട്ടാവാടി എന്ന് വിളിക്കാറും ഉണ്ട്. തൊട്ടാവാടിയെ ചുറ്റിപ്പറ്റി ധാരാളം വിശ്വാസങ്ങള്‍ ഉണ്ട്. എന്നാല്‍ ആരോഗ്യകാര്യത്തിലും തൊട്ടാവാടി മറ്റുള്ളവരെ അപേക്ഷിച്ച് അല്പം മുന്നില്‍ തന്നെയാണ്.
ധാരാളം ഔഷധഗുണങ്ങളാണ് തൊട്ടാവാടിയ്ക്കുള്ളത്. ചെടിയുടെ ഇല, വേര് എന്നിവയെല്ലാം മരുന്നായി ഉപയോഗിക്കാം. ആയുര്‍വ്വേദത്തില്‍ തൊട്ടാവാടി എങ്ങനെ ഏതൊക്കെ രോഗങ്ങള്‍ക്ക് ഉപയോഗിക്കാം എന്ന് നോക്കാം.

മൂത്രാശയ അണുബാധ
മൂത്രാശയ സംബന്ധമായ അണുബാധയ്ക്ക് തൊട്ടാവാടിയുടെ ഇല ഉപയോഗിക്കാം. ഇലയുടെ നീരാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.

വയറിളക്കം, പനി
വയറിളക്കം, പനി തുടങ്ങിയ അസുഖങ്ങള്‍ക്ക് തൊട്ടാവാടിയുടെ വേര് കഷായം വെച്ച് കുടിയ്ക്കാവുന്നതാണ്. വിഷാദരോഗത്തിനും തൊട്ടാവാടിയുടെ വേര് ഉപയോഗിക്കാം.

മുറിവുകളെ സുഖപ്പെടുത്തുന്നു
മുറിവുകളെ സുഖപ്പെടുത്തുന്നതിന് തൊട്ടാവാടിയുടെ ഇല ഇടിച്ചു പിഴിഞ്ഞ് ആ നീര് ഉപയോഗിക്കാറുണ്ട്. മുറിവ് വൃത്തിയാക്കാനും തൊട്ടാവാടി തന്നെ ഉപയോഗിക്കാറുണ്ട്.

പ്രമേഹം നിയന്ത്രിക്കുന്നു
പ്രമേഹ രോഗത്തിനെതിരെ പൊരുതാനും തൊട്ടാവാടി തന്നെയാണ് ഉപയോഗിക്കുന്നത്. പ്രധാനമായും തൊട്ടാവാടിയുടെ ഇലയും വേരുമാണ് ഇതിനായി ഉപയോഗിക്കുന്നത്.

കരളിന്റെ ആരോഗ്യം
കരളിന്റെ ആരോഗ്യ കാര്യത്തിലും തൊട്ടാവാടി കേമന്‍ തന്നെയാണ്. കരളിനെ സംരക്ഷിക്കുന്നതിനും കരളിലെ വിഷാംശങ്ങള്‍ നീക്കുന്നതിനും തൊട്ടാവാടി മുന്നിലാണ്.

അമിത രക്തസ്രാവം
അമിത രക്തസ്രാവം ഇല്ലാതാക്കുന്നതിനും തൊട്ടാവാടി തന്നെ മുന്നില്‍. തൊട്ടാവാടിയുടെ വേരില്‍ നിന്നും ഉണ്ടാക്കുന്ന മരുന്നാണ് അമിത രക്തസ്രാവത്തെ പ്രതിരോധിയ്ക്കുന്നത്.

ചര്‍മ്മ രോഗങ്ങള്‍
ചര്‍മ്മ രോഗങ്ങള്‍ക്കെതിരേയും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതാണ് തൊട്ടാവാടി. തൊട്ടാവാടി ചതച്ച് അതിന്റെ നീരാണ് പല വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പ്രതിവിധി.



Click it and Unblock the Notifications
