For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂക്ഷിക്കുക, മോണ രോഗങ്ങള്‍ സ്തനാര്‍ബുദത്തിന് കാരണം

|

സ്ത്രീകളിലുണ്ടാകുന്ന മോണരോഗങ്ങള്‍ സ്തനാര്‍ബുദത്തിന് കാരണമാകുന്നതായി പഠനങ്ങള്‍. ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. പലപ്പോഴും ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ ഹൃദ്രോഗത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പുതിയ പഠനത്തിന്റെ ഫലമായാണ് മോണ രോഗങ്ങള്‍ സ്തനാര്‍ബുദത്തിലേക്ക് വഴിതെളിയ്ക്കുമെന്ന് കണ്ടെത്തിയത്. ആര്‍ത്തവപ്രശ്‌നങ്ങള്‍ ഉള്ളവരില്‍ സ്തനാര്‍ബുദ സാധ്യത വളരെ കൂടുതലാണ്.

Gum disease can increase breast cancer risk

ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നവരും ക്രമമായ ആര്‍ത്തവമുള്ളവരുമായ 73737 സ്ത്രീകളില്‍ നടത്തിയ നിരീക്ഷണത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിച്ചേര്‍ന്നത്. ഇവരില്‍ പകുതിയിലധികം പേര്‍ക്കും സ്തനാര്‍ബുദം വരാനുള്ള സാധ്യത വളരെ കൂടിയ തോതിലാണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ നേരിടുന്ന ഗുരുതരമായ രോഗമാണ് സ്തനാര്‍ബുദം. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണരീതിയുമാണ് ഇത്തരത്തില്‍ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നതും. സ്തനാര്‍ബുദം, മുന്‍കരുതലുകള്‍

gum disease

എന്നാല്‍ സ്തനാര്‍ബുദത്തിന് ഇപ്പോള്‍ പുതിയ കാരണം കൂടി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകലോകം. അതുകൊണ്ടു തന്നെ മോണരോഗങ്ങളും ദന്തരോഗങ്ങളും ഉള്ളവരില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ ആരോഗ്യകാര്യത്തില്‍ നല്‍കണം എന്നുള്ളതാണ് സത്യം. സ്ത്രീകളിലും പുരുഷന്‍മാരിലും സ്തനാര്‍ബുദമുണ്ടാകാം. എന്നാല്‍ പുരുഷന്‍മാരില്‍ സ്തനാര്‍ബുദ സാധ്യത സ്ത്രീകളെ അപേക്ഷിച്ച് കുറവാണ് എന്നതാണ് പ്രത്യേകത.

breast cancer

സ്തനാര്‍ബുദത്തെക്കുറിച്ച് നിലനില്‍ക്കുന്ന ഏറ്റവും വലിയ മണ്ടന്‍ ചിന്തയാണ് 50 വയസ്സ് കഴിഞ്ഞവരില്‍ അല്ലെങ്കില്‍ മധ്യവയസ്‌കരില്‍ മാത്രമേ സ്തനാര്‍ബുദം ഉണ്ടാവൂ എന്നത്. എന്നാല്‍ ഇന്ത്യയില്‍ മാത്രം കഴിഞ്ഞ വര്‍ഷം സ്തനാര്‍ബുദം ബാധിച്ച സ്ത്രീകളുടെ എണ്ണം ഒരു ലക്ഷത്തിനു മുകളിലാണ്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചവര്‍ 35നും 55നും ഇടയിലുള്ളവരും. ഇപ്പോള്‍ സ്തനാര്‍ബുദത്തിന് കാരണങ്ങള്‍ വര്‍ദ്ധിക്കുകയാണ് ഈ ഗവേഷണത്തിലൂടെ. രാത്രിജോലി സ്തനാര്‍ബുദം വരുത്തും

English summary

Gum disease can increase breast cancer risk

After a mean follow-up time of 6.7 years, 2,124 women were diagnosed with breast cancer.
Story first published: Wednesday, January 13, 2016, 10:15 [IST]
X
Desktop Bottom Promotion