Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രാവിലെ ചൂടൂള്ള ഉപ്പുവെള്ളം കുടിയ്ക്കാം....
ഉപ്പ് സ്വാദു നല്‍കുമെങ്കിലും പൊതുവെ ആരോഗ്യത്തിനു ദോഷകരമായ ഗണത്തിലാണ് ഇതിനെ പെടുത്തിയിരിയ്ക്കുന്നത്. ബിപി കൂട്ടുമെന്നതു തന്നെ പ്രധാന കാരണം.
എന്നാല്‍ ഉപ്പിനെ പൂര്‍ണമായും തള്ളിക്കളയാന്‍ വരട്ടെ, ഉപ്പു തിന്നാല്‍ വെള്ളം കുടിയ്ക്കുമെന്ന പ്രമാണത്തിനു പകരം രാവിലെ ഒരു ഗ്ലാസ് ഉപ്പുവെള്ളം കുടിച്ചു നോക്കൂ, പറയാന്‍ കാരണങ്ങള്‍ പലതുണ്ട്.

ചൂടൂള്ള ഉപ്പുവെള്ളം
വെള്ളത്തില്‍ ഉപ്പു ചേര്‍ക്കുമ്പോള്‍ വെള്ളത്തിലെ നെഗറ്റീവ് അയേണ്‍ ഉപ്പിലെ പൊസറ്റീവ് അയേണിനു ചുറ്റും വലയം തീര്‍ക്കും. ഇതുവഴി ഇലക്ട്രിക് ഊര്‍ജമുണ്ടാകും. ഇത് ശരീരത്തിന് എളുപ്പം ആഗിരണം ചെയ്യാന്‍ സാധിയ്ക്കുന്ന ഒന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍ വെള്ളത്തില്‍ ഉപ്പു ചേര്‍ക്കുമ്പോള്‍ വെള്ളം വെറും വെള്ളവും ഉപ്പു വെറും ഉപ്പുമല്ല.

ഈര്‍പ്പം
സാധാരണ വെള്ളം കുടിയ്ക്കുന്നതിനേക്കാള്‍ ശരീരത്തിന് ഈര്‍പ്പം നല്‍കുന്നതാണ് ഉപ്പുവെള്ളം. ശരീരത്തില്‍ ജലാംശം കൂടുതല്‍ നേരം നില നില്ക്കും.

ദഹനത്തെ സഹായിക്കുന്നു
ചെറുചൂടുവെള്ളത്തില്‍ ഉപ്പു ചേര്‍ത്തു കുടിയ്ക്കുമ്പോള്‍ സലൈവറി ഗ്ലാന്റുകള്‍ കൂടുതല്‍ അമിലേസ് ഉല്പാദിപ്പിയ്ക്കുന്നു. ഇത് ദഹനത്തെ സഹായിക്കുന്നു. ലിവര്‍, പാന്‍ക്രിയാസ് എന്നിവ ഉല്പാദിപ്പിയ്ക്കുന്ന രസങ്ങലേയും ഉപ്പുവെള്ളം സഹായിക്കും.

ഉറക്കം
ഉപ്പിലെ ധാതുക്കള്‍ നാഡീവ്യൂഹത്തെ സ്വാധീനിയ്ക്കുന്നു. ഇത് സുഖകരമായ ഉറക്കം നല്‍കും.

വിഷാംശം
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ ഇളംചൂടുള്ള ഉപ്പുവെള്ളം ഏറെ നല്ലതാണ്. ഉപ്പിന് സ്വാഭാവികമായി ബാക്ടീരിയകള്‍ക്കെതിരെ പൊരുതാനുള്ള കഴിവുമുണ്ട്.

എല്ലുതേയ്മാനം
ശരീരത്തില്‍ അസിഡിറ്റി സ്വഭാവം കൂടുതലെങ്കില്‍ കാല്‍സ്യവും മറ്റു ധാതുക്കളും ഇത് ആല്‍ക്കലൈനാക്കി മാറ്റാന്‍ ശരീരം ഉപയോഗിയ്ക്കും. ഇത് എല്ലുതേയ്മാനം പോലുള്ള പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും. ഈ ഉപ്പുവെള്ളം ആല്‍ക്കലൈന്‍ സ്വഭാവമുള്ളതാണ്. ഇതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ചര്‍മത്തിനു
ചര്‍മത്തിനും ഉപ്പുവെള്ളം ഏറെ നല്ലതാണ്. ഇതിലെ ക്രോമിയം ചര്‍മത്തിന്റെ വരണ്ട സ്വഭാവം മാറ്റുന്നു. സള്‍ഫര്‍ ചര്‍മത്തെ മിനുപ്പും തിളക്കവുമുള്ളതാക്കുന്നു. സിങ്ക് ഓയില്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നു.

വിവിധ ധാതുക്കള്‍
ചൂടുവെള്ളത്തില്‍ ഉപ്പു ചേര്‍ത്തു കുടിയ്ക്കുമ്പോള്‍ ബാരിയം, സിങ്ക്, ടൈറ്റാനിയം, മഗ്നീഷ്യം, സെലേനിയം തുടങ്ങിയ വിവിധ ധാതുക്കള്‍ ശരീരത്തിനു ലഭ്യമാകും. ഇവ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണ്.

ഗ്ലൂക്കോസ് തോത്
രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കുന്നതിന് ഉപ്പു ചേര്‍ത്ത വെള്ളം ഏറെ നല്ലതാണ്.

ഊര്‍ജം
ശരീരത്തിന് ഊര്‍ജം നല്‍കാനും മസില് വേദനയൊഴിവാക്കാനുമെല്ലാം രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള ഉപ്പുവെള്ളം കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ്.

തടി
തടി കുറയ്ക്കാനുള്ള ഒരു വഴി കൂടിയാണ് രാവിലെ ഇളംചൂടുള്ള ഉപ്പുവെള്ളം കുടിയ്ക്കുകയെന്നത്.



Click it and Unblock the Notifications
