Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ചെറുനാരങ്ങാവെള്ളം ചെറുചൂടോടെയെങ്കില്.......
ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയാത്തവര് ചുരുങ്ങും. ഊര്‍ജം, വൈറ്റമിന്‍ സി എന്നിങ്ങനെ പോകുന്നു ഇത്.
എന്നാല്‍ ഏതു ഭക്ഷ്യവസ്തുവെങ്കിലും കഴിയ്ക്കേണ്ട രീതിയില്‍ കഴിച്ചാല്‍ ഗുണമിരട്ടിയ്ക്കുമെന്നതാണ് വാസ്തവം. ചെറുനാരങ്ങാജ്യൂസിന്റെ കാര്യവും ഇതുതന്നെ.
ചെറുനാരങ്ങാവെള്ളം ചെറുചൂടോടെ, അതും രാവിലെ വെറുവയറ്റില്‍ കുടിച്ചാല്‍ ഗുണങ്ങള്‍ ഇരട്ടിയാണ്. ഇവയെക്കുറിച്ചറിയൂ,

ടോക്സിനുകള്‍
ശരീരത്തിലെ ടോക്സിനുകള്‍ കളയാനുള്ള ഒരു എളുപ്പവഴിയാണ് ചെറുചൂടോടെ വെറുംവയറ്റില്‍ ചെറുനാരങ്ങാവെള്ളം. ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യുന്നത് ചര്‍മത്തിനും നല്ലതാണ്.

കുടലിന്റെ ആരോഗ്യത്തിന്
ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദഹനത്തിനു സഹായിക്കും. ദഹനരസങ്ങള്‍ വേണ്ട രീതിയില്‍ ഉല്പാദിപ്പിയ്ക്കും. മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണിത്.

പിഎച്ച് തോത്
ശരീരത്തിന്റെ പിഎച്ച് തോത് നില നിര്‍ത്തുന്നതിന് ചൂടുനാരങ്ങാവെള്ളം ഏറെ ഉത്തമമാണ്.

കണ്ണിന്റെ ആരോഗ്യത്തിന്
കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വൈറ്റമിന്‍ സി വേണ്ട രീതിയില്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നു.

തലച്ചോറിന്
ഇതിലെ പൊട്ടാസ്യം തലച്ചോറിന് ഉണര്‍വു നല്‍കും. ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിയ്ക്കാനും ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളം നല്ലതാണ്.

കോള്‍ഡിന്
ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളം കോള്‍ഡിന് നല്ലൊരു പരിഹാരമാണ്.

ലിവര്‍
ലിവറിലെ കാല്‍സ്യം, ഓക്സിജന്‍ തോത് ഇത് ശരിയായി നില നിര്‍ത്തും.

നെഞ്ചെരിച്ചില്‍
നെഞ്ചെരിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ് ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളം.

ചര്‍മത്തിന്
ചര്‍മത്തിനും ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളം ഏറെ നല്ലതാണ്. ഇത് മുഖക്കുരുവും മുഖത്തു ചുളിവുകളും വരുന്നതു തടയും.

യൂറിക് ആസിഡ്
ശരീരത്തില്‍ യൂറിക് ആസിഡ് ഉല്പാദിപ്പിയ്ക്കുന്നതു തടയും. വേദനയും നീരുമെല്ലാം ഇല്ലാതാക്കും.

സോഡിയം തോത്
വിയര്‍പ്പിലൂടെയും കഠിനാധ്വാനത്തിലൂടെയും മറ്റും ശരീരത്തിന് നഷ്ടപ്പെടുന്ന സോഡിയം തോത് നില നിര്‍ത്താന്‍ ഇളംചൂടുളള ചെറുനാരങ്ങാവെള്ളം ഏറെ മികച്ചതാണ്.

രോഗപ്രതിരോധശേഷി
ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനുള്ള എളുപ്പവഴിയാണ് ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളം. അസുഖങ്ങളില്‍ നിന്നും മോചനം നേടാനുളള സ്വാഭാവിക വഴി.

തടി
തടിയും കൊഴുപ്പും വയറുമെല്ലാം കുറയാന്‍ ചെറുനാരങ്ങാവെള്ളം ചെറുചൂടോടെ വെറുംവയറ്റില്‍ തന്നെ കുടിയ്ക്കണം. അല്പം തേന്‍ കൂടി ചേര്‍ത്ത്.



Click it and Unblock the Notifications
