For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാലില്‍ ശര്‍ക്കര ചേര്‍ത്തു കുടിച്ചാല്‍

|

പാലില്‍ പഞ്ചസാര, മഞ്ഞള്‍പ്പൊടി, ചിലപ്പോള്‍ തേന്‍ കലക്കി കുടിയ്‌ക്കുന്നതിനെക്കുറിച്ച്‌ നിങ്ങളെല്ലാവരും കേട്ടുകാണും. എന്നാല്‍ പാലില്‍ ശര്‍ക്കര കലക്കി കുടിയിക്കുന്നതിനെക്കുറിച്ചു കേട്ടിട്ടുണ്ടോ,

പാലിന്‌ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്‌. ഇതുപോലെ ശര്‍ക്കരയ്‌ക്കും. നാടന്‍ മരുന്നില്‍ ഉള്‍പ്പെടുന്ന ഒന്നുകൂടിയാണ്‌ ശര്‍ക്കര. മധുരമെങ്കിലും അത്ര ദോഷം ചെയ്യാത്ത മധുരം.

പാലും ശര്‍ക്കരയും ചേരുമ്പോള്‍, പാലില്‍ ശര്‍ക്കര കലക്കി കുടിയ്‌ക്കുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയാകും. ഇതുകൊണ്ടു പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുകയും ചെയ്യും.

പാലും ശര്‍ക്കരയും ചേരുമ്പോഴുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

തടി

തടി

പാലില്‍ മധുരം ചേര്‍ത്തു കുടിയ്‌ക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ പഞ്ചസാര ഒഴിവാക്കൂ, ശര്‍ക്കര ചേര്‍ക്കൂ. തടി കുറയ്‌ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്‌.

അനീമിയ

അനീമിയ

അനീമിയ തടയാനുള്ള നല്ലൊരു വഴിയാണ്‌ പാലില്‍ ശര്‍ക്കര കലക്കി കുടിയ്‌ക്കുന്നത്‌. അയേണ്‍ ഗുളികകള്‍ക്കു പകരം വയ്‌ക്കാവുന്ന ഒരു വഴി.

 ചര്‍മത്തിനും മുടിയ്‌ക്കും

ചര്‍മത്തിനും മുടിയ്‌ക്കും

പാലില്‍ ശര്‍ക്കര കലക്കി കുടിയ്‌ക്കുന്നത്‌ ചര്‍മത്തിനും മുടിയ്‌ക്കും ഏറെ ഗുണകരമാണ്‌. തിളങ്ങുന്ന ചര്‍മം ലഭിയ്‌ക്കും, മുടിയുടെ ആരോഗ്യവും വര്‍ദ്ധിയ്‌ക്കും.

മാസമുറ വേദന

മാസമുറ വേദന

മാസമുറ വേദന കുറയ്‌ക്കുന്നതിനുള്ള നല്ലൊരു ഉപാധിയാണിത്‌. മാസമുറ വേദന കുറയ്‌ക്കാന്‍ ആയുര്‍വേദം നിര്‍ദേശിയ്‌ക്കുന്ന നല്ലൊരു വഴി.

വയര്‍ തണുപ്പിയ്‌ക്കാന്‍

വയര്‍ തണുപ്പിയ്‌ക്കാന്‍

പാലിന്റെ അസിഡിറ്റി വയറിനെ ബാധിയ്‌ക്കാതിരിയ്‌ക്കാന്‍ സഹായിക്കുന്നൊരു വഴിയാണിത്‌. വയര്‍ തണുപ്പിയ്‌ക്കാന്‍ ശര്‍ക്കര നല്ലതാണ്‌. ഇത്‌ പാലില്‍ ചേര്‍്‌ത്തു കഴിയ്‌ക്കുമ്പോള്‍ പാലിന്റെ അസിഡിറ്റി കുറയും.

ശരീരത്തിന്റെ പ്രതിരോധശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കാന്‍ പറ്റിയ നല്ലൊരു വഴി കൂടിയാണ്‌ പാല്‍-ശര്‍ക്കര മിശ്രിതം.

സന്ധി

സന്ധി

പാലും ശര്‍ക്കരയും സന്ധികള്‍ക്കും ജോയന്റുകള്‍ക്കും നല്ലതാണ്‌. ഈ ഭാഗങ്ങളിലെ വേദനയൊഴിവാക്കാന്‍ ഏറ്റവും ഗുണകരം.

ദഹനക്കേട്‌, വിരശല്യം

ദഹനക്കേട്‌, വിരശല്യം

ദഹനക്കേട്‌, വിരശല്യം തുടങ്ങിയവയ്‌ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്‌ ശര്‍ക്കര പാലില്‍ കലക്കി കുടിയ്‌ക്കുന്നത്‌.

പ്രമേഹം

പ്രമേഹം

പ്രമേഹരോഗികള്‍ക്ക്‌ പഞ്ചസാരയ്‌ക്കു പകരം പാലില്‍ ശര്‍ക്കര ചേര്‍്‌ത്തു കഴിയ്‌ക്കാം. മിതമായി ഇതുപയോഗിയ്‌ക്കുന്നത്‌ പ്രമേഹം വര്‍ദ്ധിപ്പിയ്‌ക്കില്ല.ഐസ്‌ ക്യൂബ്‌ തിന്നാന്‍ മോഹമോ, കാരണം.....

English summary

Health Benefits Of Drinking Jaggery With Milk

Here are some of the health benefits of drinking Jaggery with milk. Read more to know about,
Story first published: Thursday, August 18, 2016, 9:21 [IST]
X
Desktop Bottom Promotion