For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഞ്ചു മിനിറ്റില്‍ അസിഡിറ്റി മാറും

|

അസിഡിറ്റി പലരേയും അലട്ടുന്ന പ്രശ്‌നമാണ്. നെഞ്ചെരിച്ചിലെന്നാണ് ഇതിനു പറയുന്ന നാടന്‍ പേര്. വയറ്റില്‍ ആസിഡ് ഉല്‍പാദനം കൂടുമ്പോഴാണ് ഇതു സംഭവിയ്ക്കുന്നത്.

അസിഡിറ്റിയുണ്ടാക്കുന്നതില്‍ ഭക്ഷണങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. പ്രത്യേകിച്ച് മസാലയും എരിവും കലര്‍ന്ന ഭക്ഷണങ്ങള്‍ക്ക്. ഇതുകൊണ്ടുതന്നെ ഇവ നിയന്ത്രിയ്‌ക്കേണ്ടതും അത്യാവശ്യം. ഇതിനു പുറമെ ജീവിതശൈലികളും അസിഡിറ്റിയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. സൂര്യാഘാതം തടയാന്‍ വഴികളിതാ....

അസിഡിറ്റി മാറ്റാന്‍ ചില നാടന്‍ വഴികളുണ്ട്. അഞ്ചു മിനിറ്റില്‍ തന്നെ ഇവ അദ്ഭുതം കാണിയ്ക്കും. അസിഡിറ്റി മാറ്റാന്‍ കഴിയുന്ന നാടന്‍ വഴികളെക്കുറിച്ചറിയൂ,

തണുത്ത പാല്‍

തണുത്ത പാല്‍

ചൂടുള്ള പാല്‍ കുടിയ്ക്കുന്നത് അസിഡിറ്റി വരുത്തും. എന്നാല്‍ തണുത്ത പാല്‍ അസിഡിറ്റി കുറയ്ക്കും. ഇതിലെ കാല്‍സ്യം വയറ്റിലെ ആസിഡിനെ വലിച്ചെടുക്കും, കൂടുതല്‍ ആസിഡ് ഉല്‍പാദിപ്പിയ്ക്കുന്നതു തടയും. ഇതില്‍ പഞ്ചസാരയോ മറ്റൊന്നും തന്നെയോ ചേര്‍ക്കരുത്. എന്നാല്‍ വേണമെങ്കില്‍ നെയ്യു ചേര്‍ക്കാം. ഇത് കൂടുതല്‍ ഫലം തരും.

ഏലയ്ക്ക

ഏലയ്ക്ക

ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് അസിഡിറ്റിയ്ക്കുള്ള മറ്റൊരു പരിഹാരമാണ്. വയറ്റിലെ പല പ്രശ്‌നങ്ങള്‍ക്കും ഉപയോഗിയ്ക്കുന്ന യൂനാനി മരുന്നാണ് ഏലയ്ക്ക്. ഇത് ആസിഡ് ഉല്‍പാദനത്തെ തടയുന്നു. വയറിന്റെ ഉള്ളിലെ ആവരണത്തെ തണുപ്പിയ്ക്കുന്നു.

തേന്‍

തേന്‍

തേന്‍ മറ്റൊരു വീട്ടുവൈദ്യമാണ്, ഇതിന്റെ കൊഴുത്ത സ്വഭാവം ഈസോഫാഗസില്‍ കൂടുതല്‍ സമയം നില നില്‍്ക്കും. മ്യൂകസ് പാളിയ്ക്കും ആവരണം തീര്‍ത്തു സംരക്ഷണം നല്‍കു.ം

കരിക്കിന്‍ വെള്ളം

കരിക്കിന്‍ വെള്ളം

വയറ്റിലെ അസിഡിറ്റി മാറ്റി ആല്‍ക്കലൈന്‍ സ്വഭാവം നല്‍കാന്‍ കഴിവുള്ള ഒന്നാണ് കരിക്കിന്‍ വെള്ളം. കരിക്കിന്‍ വെള്ളം കുടിയ്ക്കുന്നത് പൊടുന്നനെ ആശ്വാസം നല്‍കും.

ജീരകം

ജീരകം

ജീരകം അല്‍പം വായിലിട്ടു ചവച്ചരയ്ക്കുന്നത് വയറ്റിലെ അസിഡിറ്റിയ്ക്കുന്ന നല്ലൊരു പരിഹാരമാണ്. ഇതിട്ട വെള്ളം കുടിയ്ക്കുകയുമാകാം.

പുതിന

പുതിന

പുതിനയിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും അസിഡിറ്റിയില്‍ നിന്നും ആശ്വാസം നല്‍കും. ഇത് വയറിന് കൂളിംഗ് ഇഫക്ടു നല്‍കും.

പഴുത്ത പഴം

പഴുത്ത പഴം

നല്ലപോലെ പഴുത്ത പഴം കഴിയ്ക്കുന്നതും അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇവയിലെ പൊട്ടാസ്യം ആസിഡ് ഉല്‍പാദനം കുറയ്ക്കും. മറ്റു ഘടകങ്ങള്‍ മ്യൂകസ് ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും.

തുളസിയില

തുളസിയില

തുളസിയില ചവച്ചരച്ചു കഴിയ്ക്കുന്നതും ഇതിട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്. ഇത് ഗാസ്ട്രിക് ആസിഡ് ഉല്‍പാദനം കുറയ്ക്കും.

English summary

Get Rid Of Acidity Within Five Minutes

Here are some of the home remedies to get rid of acidity within five minutes. Read more to know about,
Story first published: Friday, April 22, 2016, 11:34 [IST]
X
Desktop Bottom Promotion