For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിം വേണ്ട, കശുവണ്ടിപ്പരിപ്പ് നല്‍കും സിക്‌സ്പാക്ക്

|

കാലം എത്രയൊക്കെ മാറിയാലും സിക്‌സ് പാക്കെന്ന പുരുഷ സങ്കല്‍പ്പത്തിന് ഇതു വരെ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എന്തൊക്കെയായാലും സിക്‌സ് പാക്കെന്ന സ്വപ്‌നത്തിനായി ജിമ്മില്‍ കയറിയിറങ്ങുന്നവര്‍ ഇപ്പോള്‍ അല്‍പം കൂടുതലാണ് നമ്മുടെ നാട്ടില്‍.

എന്നാല്‍ എത്രയൊക്കെ രാത്രിയും പകലും കിടന്നു കഷ്ടപ്പെട്ടാലും ഉദ്ദേശിച്ച ഫലം ലഭിയ്ക്കുന്നില്ലെന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. കാലുകള്‍ക്ക് ബലക്കുറവോ, കാരണങ്ങള്‍?

എന്നാല്‍ നമ്മുടെ നാട്ടില്‍ സുലഭമായി ലഭിയ്ക്കുന്ന കശുവണ്ടിപ്പരിപ്പ് മതി ഇനി മസില്‍ വര്‍ദ്ധിപ്പിക്കാന്‍. അതെങ്ങനെയെന്ന് നോക്കാം. കശുവണ്ടിപ്പരിപ്പ് എങ്ങനെ നിങ്ങളെ സിക്‌സ്പാക്ക് ആക്കുമെന്ന് നോക്കാം.

എല്ലുകള്‍ക്ക് ബലം

എല്ലുകള്‍ക്ക് ബലം

എല്ലുകള്‍ക്ക് ബലം നല്‍കുന്ന കാര്യത്തില്‍ കശുവണ്ടിപ്പരിപ്പിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. എല്ലിന് ബലം നല്‍കിയാല്‍ മസിലും സിക്‌സ് പാക്കും എല്ലാം തനിയേ വരും.

വ്യായാമത്തിനു ശേഷം

വ്യായാമത്തിനു ശേഷം

എന്നും വ്യായാമം കഴിഞ്ഞു വന്നതിനു ശേഷം കശുവണ്ടിപ്പരിപ്പ് കഴിയ്ക്കുന്നതും സിക്‌സ് പാക്ക് ഉണ്ടാക്കുന്നു.

 കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന കാര്യത്തിലും അണ്ടിപ്പരിപ്പ് കേമനാണ്. കൊളസ്‌ട്രോള്‍ കുറച്ച് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കിയാല്‍ തന്നെ ആരോഗ്യം വീണ്ടെടുക്കാം.

തടി കുറയ്ക്കുന്നു

തടി കുറയ്ക്കുന്നു

തടി കുറയ്ക്കാനും കാഷ്യൂനട്‌സ് തന്നെ വിരുതന്‍. ദിവസവും രണ്ട് നേരം പാലില്‍ അല്‍പം അണ്ടിപ്പരിപ്പിട്ട് ഭക്ഷണത്തിന് മുന്‍പ് കഴിയ്ക്കുക. ഇത് തടി കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ബിപി നിയന്ത്രിക്കുന്നു

ബിപി നിയന്ത്രിക്കുന്നു

ബിപി നിയന്ത്രിക്കുന്നതിനും കശുവണ്ടിപ്പരിപ്പിനു സാധിയ്ക്കുന്നു. ഇതിലുള്ള മഗ്നീഷ്യമാണ് പലപ്പോഴും രക്തസമ്മര്‍ദ്ദമെന്ന വില്ലനെ തുരത്തുന്നത്.

 മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു

മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു

മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും കശുവണ്ടിപ്പരിപ്പ് സഹായിക്കുന്നു. ഇതിലുള്ള കോപ്പര്‍ കണ്ടന്റ് ആണ് മുടിയ്ക്ക് ബലവും ആരോഗ്യവും നല്‍കുന്നത്.

 ഹൃദയം ആരോഗ്യത്തോടെ

ഹൃദയം ആരോഗ്യത്തോടെ

ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ പലര്‍ക്കും ഇന്നത്തെ കാലത്ത് കഴിയില്ല. അതുകൊണ്ട് തന്നെ അതിനെ സംരക്ഷിക്കാനാണ് കശുവണ്ടിപ്പരിപ്പ് സഹായിക്കുന്നത്. കൊളസ്‌ട്രോള്‍ ഇല്ല, ആന്റി ഓക്‌സിഡന്റ് ധാരാളം ഇതെല്ലാം ഹൃദയത്തെ സംരക്ഷിക്കുന്നു.

 ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ കശുവണ്ടിപ്പരിപ്പ് തന്നെ മുന്നില്‍. ഉയര്‍ന്ന അളവില്‍ കോപ്പര്‍ കണ്ടന്റ് ഉള്ളതും ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നു. പ്രത്യേകിച്ച് പുരുഷന്‍മാരെ മാത്രം ബാധിയ്ക്കുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ വരെ.

English summary

Health Benefits Of Cashew Nuts For men

This article talks about the health benefits of cashew nuts and talks about how good eating cashews would be for your health.
Story first published: Monday, May 2, 2016, 13:42 [IST]
X
Desktop Bottom Promotion