Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ആവോലി ആവോളം കഴിയ്ക്കാം, ഗുണങ്ങള് നിരവധി
മത്സ്യമില്ലാതെ ചോറിറങ്ങില്ല ഓരോ മലയാളിയ്ക്കും. അത്രയേറെ ജീവിതത്തിന്റേയും ഭക്ഷണ സംസ്കാരത്തിന്റേയും ഭാഗമായിക്കഴിഞ്ഞു മത്സ്യവിഭവങ്ങള് ഓരോന്നും. എന്നാല് രുചിയ്ക്ക് മാത്രമല്ല ഗുണത്തിനും പ്രാധാന്യം നല്കിയാണ് നമ്മുടെ മീന് തീറ്റ എന്നതാണ് കാര്യം. മത്തിയുടെ ആരോഗ്യഗുണങ്ങള്
അയല, മത്തി, അയക്കൂറ, നത്തോലി, ആവോലി തുടങ്ങി നിരവധി വ്യത്യസ്തതയാര്ന്ന മത്സ്യങ്ങള് കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ ഭക്ഷ്യസംസ്കാരം. ഇതെല്ലാം തന്നെ ആരോഗ്യകരമായി ഏറെ മുന്നില് തന്നെയാണ് എന്നതാണ് സത്യം.
എന്നാല് എത്രയൊക്കെ കഴിച്ചാലും യാതൊരു വിധത്തിലുള്ള അനാരോഗ്യവും ഉണ്ടാക്കാത്തതാണ് ആവോലിയെന്നതാണ് സത്യം. വില അല്പം കൂടുതലാണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില് മുന്പില് തന്നെയാണ് ഈ സുന്ദരന്.

ഹൃദയാരോഗ്യത്തിന് നല്ലത്
ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്നതില് ആവോലി എന്നും മിടുക്കനാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലും ആവോലി എന്ന മിടുക്കന്റെ പങ്ക് വളരെ വലുത് തന്നെയാണ്.

രക്തത്തിലെ തടസ്സങ്ങളെ നീക്കുന്നു
രക്തയോട്ടം തടസ്സപ്പെടുത്തുന്ന എല്ലാ തരം അനാരോഗ്യകരമായ പ്രവര്ത്തനങ്ങളേയും ആവോലി കഴിയ്ക്കുന്നതിലൂടെ ഇല്ലാതാക്കുന്നു.

സന്ധിവേദനയ്ക്ക് എന്നന്നേക്കും വിട
സ്ഥിരമായി നമ്മുടെ ഡയറ്റിന്റെ ഭാഗമായി ആവോലി കഴിച്ചാല് അത് സന്ധിവാതത്തേയും അതോടനുബന്ധിച്ചുള്ള പല പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

കാഴ്ചശക്തി വര്ദ്ധിപ്പിക്കുന്നു
പ്രായമായവര് ആവോലി കഴിയിക്കുന്നത് സ്ഥിരമാക്കുക. ഇത് വാര്ദ്ധക്യസംബന്ധമായുണ്ടാകുന്ന കാഴ്ച പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

ശരീരത്തിനാവശ്യമായ പോഷണം
ശരീരത്തിനാവശ്യമായ പോഷണങ്ങള് നല്കുന്നതിലും ആവോലി മുന്നില് തന്നെയാണ്. സിങ്ക്, പൊട്ടാസ്യം, അയോഡിന്, തുടങ്ങി ശാരീരിക പ്രവര്ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്ന തരത്തിലുള്ള എല്ലാ പോഷകങ്ങളും ആവോലി ആവോളം നല്കുന്നു.

ശ്വസനസംബന്ധമായ പ്രശ്നങ്ങള്
ശ്വസന സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും ആവോലി മിടുക്കനാണ്. ആസ്തമയുള്ള കുട്ടികളുടെ ഡയറ്റില് സ്ഥിരമായി ഉള്പ്പെടുത്താവുന്നതാണ് ആവോലി.

ഡിപ്രഷനില് നിന്നും പരിഹാരം
ഡിപ്രഷന് നിയന്ത്രിക്കാന് ആവോലി സഹായിക്കുന്നു. കടല്വിഭവങ്ങളില് ഡിപ്രഷന് പരിഹാരമേകാന് മുന്നില് നില്ക്കുന്നതാണ് ആവോലി.

ചര്മ്മസംരക്ഷണത്തിനും ആവോലി
ചര്മ്മസംരക്ഷണത്തിന്റെ കാര്യത്തിലും ആവോലി അല്പം മുന്നിലാണ്. ഇതിലുള്ള പ്രോട്ടീന് ചര്മ്മത്തിന്റെ വരള്ച്ചയെ ഇല്ലാതാക്കുന്നു.

അള്സര് തടയുന്നു
വയറ്റിലുണ്ടാകുന്ന അള്സര് പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാനും ആവോലി സഹായിക്കുന്നു.

തലച്ചോറിന്റെ പ്രവര്ത്തനത്തെ ഉദ്ദീപിപ്പിക്കുന്നു
തലച്ചോറിന്റെ പ്രവര്ത്തനത്തെ മെച്ചപ്പെടുത്തുന്നതിലും ആവോലി മുന്നില് തന്നെയാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തില് ആവോലി ഒരു ശീലമാക്കുന്നത് എന്തുകൊണ്ടും ആരോഗ്യവും ആയുസ്സും നല്കുന്നു.



Click it and Unblock the Notifications
