Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
രാവിലെത്തന്നെ ഉപ്പുവെള്ളം കുടിച്ചാലോ?
രാവിലെയെഴുന്നേറ്റ് പലതരം വെള്ളം കുടിയ്ക്കുന്നവരുണ്ട്. സാധാരണ വെള്ളം, ഇളംചൂടുവെള്ളം, ചെറുനാരങ്ങാവെള്ളം, ചായ, കാപ്പി തുടങ്ങിയവ.
എന്നാല്‍ രാവിലെയെഴുന്നേറ്റ് അല്പം ഉപ്പുവെള്ളം കുടിച്ചാലോ. കേള്‍ക്കുമ്പോള്‍ അല്പം ബുദ്ധിമുട്ടു തോന്നുമെങ്കിലും ആരോഗ്യവശങ്ങളെടുത്തു നോക്കുമ്പോള്‍ ഇത് നല്ലതാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍...
രാവിലെത്തന്നെ ഉപ്പുവെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,

ദഹനരസം
ഉപ്പുവെള്ളം കുടിയ്ക്കുമ്പോള്‍ സലൈവറി ഗ്ലാന്റുകള്‍ കൂടുതല്‍ ദഹനരസം പുറപ്പെടുവിയ്ക്കും. ദഹനത്തിന് ഏറെ നല്ലതാണിത്.

വിഷാംശം
പ്പുവെള്ളത്തിലുള്ള ധാതുക്കള്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നു. ഉപ്പിന്റെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ശരീരത്തിലെ ദോഷകരമായ ബാക്ടീരിയകളെ പുറന്തള്ളാന്‍ സഹായിക്കും.

ചര്‍മത്തിന്
സള്‍ഫര്‍, സിങ്ക്, സോഡിയം, ക്രോമിയം, അയൊജിന് തുടങ്ങിയ പല ഘടകങ്ങളും ഉപ്പിലുണ്ട്. ഇത് ചര്‍മത്തിന് ഏറെ നല്ലതാണ്. രാവിലെ ഉപ്പുവെള്ളം ചെല്ലുമ്പോള്‍ ഇരട്ടി പ്രയോജനം ലഭിയ്ക്കും.

സോഡിയം
ശരീരത്തിന് ആവശ്യമായ സോഡിയം ലഭിയ്ക്കാതെ വരുമ്പോള്‍ റെനിന് എന്ന എന്‍സൈമും ആല്‍ഡോസ്റ്റെറോണ്‍ എന്ന ഹോര്‍മോണും ശരീരത്തില്‍ അധികമാകുന്നു. ഇത് ശരീരത്തില്‍ ജ്വലനം പോലുള്ള തോന്നലുകളുണ്ടാക്കുന്നു. ഉപ്പുവെള്ളം കുടിയ്ക്കുന്നതു വഴി സോഡിയം ശരീരത്തിനു ലഭ്യമാകും.

എല്ലുകള്‍ക്ക്
എല്ലുകള്‍ക്ക് ഉപ്പുവെള്ളം രാവിലെത്തന്നെ കുടിയ്ക്കുന്നത് നല്ലതാണ്. രക്തം അസിഡിക്കാകുമ്പോള് ഇത് ന്യുട്രലൈസാക്കാന് ശരീരം എല്ലുകളിലെ കാല്‍സ്യം ഉപയോഗിയ്ക്കും. ഇത് എല്ലുകളെ ദുര്‍ബലപ്പെടുത്തും. ഉപ്പ് ശരീരത്തിലെ ആല്‍ക്കലൈനാക്കും.

ഉറക്കം
ഉപ്പിലെ ചില ഘടകങ്ങള്‍ക്ക് നാഡീവ്യൂഹങ്ങളെ റിലാക്സ് ചെയ്യിക്കാനുള്ള കഴിവുണ്ട്. ഇത് സ്ട്രെസ് ഹോര്‍മോണ്‍ ഉല്പാദനം കുറയ്ക്കും. സ്ട്രെസ് കുറയ്ക്കും. നല്ല ഉറക്കം നല്‍കും.

ജലാംശം
ശരീരത്തിലെ ജലാംശം നില നിര്‍ത്താന്‍ ഇത് നല്ലതാണ്. സാധാരണ വെള്ളം മൂത്രത്തിലൂടെ പുറത്തു പോകും. എന്നാല്‍ ഉപ്പുവെള്ളം ശരീരത്തില്‍ തന്നെ സൂക്ഷിച്ചു വയക്കപ്പെടും.

ഊര്‍ജം
ഊര്‍ജം വര്‍ദ്ധിപ്പിയ്ക്കുക, രക്തത്തിലെ പഞ്ചസായുടെ ക്രമം ശരിയായി നില നിര്‍ത്തുക, മസില് പ്രശ്നങ്ങള്‍ കുറയ്ക്കുക, തടി കുറയ്ക്കുക തുടങ്ങിയ പല ഗുണങ്ങളും രാവിലെ ഉപ്പുവെള്ളം കുടിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്നുണ്ട്.



Click it and Unblock the Notifications
