Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
വേനലിനെ തണുപ്പിക്കാന്‍ മാജിക് ജ്യൂസ്
ബട്ടര്‍ഫ്രൂട്ട് അഥവാ ആവക്കാഡോ പഴങ്ങളിലെ സൂപ്പര്മാന് എന്നു വേണമെങ്കില്‍ വിളിയ്ക്കാം. കാരണം അത്രയേറെ ആരോഗ്യഗുണങ്ങളാണ് ഈ പഴത്തില്‍ അടങ്ങിയിട്ടുള്ളത്.
പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ബട്ടര്‍ഫ്രൂട്ട് ജ്യൂസ് കഴിയ്ക്കുന്നത് നാല് ഇളനീര് ഒരുമിച്ച് കഴിയ്ക്കുന്നതിന്റെ ഗുണം ചെയ്യും. തണ്ണിമത്തന് എന്ന മൃതസഞ്ജീവനി
ഒരു ബട്ടര്ഫ്രൂട്ടില് തന്നെ വിറ്റാമിന്‍ കെ, എ, ബി 1, മാംഗനീസ്, കോപ്പര്‍, അയേണ്‍ സിങ്ക് തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട് എന്നതും സത്യമാണ്. ഇത്രയേറെ പോഷകങ്ങളോട് കൂടിയ ബട്ടര്‍ഫ്രൂട്ട് ജ്യൂസ് വേനല്‍ക്കാലത്ത് കഴിയ്ക്കുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന വസ്തുവാണ് ബട്ടര്‍ഫ്രൂട്ട്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് കാര്യം. ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം സംരക്ഷിയ്ക്കുന്നു
ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ആവക്കാഡോ മുന്നില്‍ തന്നെയാണ്. ഇത് 50 ശതമാനം വരെ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. ഇതോടു കൂടി പക്ഷാഘാത സാധ്യതയും കുറയുന്നു.

ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാവുന്നു
ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കാന്‍ ബട്ടര്‍ഫ്രൂട്ട് ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. 17 ശതമാനം വരെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ബട്ടര്‍ഫ്രൂട്ട് ജ്യൂസ് സഹായിക്കുന്നു. ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഭക്ഷണമാണ് ഇത്.

ഇന്‍സുലിന്‍ അളവ് ക്രമീകരിക്കുന്നു
ഇന്‍സുലിന്‍ അളവ് ക്രമീകരിയ്ക്കുന്നതിന് ബട്ടര്‍ഫ്രൂട്ട് സഹായിക്കുന്നു. ഇത് ടെസ്റ്റിസ്റ്റിറോണ്, ഈസ്ട്രജന് എന്നീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തേയും ക്രമീകരിക്കുന്നു.

ചര്‍മ്മത്തെ സംരക്ഷിക്കുന്നു
ചര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തിലും ബട്ടര്‍ഫ്രൂട്ട് ജ്യൂസ് സഹായിക്കുന്നുണ്ട്. ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനും ത്വക്കിനും ചര്‍മ്മത്തിനും ആരോഗ്യവും തിളക്കവും നല്‍കുന്നതിനും ബട്ടര്‍ഫ്രൂട്ട് സഹായിക്കുന്നു.

ക്യാന്‍സര്‍ ചെറുക്കുന്നു
ക്യാന്‍സര്‍ ചെറുക്കുന്ന കാര്യത്തിലും ബട്ടര്‍ഫ്രൂട്ട് സഹായിക്കുന്നു. എന്നും ബട്ടര്‍ഫ്രൂട്ട് ജ്യൂസ് കഴിച്ചാല്‍ ഇത് ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുന്നു.

കാഴ്ചശക്തിയ്ക്ക്
കാഴ്ചശക്തിയുടെ കാര്യത്തിലും ബട്ടര്‍ഫ്രൂട്ടിന്റെ കണ്ണെത്തുന്നുണ്ട്. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിന് എന്നും ബട്ടര്‍ഫ്രൂട്ട് ശീലമാക്കുക.



Click it and Unblock the Notifications
