For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പകല്‍ സ്വപ്‌നം പരിഹരിയ്ക്കും പ്രശ്‌നങ്ങള്‍

|

സ്വപ്‌നം കാണുന്നതെപ്പോഴും ഉറക്കത്തിലാണ്. എന്നാല്‍ ചിലരെങ്കിലും പകല്‍ സ്വപ്‌നം കാണാറില്ലേ. പകല്‍ സ്വപ്‌നം ഫലിയ്ക്കില്ലെന്ന് പറയുമെങ്കിലും സ്വപ്‌നത്തിന് പകലെന്നോ രാത്രിയെന്നോ ഭേദമൊന്നുമില്ല. എന്നാല്‍ ഇപ്പോള്‍ പകല്‍ സ്വപ്‌നം കാണാന്‍ ഒരു കാരണവും കൂടി ഉണ്ടെന്ന് കൂട്ടിക്കോളൂ.

പകല്‍ സ്വപ്‌നം കാണുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്നാണ് പറയുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പോലും സ്വപ്‌നം എത്രത്തോളം ഫലപ്രദമാകും എന്ന് നോക്കാം. ദിവാ സ്വപ്‌നം കാണാത്തവര്‍ ഇനി ദിവാസ്വപ്‌നം കാണാന്‍ തുടങ്ങിക്കോളൂ. ഇത് മാനസികമായും ശാരീരികമായും ആരോഗ്യം വര്‍ദ്ധിപ്പിക്കുകാണ് ചെയ്യുക.

ക്രിയേറ്റിവിറ്റി വര്‍ദ്ധിക്കുന്നു

ക്രിയേറ്റിവിറ്റി വര്‍ദ്ധിക്കുന്നു

നമുക്ക് സഞ്ചരിയ്ക്കാന്‍ കഴിയാത്ത സ്ഥലത്തെല്ലാം മനസ്സിന് സഞ്ചരിയ്ക്കാം. ദിവാസ്വപ്‌നം കാണുന്നതിലൂടെ ക്രിയേറ്റീവായി ചിന്തിയ്ക്കാന്‍ നമുക്ക് കഴിയുന്നു. ഇത് നമ്മുടെ സ്വന്തമായുള്ള കഴിവിനെ വര്‍ദ്ധിപ്പിക്കുന്നു. കണ്ണിലേക്ക് സൂക്ഷിച്ചു നോക്കൂ, ക്യാന്‍സര്‍?

ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നു

ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നു

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ദിവാസ്വപ്‌നം വളരെ വലിയ പങ്കാണ് വഹിക്കുന്നത്. സ്വപ്നം ഓര്‍ത്തെടുക്കാനുള്ള കഴിവാണ് നമ്മുടെ ഓര്‍മ്മശക്തിയെ വര്‍ദ്ധിപ്പിക്കുന്നത്.

 രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പകല്‍ സ്വപ്‌നങ്ങള്‍ സഹായിക്കുന്നു. മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങള്‍ ആലോചിക്കുന്നതിലൂടെ മാനസികമായും ശാരീരികമായും ഉന്‍മേഷം ലഭിയ്ക്കുന്നു. ഇതിലൂടെ രക്തസമ്മര്‍ദ്ദത്തിന് വിടനല്‍കാം.

മാനസികോല്ലാസം

മാനസികോല്ലാസം

മാനസികോല്ലാസം വര്‍ദ്ധിപ്പിക്കുന്നതിനും ദിവാസ്വപ്‌നത്തിന് കഴിയുന്നു. ദിവാസ്വപ്‌നം കാണുന്നതിലൂടെ മാനസികമായും ശാരീരികമായും നമ്മള്‍ ഉത്തേജിപ്പിക്കപ്പെടുന്നു.

ജോലിയിലെ കാര്യക്ഷമത

ജോലിയിലെ കാര്യക്ഷമത

ജോലിയിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ കഴിയുന്നു. പലപ്പോഴും ജോലിയിലെ പ്രശ്‌നങ്ങള്‍ നമ്മുടെ മാനസികാരോഗ്യത്തെ മോശമായി ബാധിയ്ക്കുന്നു. എന്നാല്‍ ദിവാസ്വപനം മാനസികമായി നമ്മളെ ഉയര്‍ത്തുകയാണ് ചെയ്യുന്നത്.

വിവാഹമോചനം കുറയ്ക്കുന്നു

വിവാഹമോചനം കുറയ്ക്കുന്നു

പകല്‍ സ്വപ്‌നം എങ്ങനെ വിവാഹ മോചനം കുറയ്ക്കുന്നു എന്ന് അത്ഭുതപ്പെടാം. കാരണം വിവാഹനാളുകളെക്കുറിച്ചും വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ചും ചിന്തിക്കാന്‍ ഇഷ്ടം പോലെ സമയം കിട്ടുന്നു. ഇത് വിവാഹമോചനമെന്ന തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നു.

 ഭാവി തീരുമാനങ്ങള്‍

ഭാവി തീരുമാനങ്ങള്‍

ഭാവിയെക്കുറിച്ച് ധാരാളം സ്വപ്‌നങ്ങള്‍ കാണുന്നവരാണ് നമ്മളെല്ലാവരും. ഇത്തരം സ്വപ്‌നങ്ങളായിരിക്കും ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ കാരണമാകുന്നത്. പാവയ്ക്ക ജ്യൂസും നാരങ്ങാ നീരും അമൃതിനു തുല്യം

English summary

Health Benefits to Daydreaming

Here we explained some health benefits of day dreaming, take a look.
X
Desktop Bottom Promotion