Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ഇഞ്ചി ചായയിലുണ്ട് ആയുസ്സിന് രഹസ്യം
ആരോഗ്യഗുണങ്ങള്‍ ഒരുപാടുള്ള ഒന്നാണ് ഇഞ്ചി. സൂപ്പര്‍ ഫുഡ് ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ് ഇഞ്ചി എന്ന കാര്യത്തില്‍ സംശയം വേണ്ട. ആന്റി ഓക്സിഡന്റുകളും, വിറ്റാമിനും, മിനറല്‍സും ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചിയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ്. മസില് പവറിന് ബീറ്റ്റൂട്ട് ജ്യൂസ്
അതുപോലെ തന്നെയാണ് ഇഞ്ചി ചായയും അഥവാ ജിഞ്ചര്‍ ടീ. നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. എന്നാല്‍ പലപ്പോഴും ഇതിന്റെ ആരോഗ്യഗുണങ്ങള്‍ നമ്മളെ അത്ഭുതപ്പെടുത്തും. എന്തൊക്കെയാണ് ഇഞ്ചിച്ചായയുടെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം.

ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നു
ദഹനപ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിന് ഇഞ്ചി ചായ നല്ലതാണ്. ഇത് രാവിലെ വയറിനുണ്ടാകുന്ന പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കുന്നു.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു
ശാരീരികമായി മാത്രമല്ല മാനസികമായും ജിഞ്ചര്‍ ടീ സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ജിഞ്ചര്‍ ടീ കഴിയ്ക്കുന്നത് നല്ലതാണ്.

രോഗപ്രതിരോധ ശേഷി
ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ജിഞ്ചര്‍ ടീ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തേയും മനസ്സിനേയും ആരോഗ്യത്തോടെ കാക്കുന്നു.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു
രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ജിഞ്ചര്‍ ടീ സഹായിക്കുന്നുയ മാത്രമല്ല രക്തത്തെ ശുദ്ധീകരിക്കാനും ജിഞ്ചര്‍ ടീ കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കുന്നു.

മസിലിന്റെ ആരോഗ്യം
മസിലിന്റെ ആരോഗ്യം നിലനിര്‍ത്താനും സ്ട്രോങ് ആക്കാനും ജിഞ്ചര്‍ ടീ കഴിയ്ക്കുന്നത് നല്ലതാണ്. എന്നും രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് ഉത്തമം.

തെളിഞ്ഞ ശ്വാസം
തെളിഞ്ഞ ശ്വാസത്തിന് ഇഞ്ചി ചായ സ്ഥിരമാക്കാം. വായ്നാറ്റവും അതുപോലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ ഇഞ്ചി ചായ കഴിയ്ക്കുന്നത് നല്ലതാണ്.

തടി കുറയ്ക്കാന്‍
തടി കുറയ്ക്കുന്ന കാര്യത്തിലും ഇഞ്ചി ചായയ്ക്ക് പ്രത്യേക പങ്കാണുള്ളത്. ഇത് നമ്മുടെ അമിത വിശപ്പിനെ കുറയ്ക്കുകയും ദഹനപ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു.

അല്‍ഷിമേഴ്സ് പ്രതിരോധിയ്ക്കുന്നു
അല്‍ഷിമേഴ്സ് പ്രതിരോധിയ്ക്കാനും ഇഞ്ചിചായ നല്ലതാണ്. ജിഞ്ചര്‍ ടീയും തേങ്ങാപ്പാലില്‍ മിക്സ് ചെയ്ത് കഴിയ്ക്കുന്നത് ശീലമാക്കിയാല്‍ ആയുര്‍ദൈര്‍ഘ്യം പോലും വര്‍ദ്ധിക്കും.



Click it and Unblock the Notifications
