For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലൊടിയ്ക്കും ചില ശീലങ്ങള്‍!!

|

ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് എല്ലുകളുടെ ആരോഗ്യം ഏറെ പ്രധാനമാണ്. പ്രായമേറുന്തോറും എല്ലുകളുടെ ആരോഗ്യം കുറയുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍ മെനോപോസ് സമയത്ത്. ശ്രദ്ധിക്കൂ, കഷണ്ടിയല്ല ഗുരുതരം മുടി കൊഴിച്ചില്‍

ഇതല്ലാതെയും നമ്മുടെ ചില ശീലങ്ങള്‍, ശീലക്കേടുകള്‍ എല്ലുകളെ ദുര്‍ബലപ്പെടുത്താം. ഇത്തരം ചില ശീലങ്ങളെക്കുറിച്ചറിയൂ,

കുറേ നേരം തറയിലിരിയ്ക്കുന്നത്

കുറേ നേരം തറയിലിരിയ്ക്കുന്നത്

കുറേ നേരം തറയിലിരിയ്ക്കുന്നത് കാലുകളുടെ സന്ധികളെ ദോഷകരമായി ബാധിയ്ക്കും. ഇവയെ ദുര്‍ബലപ്പെടുത്തും.

കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍, മീന്‍

കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍, മീന്‍

കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍, മീന്‍ എന്നിവ കഴിയ്ക്കാത്തതും എല്ലുകളുടെ ആരോഗ്യത്തെ ബാധിയ്ക്കും. എല്ലുകള്‍ക്ക് ആവശ്യത്തിനുള്ള കാല്‍സ്യം ലഭിയ്ക്കാതെയാകും.

വ്യായാമക്കുറവ്

വ്യായാമക്കുറവ്

വ്യായാമക്കുറവ്, പ്രത്യേകിച്ചു നടക്കാത്തത് കാലുകളുടെ എല്ലുകളെ ദുര്‍ബലപ്പെടുത്തും. വ്യായാമങ്ങളിലൂടെ, പ്രത്യേകിച്ചു കാലുകള്‍ക്കുള്ള വ്യായാമങ്ങളിലൂടെ എല്ലുകള്‍ കൂടുതല്‍ സ്വതന്ത്രമായി ചലിയ്ക്കുകയും ഘര്‍ഷണത്തിലൂടെയുണ്ടാകുന്ന എല്ലുതേയ്മാനം കുറയുകയും ചെയ്യും.

സൂര്യപ്രകാശമേല്‍ക്കാത്തത്

സൂര്യപ്രകാശമേല്‍ക്കാത്തത്

സൂര്യപ്രകാശമേല്‍ക്കാത്തത് എല്ലുകളുടെ ബലം കുറയ്ക്കുന്ന ഒന്നാണ്. കാരണം വൈറ്റമിന്‍ ഡിയുടെ മുഖ്യഉറവിടമാണ് സൂര്യപ്രകാശം. കാല്‍സ്യം ശരീരത്തിന് ആഗിരണം ചെയ്യാന്‍ വൈറ്റമിന്‍ ഡി പ്രധാനമാണ്.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍, പ്രത്യേകിച്ച് ഹൈപ്പോതൈറോയ്ഡുള്ളവര്‍ തൈറോയ്ഡ് ഹോര്‍മോണ്‍ അടങ്ങിയ ഗുളികകള്‍ കഴിയ്ക്കുന്നത് എല്ലുകളുടെ ബലം കുറയ്ക്കും. തൈറോയ്ഡ് ഹോര്‍മോണ്‍ ശരീരത്തില്‍ നിന്നും കാല്‍സ്യം വലിച്ചെടുക്കുന്നതാണ് കാരണം.

ഉപ്പ്

ഉപ്പ്

കൂടുതല്‍ ഉപ്പു കഴിയ്ക്കുന്ന ശീലം എല്ലുകളെ ദുര്‍ബലപ്പെടുത്തും. ഉപ്പ് ശരീരത്തില്‍ നിന്നും കാല്‍സ്യം മൂത്രത്തിലൂടെ പുറന്തള്ളാന്‍ ഇട വരുത്തും.

പ്രശ്‌നങ്ങള്‍

പ്രശ്‌നങ്ങള്‍

എല്ലുകള്‍ക്കുള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ ശരീരം തന്നെ സിഗ്നലുകള്‍ നല്‍കുന്നുണ്ട്. സന്ധിവേദന, നടക്കുമ്പോള്‍ മുട്ടിന്റെ ചിരട്ട ഉരയുന്ന ശബ്ദം തുടങ്ങിയവ. ഇത്തരം പ്രശ്‌നങ്ങള്‍ നിസാരമായി എടുക്കാതെ തക്ക സമയത്തു തന്നെ ചികിത്സ തേടുക.

തടി

തടി

തടി കൂടുന്നത് എല്ലുകള്‍ക്ക് മര്‍ദമേല്‍പ്പിയ്ക്കും. പ്രത്യേകിച്ച് കാലുകളിലെ എല്ലുകള്‍ക്ക്. കാല്‍വേദന വണ്ണമേറിയവര്‍ക്ക് സാധാരണയായതിന്റെ കാരണം ഇതാണ്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് എല്ലുകളുടെ ബലം കുറയ്ക്കുന്ന മറ്റൊന്നാണ്. സ്‌ട്രെസ് വരുമ്പോള്‍ ഗ്യാസ്‌ട്രോ ഇന്‍ഡസ്‌റ്റൈനല്‍ട്രാക്‌ററില്‍ നിന്നും കാല്‍സ്യം രക്തത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നു. ഇത് എല്ലുകളുടെ ബലം കുറയ്ക്കും.

മദ്യപാനം

മദ്യപാനം

മദ്യപാനം എല്ലുകളെ ദുര്‍ബലപ്പെടുത്തുന്ന മറ്റൊരു ശീലമാണ്. ചെറുപ്പത്തില്‍ തുടങ്ങുന്ന മദ്യപാനം പ്രായമേറുന്തോറും എല്ലുകളെ കൂടുതല്‍ ദുര്‍ബലപ്പെടുത്തും.

അമിതമായ കാപ്പികുടി

അമിതമായ കാപ്പികുടി

അമിതമായ കാപ്പികുടി എല്ലുകള്‍ക്ക് നല്ലതല്ല. കാരണം കാപ്പി കാല്‍സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ പ്രതികൂലമായി ബാധിയ്ക്കും. ഇത് എല്ലിന് കേടാണ്.

പുകവലി

പുകവലി

പുകവലി പുകവലിയും എല്ലുകള്‍ക്ക് നല്ലതല്ല. ഇത് എല്ലുകളെ ദുര്‍ബലമാക്കും.

English summary

Habits That Make Your Bone Weak

habits make bones weak as they are not good for bone health. These harmful habits for bones should be avoided. They are the main causes of weak bones,
Story first published: Friday, January 8, 2016, 23:16 [IST]
X
Desktop Bottom Promotion